വരവിനൊരുങ്ങി ഇലക്ട്രിക് കാറും; അണിയറയില്‍ വന്‍ പദ്ധതികളുമായി സിട്രണ്‍
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രണ്‍ ഈ മാസം ആദ്യം പ്രീമിയം C5 എയര്‍ക്രോസ് എസ്‌യുവിയുമായി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു. C21 എസ്‌യുവി (സോനെറ്റ്, ബ്രെസ എതിരാളി) അടുത്തതായി വിപണിയിലെത്തിക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.

2022-ല്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ മോഡലിന്റെ, കുറഞ്ഞ നിരക്കില്‍ ഇവി പുറത്തിറക്കാനും കമ്പനി ഒരുങ്ങുന്നു. ഗ്രൂപ്പ് PSA, ഇന്ത്യയ്ക്കായി ക്ലീനര്‍ വാഹനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്, അതില്‍ ഇവികള്‍ മാത്രമല്ല, ഫ്‌ലെക്‌സ്-ഫ്യൂവല്‍ (എത്തനോള്‍-മിശ്രിത പെട്രോള്‍ അല്ലെങ്കില്‍ ബയോ ഇന്ധനങ്ങള്‍) വാഹനങ്ങളും ഉള്‍പ്പെടുമെന്നാണ് സൂചന.

മാരുതി ഇഗ്‌നിസ്, ഫോര്‍ഡ് ഫ്രീസ്‌റ്റൈല്‍, വരാനിരിക്കുന്ന ടാറ്റ HBX എന്നിവയോട് എതിരാളികളായി 2021-ല്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന CC21 മിനി എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പായിരിക്കും വരാനിരിക്കുന്ന സിട്രണ്‍ ഇവി.

സിട്രണ്‍ CC21 ഇവി, ബ്രാന്‍ഡിന്റെ e-CMP ആര്‍ക്കിടെക്ചറിനെ പിന്തുണയ്ക്കും, ഇത് ചൈനീസ് പങ്കാളിയായ ഡോങ്ഫെങ് മോട്ടോറുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. e-CMP പ്ലാറ്റ്ഫോമിന് 50 കിലോവാട്ട് വരെ ബാറ്ററി ശേഷിയും 100 കിലോവാട്ട് വരെ ഇലക്ട്രിക് മോട്ടോറും കൈകാര്യം ചെയ്യാന്‍ കഴിയും.

ഇത് 310 കിലോമീറ്ററിനും 340 കിലോമീറ്ററിനും ഇടയില്‍ പരമാവധി ഡ്രൈവിംഗ് പരിധി നല്‍കാനാകും. എന്നിരുന്നാലും, ചെലവ് കുറയ്ക്കുന്നതിന് ഇന്ത്യന്‍ മോഡലിന് ചെറിയ ബാറ്ററി-മോട്ടോര്‍ കോംബോ ഉണ്ടായിരിക്കുമെന്നാണ് അനുമാനങ്ങള്‍.
MOST READ: കാർ വിൽക്കാൻ ഒരുങ്ങുകയാണോ? ആർടിഒയുടെ ഫോം 28, 29, 30, 35 എന്താണെന്ന് അറിയാം

30 കിലോവാട്ട്‌സ് ബാറ്ററി പായ്ക്ക് ഉപയോഗിച്ച് വാഹനം ലഭ്യമാകുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കാര്‍ എത്തുന്ന സെഗ്മെന്റിന് ഇത് അല്‍പ്പം വിലയേറിയതായിരിക്കുമെന്നാണ് സൂചന.

ടാറ്റ നെക്‌സോണ്‍ ഇവിയുടെ ബാറ്ററി പായ്ക്ക് 30.2 കിലോവാട്ട്‌സ് യൂണിറ്റാണ്, മഹീന്ദ്ര eKUV100-ന് 15.9 കിലോവാട്ട്‌സ് ബാറ്ററിയുണ്ടാകും. വരാനിരിക്കുന്ന eCC21-ന് ഏകദേശം 8 ലക്ഷം രൂപയോളം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത് നമ്മുടെ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് വാഹനങ്ങളിലൊന്നായി മാറും. എന്നിരുന്നാലും, അതിന്റെ അരങ്ങേറ്റം ഇപ്പോഴും അല്‍പ്പം അകലെയാണ് (2022-ല്‍ പ്രതീക്ഷിക്കുന്നു).

അപ്പോഴേക്കും, ഇന്ത്യയിലെ ഇവി പിന്തുണ ഇന്‍ഫ്രാസ്ട്രക്ചര്‍ വളരെയധികം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത്, അങ്ങനെ ഇവി ഉടമസ്ഥാവകാശം കൂടുതല്‍ പ്രായോഗികമാവുകയും ചെയ്യുന്നു.

ഇന്ത്യന്‍ വിപണിയില്‍ സിട്രണ്‍ eCC21-ന്റെ എതിരാളികളില്‍ ടാറ്റ HBX ഇവി, മഹീന്ദ്ര eKUV100 എന്നിവ ഉള്‍പ്പെടും. ആദ്യത്തേതിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ ലഭ്യമല്ലെങ്കിലും, രണ്ടാമത്തേ പതിപ്പായ മഹീന്ദ്ര eKUV100 ഈ വര്‍ഷം അവസാനത്തേടെ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








