50 സിസി മാക്‌സി സ്‌കൂട്ടർ, SXR 50 അവതരിപ്പിച്ച് അപ്രീലിയ

ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയയുടെ മാക്സി സ്കൂട്ടർ SXR ശ്രേണിയിലെ ഏറ്റവും കുഞ്ഞൻ മോഡലിനെ പരിചയപ്പെടുത്തി കമ്പനി. SXR 50 എന്ന 50 സിസി പതിപ്പിനെയാണ് ബ്രാൻഡ് ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

50 സിസി മാക്‌സി സ്‌കൂട്ടർ, SXR 50 അവതരിപ്പിച്ച് അപ്രീലിയ

ഡിസൈനിന്റെ കാര്യത്തിൽ SXR ശ്രേണിക്ക് സമാനമാണ് പുതിയ 50 സിസി മോഡൽ. ഒരേ മാക്സി-സ്കൂട്ടർ സ്റ്റൈലിംഗ്, ടോൾ-വിൻഡ്‌സ്ക്രീൻ, ഫുൾ-എൽഇഡി ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ് എന്നിവയാണ് ഇത് മുന്നോട്ടു കൊണ്ടുപോകുന്നത്.

50 സിസി മാക്‌സി സ്‌കൂട്ടർ, SXR 50 അവതരിപ്പിച്ച് അപ്രീലിയ

റെഡ്, വൈറ്റ്, ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷളും SXR160 പതിപ്പിൽ നിന്നും ഉള്ളതാണെങ്കിലും ഇവയിൽ നിന്നും വേർതിരിക്കാനായി പുതിയൊരു ഗ്രേ നിറവും കമ്പനി അപ്രീലിയ SXR 50 സ്കൂട്ടറിൽ ചേർത്തിട്ടുണ്ട്.

MOST READ: വിൽപ്പന മികവ്; 2021 -ൽ 37 ശതമാനം വിപണി വിഹിതം കൈവരിച്ച് ഹീറോ

50 സിസി മാക്‌സി സ്‌കൂട്ടർ, SXR 50 അവതരിപ്പിച്ച് അപ്രീലിയ

50 സിസി, 3-വാൽവ്, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് പുതിയ മോഡലിന് തുടിപ്പേകുന്നത്. ഇത് 7,000 rpm-ൽ 3.2 bhp കരുത്തും 6,000 rpm-ൽ 3.3 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. മറ്റ് മെക്കാനിക്കൽ ഭാഗങ്ങളിൽ 12 ഇഞ്ച് വീലുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

50 സിസി മാക്‌സി സ്‌കൂട്ടർ, SXR 50 അവതരിപ്പിച്ച് അപ്രീലിയ

SXR 50 മോഡലിന് ഇരുവശത്തും 120/70 ടയറുകളാണ് അപ്രീലിയ സമ്മാനിച്ചിരിക്കുന്നത്. സസ്പെൻഷൻ ക്രമീകരണത്തിൽ മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ അഞ്ച്-ഘട്ടമായി ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്.

MOST READ: സോനെറ്റിന് ആവശ്യക്കാര്‍ ഏറെ; 2021-ലെ വില്‍പ്പന കണക്കുകളുമായി കിയ

50 സിസി മാക്‌സി സ്‌കൂട്ടർ, SXR 50 അവതരിപ്പിച്ച് അപ്രീലിയ

അതേസമയം മുൻവശത്ത് 220 mm ഡിസ്കും പിന്നിൽ 140 mm ഡിസ്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. പൂർണ എൽഇഡി ലൈറ്റിംഗിനു പുറമെ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യുഎസ്ബി ചാർജിംഗ് പോർട്ട്, 7 ലിറ്റർ ഫ്യുവൽ ടാങ്ക് എന്നിവ SXR 50-യുടെ പ്രധാന സവിശേഷതകളാണ്.

50 സിസി മാക്‌സി സ്‌കൂട്ടർ, SXR 50 അവതരിപ്പിച്ച് അപ്രീലിയ

എഞ്ചിന് പുറമെ അപ്രീലിയ SXR160 മാക്സി-സ്കൂട്ടറിന് സമാനമായ സസ്പെൻഷൻ, ബ്രേക്കിംഗ്, സവിശേഷതകളാണ് 50 സിസി മോഡലിലും ചേർത്തിരിക്കുന്നത് എന്ന കാര്യം കൗതുകമാകുന്നുണ്ട്. കുഞ്ഞൻ മോഡലിന്റെ ഭാരം അപ്രീലിയ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഉയർന്ന മേഡലിന് തുല്യമായിരിക്കുമെന്നാണ് കണക്കുകൂട്ടൽ.

MOST READ: കണ്ടാൽ ഞെട്ടും പരുക്കൻ ലുക്കിൽ മോഡിഫൈഡ് ഫോർഡ് എൻഡവർ

50 സിസി മാക്‌സി സ്‌കൂട്ടർ, SXR 50 അവതരിപ്പിച്ച് അപ്രീലിയ

അതായത് ഏകദേശം 129 കിലോഗ്രാം ഭാരം SXR 50 പതിപ്പിനും ഉണ്ടാകുമെന്ന് സാരം. ഇത് ഉടൻ അന്താരാഷ്ട്ര വിപണിയിലെത്തുമെങ്കിലും ഇന്ത്യയിൽ പ്രായോഗികമല്ലാത്തതിനാൽ ഇത് അവതരിപ്പിക്കാനും സാധ്യതയില്ല,.

50 സിസി മാക്‌സി സ്‌കൂട്ടർ, SXR 50 അവതരിപ്പിച്ച് അപ്രീലിയ

ഇതിനു പകരമായി SXR ലൈനപ്പിലെ അപ്രീലിയയുടെ ഏറ്റവും ചെറിയ ഓഫറായി SXR125 പതിപ്പ് അധികം വൈകാതെ വിപണിയിൽ എത്തും. അതിന്റെ ഭാഗമായി സ്കൂട്ടറിനായുള്ള ഔദ്യോഗിക ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia Introduced The New Smallest SXR 50 Scooter. Read in Malayalam
Story first published: Monday, April 26, 2021, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X