ഏഥർ 450X, 450 പ്ലസ് ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വില 14,500 രൂപ കുറഞ്ഞു

കഴിഞ്ഞ ഒന്നരവർഷമായി ഇലക്ട്രിക് വാഹന വിഭാഗത്തിൽ ഗണ്യമായ വളർച്ചയാണ് ഇന്ത്യൻ വിപണിയിൽ ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് ഇരുചക്ര മേഖലയിൽ. ഇവികളുടെ വിൽപ്പന വർധിപ്പിക്കുന്നതിനും വാഹന ഉദ്‌വമനം കുറയ്ക്കുന്നതിനുമായി കേന്ദ്ര സർക്കാർ ഫെയിം II പദ്ധതി അവതരിപ്പിക്കുകയും ചെയ്‌തു.

ഏഥർ 450X, 450 പ്ലസ് ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വില 14,500 രൂപ കുറഞ്ഞു

ഇലക്‌ട്രിക് സെഗ്മെന്റിൽ ഇരുചക്ര വാഹനങ്ങളുടെ എണ്ണം ക്രമേണ വർധിക്കുന്നതിനിടയിലാണ് ശരിയായ മോഡലുകൾക്ക് പിന്തുണ നൽകുന്നതിനായിപുതുക്കിയ ഫെയിം II സബ്‌സിഡി ആനുകൂല്യങ്ങളും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഏഥർ 450X, 450 പ്ലസ് ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വില 14,500 രൂപ കുറഞ്ഞു

ഇതിന്റെ ഭാഗമായി സബ്സിഡിയുടെ വർധനവ് ഉടൻ തന്നെ ഇലക്ട്രിക് സ്കൂട്ടറുകളുടെ വിലയിലും പ്രതിഫലിക്കുകയുണ്ടായി. ഫെയിം II ഭേദഗതിയുടെ ഫലമായി പ്രീമിയർ ഇലക്‌ട്രിക് മോഡലായ 450X-ന്റെ വില 14,500 രൂപ കുറച്ചതായി ഏഥർ എനർജിയാണ് ആദ്യം പ്രഖ്യാപിച്ചിരിക്കുന്നത്.

ഏഥർ 450X, 450 പ്ലസ് ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വില 14,500 രൂപ കുറഞ്ഞു

പുതിയ പരിഷ്ക്കാരത്തിനാൽ ബെഗളൂരുവിൽ ഏഥർ 450 X പതിപ്പിന് ഇപ്പോൾ 1.44 ലക്ഷം രൂപയും ഏഥർ പ്ലസിന് ഇപ്പോൾ 1.25 ലക്ഷം രൂപയുമാണ് എക്‌സ്ഷോറൂം വില. നിലവിൽ കൂടുതൽ നഗരങ്ങളിലേക്ക് വിൽപ്പന വ്യാപിപ്പിക്കാൻ ശ്രമിക്കുകയാണ് ഏഥർ.

ഏഥർ 450X, 450 പ്ലസ് ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വില 14,500 രൂപ കുറഞ്ഞു

പൂനെ, അഹമ്മദാബാദ്, കൊച്ചി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ അടുത്തിടെ ഡീലർഷിപ്പുകൾ കമ്പനി ആരംഭിക്കുയും ചെയ്‌തിരുന്നു. 8 bhp കരുത്തിൽ 26 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് 450X സ്കൂട്ടറിന് തുടിപ്പേകുന്നത്.

ഏഥർ 450X, 450 പ്ലസ് ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വില 14,500 രൂപ കുറഞ്ഞു

ഇത് 3.3 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ സ്കൂട്ടറിനെ പ്രാപ്‌തമാക്കുന്നു. ഒറ്റ ചാർജിൽ പരമാവധി 70 കിലോമീറ്റർ മൈലേജ് നൽകാൻ ശേഷിയുള് ഇതിൽ 2.5 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് ഏഥർ 450X ഇലക്‌ട്രിക് സ്കൂട്ചറിൽ ഉപയോഗിച്ചിരിക്കുന്നത്.

ഏഥർ 450X, 450 പ്ലസ് ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വില 14,500 രൂപ കുറഞ്ഞു

ഇക്കോ മോഡിൽ മൈലേജ് 85 കിലോമീറ്ററായി വർധിപ്പിക്കാനും സാധിക്കും. ഇതുവരെ ഒരു കിലോവാട്ട്‌ ബാറ്ററി കപ്പാസിറ്റിക്ക് 10,000 രൂപ ആയിരുന്നത് കഴിഞ്ഞ ദിവസം മുതൽ 15,000 രൂപ ആയി ഉയർത്തിയതാണ് ഏഥർ മോഡലുകൾക്ക് വില കുറയാൻ കാരണമായത്.

ഏഥർ 450X, 450 പ്ലസ് ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വില 14,500 രൂപ കുറഞ്ഞു

നിലവിൽ 29,000 രൂപ സബ്സിഡി കിട്ടിയിരുന്ന ഏഥർ 450X-ന് പുതിയ ഫെയിം II പദ്ധതിയോടെ 43,500 രൂപ ആയി സബ്സിഡി ഉയർന്നു. തൽഫലമായാണ് 14,500 രൂപ ഒറ്റയടിക്കു താഴ്ന്നത്. വരും ദിവസങ്ങളിൽ മറ്റ് മോഡലുകൾക്കും ഇത്തരത്തിൽ വില കുറയും.

ഏഥർ 450X, 450 പ്ലസ് ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വില 14,500 രൂപ കുറഞ്ഞു

എന്നാൽ യോഗ്യതാ മാനദണ്ഡങ്ങളായ മിനിമം 80 കിലോമീറ്റർ പരിധി, ഏറ്റവും കുറഞ്ഞ വേഗത 40 കിലോമീറ്റർ എന്നിവ പാലിക്കുന്ന ഇലക്‌ട്രിക് വാഹനങ്ങൾക്ക് മാത്രമായിരിക്കും ഈ പദ്ധതിയിലൂടെ ആനുകൂല്യങ്ങൾ ലഭിക്കുക.

ഏഥർ 450X, 450 പ്ലസ് ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വില 14,500 രൂപ കുറഞ്ഞു

ഇപ്പോൾ സർക്കാർ 50 ശതമാനം സബ്സിഡി വർധനവാണ് നടപ്പിലാക്കിയിരിക്കുന്നത്. ഇത് ബസുകൾ ഒഴികെയുള്ള എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും (ഇവി) ഹൈബ്രിഡുകൾക്കും കിലോവാട്ടിന് 15,000 രൂപയാണ് നൽകുന്നത്.

Most Read Articles

Malayalam
English summary
Ather 450X, 450 Plus Electric Scooter Price Decreased In India Due To Revised FAME II Subsidy. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X