കസ്റ്റം കഫെ റേസർ ശൈലിയിൽ അണിഞ്ഞൊരുങ്ങി പുതിയ യമഹ FZ-X

ഇന്ത്യൻ വിപണിക്കായി ഒരു റെട്രോ-സ്റ്റൈൽ മോട്ടോർസൈക്കിൾ നിർമിക്കാനുള്ള യമഹയുടെ സമീപകാല ശ്രമത്തിന്റെ ഫലമായിരുന്നു അടുത്തിടെ വിപണിയിൽ എത്തിയ FZ-X. ഉപഭോക്താക്കളിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് മോഡലിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നതും.

കസ്റ്റം കഫെ റേസർ ശൈലിയിൽ അണിഞ്ഞൊരുങ്ങി പുതിയ യമഹ FZ-X

കമ്മ്യൂട്ടർ സെഗ്മെന്റിൽ തന്നെ പ്രത്യേകമായി ഒരു ഇടം സൃഷ്ടിക്കാനുള്ള അവസരമാണ് FZ-X പതിപ്പിന്റെ അവതരണത്തോടെ യമഹ നഷ്‌ടപ്പെടുത്തിയതെന്നും പറയുന്നവരുണ്ട്. പല അന്താരാഷ്‌ട്ര വിപണിയിലും വൻഹിറ്റായ XSR150 മോഡലിനെ പ്രതീക്ഷിച്ചിരുന്നവരെല്ലാം നിരാശരായി.

കസ്റ്റം കഫെ റേസർ ശൈലിയിൽ അണിഞ്ഞൊരുങ്ങി പുതിയ യമഹ FZ-X

ബൈക്കിന്റെ രൂപകൽപ്പനയിൽ തന്നെ സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. എന്നാൽ നവ-റെട്രോ മോട്ടോർസൈക്കിളിനെ സോഷ്യൽ മീഡിയയിൽ തീവ്രമായി വിപണനം ചെയ്യുന്നതിനാൽ ഇത് യമഹയെ കാര്യമായി ബാധിക്കില്ലെന്നാണ് സൂചന.

കസ്റ്റം കഫെ റേസർ ശൈലിയിൽ അണിഞ്ഞൊരുങ്ങി പുതിയ യമഹ FZ-X

കസ്റ്റമൈസ് FZ-X ചലഞ്ച് എന്നൊരു പദ്ധതിക്കും യമഹ അടുത്തിടെ തുടക്കമിട്ടിരുന്നു. സമൂഹമാധ്യമങ്ങൾ വഴി ബൈക്കിനെ മോടിപിടിപ്പിച്ച് കമ്പനിയുടെ ഔദ്യോഗിക ഇന്ത്യ വെബ്‌സൈറ്റിൽ സമർപ്പിക്കേണ്ടതുണ്ട്.

കസ്റ്റം കഫെ റേസർ ശൈലിയിൽ അണിഞ്ഞൊരുങ്ങി പുതിയ യമഹ FZ-X

മോട്ടോർസൈക്കിൾ കസ്റ്റമൈസേഷന് പേരുകേട്ട ഓട്ടോലോഗ് ഡിസൈൻ അവതരിപ്പിച്ച FZ-X അടിസ്ഥാനമാക്കിയുള്ള ഒരു കസ്റ്റം കഫെ റേസറാണ് അതിൽ ഏറ്റവും ശ്രദ്ധനേടുന്നത്. അടുത്തിടെ മഹീന്ദ്ര മോജോയുടെ അഡ്വഞ്ചർ സീരീസിനെ പരിചയപ്പെടുത്തി ഇവർ ഞെട്ടിച്ചിരുന്നു.

കസ്റ്റം കഫെ റേസർ ശൈലിയിൽ അണിഞ്ഞൊരുങ്ങി പുതിയ യമഹ FZ-X

പൂനെ ആസ്ഥാനമായുള്ള അനന്തര വിപണന കസ്റ്റമൈസേഷൻ വർക്ക്‌ഷോപ്പ് FZ-X നിയോ-റെട്രോയെ ഒരു കഫെ റേസറാക്കിയ മനോഹരമായ റെൻഡർ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. രൂപകൽപ്പന കമ്മീഷൻ ചെയ്തത് യമഹയാണ്. ഈ മോട്ടോർസൈക്കിളിന്റെ ഒറിജിനൽ പ്രോട്ടോടൈപ്പ് ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കസ്റ്റം കഫെ റേസർ ശൈലിയിൽ അണിഞ്ഞൊരുങ്ങി പുതിയ യമഹ FZ-X

കസ്റ്റമൈസ് ചെയ്‌ത ബൈക്ക് പരമ്പരാഗത റെട്രോ കഫെ റേസർ രൂപകൽപ്പനയിൽ 1960 കളിലെ ഫൈറ്റർ-ജെറ്റ് പോലുള്ള ഹെഡ്‌ലാമ്പ് ഫെയറിംഗാണ് അവതരിപ്പിക്കുന്നത്. ഫ്രണ്ട് ഫെയറിംഗ് എയറോഡൈനാമിക് ആകൃതിയിലുള്ളതാണ്. അതേസമയം ടാങ്ക് ഷ്രൗഡുകളിൽ എയർ സ്കൂപ്പുകൾ ഉൾക്കൊള്ളുന്നു.

കസ്റ്റം കഫെ റേസർ ശൈലിയിൽ അണിഞ്ഞൊരുങ്ങി പുതിയ യമഹ FZ-X

ഇത് ബൈക്കിന്റെ എയറോഡൈനാമിക് ഗുണങ്ങളെ കൂടുതൽ മെച്ചപ്പെടുത്തുന്നു. പിൻഭാഗത്ത് ഒരു പരമ്പരാഗത കൗളിനൊപ്പം ചരിഞ്ഞ പില്യൺ സീറ്റ് ഉണ്ട്. കസ്റ്റം മോഡലിന് നൽകിയ യെല്ലോ കളർ ഓപ്ഷനും ബൈക്കിന്റെ റെട്രോ തീമുമായി പൊരുത്തപ്പെടുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

കസ്റ്റം കഫെ റേസർ ശൈലിയിൽ അണിഞ്ഞൊരുങ്ങി പുതിയ യമഹ FZ-X

യെല്ലോ നിറത്തിൽ പൂർത്തിയാക്കിയ ഫ്യുവൽ ടാങ്കിലെ വൈരുദ്ധ്യമുള്ള കറുത്ത ലൈനുകൾ നല്ല സ്പോർട്ടി ഫീലാണ് നൽകുന്നത്. അതോടൊപ്പം കറുത്ത അലോയ് വീലുകളിൽ നീല ഔട്ട്ലൈനും നൽകിയിട്ടുണ്ട്.

കസ്റ്റം കഫെ റേസർ ശൈലിയിൽ അണിഞ്ഞൊരുങ്ങി പുതിയ യമഹ FZ-X

ബാർ-എൻഡ് റിയർവ്യൂ മിററുകൾ, പുതിയ സൈഡ് ബോഡി പാനൽ, ടാൻ ബ്രൗൺ സാഡിൽ, ചെറിയ റൗണ്ട് എൽഇഡി ടെയിൽ ‌ലൈറ്റ് എന്നിവയാണ് മറ്റ് കോസ്മെറ്റിക് ഹൈലൈറ്റുകൾ. ബാക്കി ഘടകങ്ങൾ സ്റ്റോക്ക് FZ-X പതിപ്പിൽ നിന്ന് മുന്നോട്ട് കൊണ്ടുപോവുകയാണ് ചെയ്‌തിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Autologue Design Introduced FZ-X Custom Cafe Racer. Read in Malayalam
Story first published: Saturday, July 24, 2021, 9:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X