ഏഥര്‍ 450X, 450 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉപഭോക്തൃ ഡെലിവറികള്‍ ഡല്‍ഹിയില്‍ ആരംഭിച്ചു

ഏഥര്‍ എനര്‍ജി തങ്ങളുടെ 450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഡല്‍ഹിയില്‍ ആരംഭിച്ചു. ഡല്‍ഹിയിലെ ആദ്യത്തെ ഏഥര്‍ 450X കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാനും സിഇഒയുമായ ശ്രീ പവന്‍ മുഞ്ജലിന് കൈമാറിയിരുന്നു.

ഏഥര്‍ 450X, 450 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉപഭോക്തൃ ഡെലിവറികള്‍ ഡല്‍ഹിയില്‍ ആരംഭിച്ചു

തലസ്ഥാനത്തെ ലജ്പത് നഗര്‍ മേഖലയില്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിച്ചതായി പരിപാടിയില്‍ കമ്പനി അറിയിച്ചു. അതിന്റെ അനുഭവ കേന്ദ്രം - ഏഥര്‍ സ്‌പേസ് 2021 മെയ് മാസത്തില്‍ ലജ്പത് നഗറില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും, കമ്പനി ഉടമസ്ഥതയിലുള്ള മൂന്നാമത്തെ സ്‌പേസ് സെന്ററായിരിക്കുമെന്നും ഏഥര്‍ കൂട്ടിച്ചേര്‍ത്തു.

ഏഥര്‍ 450X, 450 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉപഭോക്തൃ ഡെലിവറികള്‍ ഡല്‍ഹിയില്‍ ആരംഭിച്ചു

കമ്പനി തങ്ങളുടെ ഏഥര്‍ 450X, 450 പ്ലസ് എന്നീ രണ്ട് മോഡലുകളും ഇവിടെ വില്‍പ്പനയ്ക്ക് എത്തിക്കും. ഏഥര്‍ 450X-ന്, 146,926 രൂപയും ഏഥര്‍ 450 പ്ലസിന് 127,916 രൂപയുമാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.

MOST READ: XUV700-യുടെ വരവ് പൊടിപൊടിക്കാന്‍ മഹീന്ദ്ര; XUV500 താല്‍ക്കാലികമായി നിര്‍ത്തും

ഏഥര്‍ 450X, 450 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉപഭോക്തൃ ഡെലിവറികള്‍ ഡല്‍ഹിയില്‍ ആരംഭിച്ചു

''ഡല്‍ഹി മേഖല വളരെ പ്രധാനപ്പെട്ട ഒരു വിപണിയാണ്, ഇതുവരെ ഞങ്ങള്‍ക്ക് ലഭിച്ച നല്ല പ്രതികരണത്തില്‍ സന്തുഷ്ടരാണെന്ന് ഏഥര്‍ എനര്‍ജി ചീഫ് ബിസിനസ് ഓഫീസര്‍ രവനീത് സിംഗ് ഫോക്കല പറഞ്ഞു.

ഏഥര്‍ 450X, 450 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉപഭോക്തൃ ഡെലിവറികള്‍ ഡല്‍ഹിയില്‍ ആരംഭിച്ചു

കഴിഞ്ഞ വര്‍ഷം ഏഥര്‍ 450X-ന്റെ, ടെസ്റ്റ് റൈഡുകള്‍ക്കും ബുക്കിംഗുകള്‍ക്കും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ആരംഭിക്കുന്നതിനും ധാരാളം അഭ്യര്‍ത്ഥനകള്‍ ലഭിക്കുന്നു. ഈ ഇവന്റ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ആരംഭത്തെ അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

MOST READ: വരവിനൊരുങ്ങി ഇലക്ട്രിക് കാറും; അണിയറയില്‍ വന്‍ പദ്ധതികളുമായി സിട്രണ്‍

ഏഥര്‍ 450X, 450 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉപഭോക്തൃ ഡെലിവറികള്‍ ഡല്‍ഹിയില്‍ ആരംഭിച്ചു

ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പ് ഡല്‍ഹി, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ് എന്നിവിടങ്ങളിലെ പ്രധാന ഹോട്ട്സ്‌പോട്ടുകളിലായി 10 അതിവേഗ ചാര്‍ജിംഗ് പോയിന്റുകളായ ഏഥര്‍ ഗ്രിഡ് സ്ഥാപിച്ചു.

ഏഥര്‍ 450X, 450 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉപഭോക്തൃ ഡെലിവറികള്‍ ഡല്‍ഹിയില്‍ ആരംഭിച്ചു

വരും ദിവസങ്ങളില്‍ ഡല്‍ഹിയിലെ ചാര്‍ജിംഗ് പോയിന്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും കമ്പനി പറയുന്നു. 18 ഇന്ത്യന്‍ നഗരങ്ങളിലായി 128 ഓളം പബ്ലിക് ഫാസ്റ്റ് ചാര്‍ജിംഗ് പോയിന്റുകളായ ഏഥര്‍ ഗ്രിഡ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.

MOST READ: പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്‌ടാവിയയ്ക്ക് പുതിയ സ്‌പോർട്‌ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ

ഏഥര്‍ 450X, 450 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉപഭോക്തൃ ഡെലിവറികള്‍ ഡല്‍ഹിയില്‍ ആരംഭിച്ചു

സ്വിച്ച് ഡല്‍ഹി പോലുള്ള പുരോഗമന നയങ്ങളും സംരംഭങ്ങളും ഡല്‍ഹി സര്‍ക്കാര്‍ അവതരിപ്പിച്ചു, കൂടാതെ FAME II-ന് അപ്പുറത്തുള്ള സംസ്ഥാന സ്‌പോണ്‍സര്‍ ചെയ്ത സബ്‌സിഡിയും ഇവികളെ കൂടുതല്‍ ആക്‌സസ് ചെയ്തു. ഇത് ഡല്‍ഹിയെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആകര്‍ഷകമായ വിപണിയാക്കി മാറ്റുന്നു.

ഏഥര്‍ 450X, 450 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉപഭോക്തൃ ഡെലിവറികള്‍ ഡല്‍ഹിയില്‍ ആരംഭിച്ചു

മോഡലുകള്‍ക്കായുള്ള ആവശ്യക്കാര്‍ കൂടുന്നുവെന്ന് അടുത്തിടെ കമ്പനി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി 450X, 450 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദന ശേഷി മൂന്ന് മടങ്ങ് വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ഏഥര്‍.

MOST READ: ആരെയും മോഹിപ്പിക്കുന്ന ലുക്ക്, മഹീന്ദ്ര കസ്റ്റമൈസേഷൻ സ്റ്റുഡിയോയുടെ കരവിരുതിൽ ബൊലേറോ ആറ്റിറ്റ്യൂഡ്

ഏഥര്‍ 450X, 450 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉപഭോക്തൃ ഡെലിവറികള്‍ ഡല്‍ഹിയില്‍ ആരംഭിച്ചു

നിലവിലെ വാര്‍ഷിക ശേഷി 1.10 ലക്ഷം സ്‌കൂട്ടറുകളും 1.20 ലക്ഷം ബാറ്ററി പായ്ക്കുകളുമാണ്. ഇത് 3 ലക്ഷം യൂണിറ്റായി ഉയര്‍ത്താനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇലക്ടിക് സ്‌കൂട്ടറുകള്‍ക്കൊപ്പം മോട്ടോര്‍ സൈക്കിളുകളും വിപണിയിലെത്തിക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്ന് കമ്പനി വെളിപ്പെടുത്തി.

Most Read Articles

Malayalam
English summary
Ather Energy Started 450X, 450 Plus Electric Scooters Delivery In Delhi. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X