അപ്രീലിയ ടുവാനോ 660 ഫിലിപ്പീൻസിലുമെത്തി, അടുത്തത് ഇന്ത്യയിലേക്ക്

ഈ വർഷം ഇന്ത്യയിൽ വിപണിയിലെത്താൻ സാധ്യതയുള്ള ടുവാനോ 660 മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളിനെ ഫിലിപ്പീൻസിൽ അവതരിപ്പിച്ച് അപ്രീലിയ. 8,20,000 പെസോയാണ് ബൈക്കിനായി അവിടെ മുടക്കേണ്ടത്.

അപ്രീലിയ ടുവാനോ 660 ഫിലിപ്പീൻസിലുമെത്തി, അടുത്തത് ഇന്ത്യയിലേക്ക്

അതായത് ഏകദേശം 12.61 ലക്ഷം രൂപ. ഇന്ത്യൻ വിപണി ഏറെ നാളായി കാത്തിരിക്കുന്ന മോഡലാണ് ടുവാനോ 660. എന്നാൽ ഈ വർഷം ഉത്സവ സീസണോടെ മോട്ടോർസൈക്കിൾ വിപണിയിൽ ഇടംപിടിക്കുമെന്നാണ് സൂചന.

അപ്രീലിയ ടുവാനോ 660 ഫിലിപ്പീൻസിലുമെത്തി, അടുത്തത് ഇന്ത്യയിലേക്ക്

ട്രയംഫ് ട്രൈഡന്റ് 660, ഹോണ്ട CB650R എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഗണ്യമായ പ്രീമിയം വില ശ്രേണിയിലായിരിക്കും അപ്രീലിയയുടെ സ്പോർട്‌സ് മോട്ടോർസൈക്കിൾ എത്തുക എന്ന സൂചനയുമുണ്ട്.

MOST READ: പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 ഉടൻ ഇന്ത്യയിൽ എത്തും; സ്ഥിരീകരിച്ച് ഡ്യുക്കാട്ടി

അപ്രീലിയ ടുവാനോ 660 ഫിലിപ്പീൻസിലുമെത്തി, അടുത്തത് ഇന്ത്യയിലേക്ക്

സ്റ്റൈലിംഗിന്റെ കാര്യത്തിൽ RS 660-നെയാണ് ടുവാനോ പിന്തുടരുന്നത്. ഇതിന് ഫുൾ ഫെയറിംഗ് ലഭിക്കുന്നില്ലെങ്കിലും RS 660 പതിപ്പിന് സമാനമായ ഫുൾ-എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണത്തോടുകൂടിയ ചെറിയ ഫെയറിംഗാണ് അവതരിപ്പിക്കുന്നത്.

അപ്രീലിയ ടുവാനോ 660 ഫിലിപ്പീൻസിലുമെത്തി, അടുത്തത് ഇന്ത്യയിലേക്ക്

ടുവാനോ 660 അതിന്റെ സ്വഭാവത്തിന് അനുസൃതമായി ഉയർത്തിയ സിംഗിൾ-പീസ് ഹാൻഡിൽബാറുമായാണ് വരുന്നത്. മാത്രമല്ല, ഫെയറിംഗിന്റെ അഭാവം പരിഹരിക്കുന്നതിനായി മോട്ടോർസൈക്കിളിന് ഒരു ചെറിയ വിൻഡ്‌സ്ക്രീനും ഇറ്റാലിയൻ ബ്രാൻഡ് സമ്മാനിച്ചിട്ടുണ്ട്.

MOST READ: ആഗോള അരങ്ങേറ്റത്തിന് മുന്നോടിയായി YZF-R7 -ന്റെ ടീസർ പങ്കുവെച്ച് യമഹ

അപ്രീലിയ ടുവാനോ 660 ഫിലിപ്പീൻസിലുമെത്തി, അടുത്തത് ഇന്ത്യയിലേക്ക്

660 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് അപ്രീലിയ ടുവാനോ 660 മോഡലിന്റെ ഹൃദയം. V4 ശബ്‌ദം ആവർത്തിക്കുന്നതിന് 270 ഡിഗ്രി ഫയറിംഗ് ഓർഡറും ബൈക്കിന്റെ പ്രത്യേകതയാണ്.

അപ്രീലിയ ടുവാനോ 660 ഫിലിപ്പീൻസിലുമെത്തി, അടുത്തത് ഇന്ത്യയിലേക്ക്

RS660 സ്പോർട്‌സ് ബൈക്കിന്റെ അതേ എഞ്ചിനാണെങ്കിലും ചെറുതായി പരിഷ്ക്കരിച്ചിട്ടുണ്ടെന്നും അപ്രീലിയ അവകാശപ്പെടുന്നു. RS മോഡലിൽ എഞ്ചിൻ 100 bhp കരുത്ത് ഉത്പാദിപ്പിക്കുമ്പോൾ ടുവാനോയ്ക്ക് 95 bhp പവറാണ് പരമാവധി വികസിപ്പിക്കാനാവുക.

MOST READ: ടൊയോട്ടയുടെ 14 സീറ്റർ എംപിവി ഹിയാസ്; 2021 മോഡൽ ഇന്ത്യയിൽ എത്തി, വിൽപ്പന ഉടൻ

അപ്രീലിയ ടുവാനോ 660 ഫിലിപ്പീൻസിലുമെത്തി, അടുത്തത് ഇന്ത്യയിലേക്ക്

മോട്ടോർസൈക്കിളിലെ ഇലക്ട്രോണിക് റൈഡർ എയ്ഡുകളെ സംബന്ധിച്ചിടത്തോളം റൈഡ്-ബൈ-വയർ, ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ, കോർണറിംഗ് എബിഎസ്, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, അഞ്ച് റൈഡ് മോഡുകൾ എന്നിവയെല്ലാമാണ് കമ്പനി കൂട്ടിച്ചേർത്തിരിക്കുന്നത്.

അപ്രീലിയ ടുവാനോ 660 ഫിലിപ്പീൻസിലുമെത്തി, അടുത്തത് ഇന്ത്യയിലേക്ക്

അതോടൊപ്പം തന്നെ കളർ ടിഎഫ്ടി ഡിസ്പ്ലേയും ടുവാനോ 660-യിൽ അപ്രീലിയ വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൺസെപ്റ്റ് ബ്ലാക്ക്, ഇറിഡിയം ഗ്രേ, ആസിഡ് ഗോൾഡ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ടുവാനോ 660 തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia Tuono 660 Introduced In The Philippines. Read in Malayalam
Story first published: Monday, May 10, 2021, 10:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X