ചേതക് ഇലക്‌ട്രിക്; ബെംഗളൂരു, പൂനെ നഗരങ്ങൾക്കായി വീണ്ടും ബുക്കിംഗ് ആരംഭിച്ച് ബജാജ്

പെട്രോൾ വില സെഞ്ച്വറിയടിച്ച് മുന്നേറുന്ന സാഹചര്യത്തിൽ ജനങ്ങൾ യാത്രക്കായി ബദൽ മാർഗങ്ങൾ തേടിതുടങ്ങി കഴിഞ്ഞു. അതിന്റെ ഉത്തമ ഉദാഹരണമാണ് ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ ജനപ്രീതിയും ആവശ്യവും അടുത്തിടെ വർധിച്ചത്.

ചേതക് ഇലക്‌ട്രിക്; ബെംഗളൂരു, പൂനെ നഗരങ്ങൾക്കായി വീണ്ടും ബുക്കിംഗ് ആരംഭിച്ച് ബജാജ്

പ്രമുഖ ബ്രാൻഡുകളെല്ലാം ഇവി മോഡലുകളിലേക്ക് ശ്രദ്ധിതിരിക്കാനും തുടങ്ങി. പോയ വർഷം ജനുവരിയിൽ ബജാജ് അവതരിപ്പിച്ച ചേതക്ക് ഇലക്‌ട്രിക്കും വമ്പൻ ഹിറ്റായി. പല നഗരങ്ങളിലും ഇന്നും ലഭ്യമല്ലെങ്കിലും ഏവരിലേക്കും എത്താനായി ബജാജും പ്രവർത്തിച്ചു വരികയാണ്.

ചേതക് ഇലക്‌ട്രിക്; ബെംഗളൂരു, പൂനെ നഗരങ്ങൾക്കായി വീണ്ടും ബുക്കിംഗ് ആരംഭിച്ച് ബജാജ്

ചേതക് ഇലക്ട്രിക് സ്കൂട്ടറിനായുള്ള ബുക്കിംഗ് 2021 ജൂലൈ 28 മുതൽ പൂനെയിലും ബെംഗളൂരുവിലും വീണ്ടും തുറന്നതാണ് പുതിയ വാർത്ത. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് കമ്പനിയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

ചേതക് ഇലക്‌ട്രിക്; ബെംഗളൂരു, പൂനെ നഗരങ്ങൾക്കായി വീണ്ടും ബുക്കിംഗ് ആരംഭിച്ച് ബജാജ്

ഇലക്ട്രിക് സ്കൂട്ടറിന്റെ എല്ലാ യൂണിറ്റുകളും വിറ്റുപോയതിനാൽ 2021 ഏപ്രിലിൽ കമ്പനി രണ്ട് നഗരങ്ങളിലും ബുക്കിംഗ് അവസാനിപ്പിച്ചിരുന്നു. കൊവിഡ്-19 മഹാമാരിയും തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണും കാരണം കമ്പനി ഉത്പാദനം വരെ നിർത്തിവെക്കുകയുണ്ടായി.

ചേതക് ഇലക്‌ട്രിക്; ബെംഗളൂരു, പൂനെ നഗരങ്ങൾക്കായി വീണ്ടും ബുക്കിംഗ് ആരംഭിച്ച് ബജാജ്

ഇതാണ് പുതിയ നഗരങ്ങളിൽ സാന്നിധ്യമറിയിക്കാൻ വലിയ കാലതാമസമുണ്ടാകാൻ കാരണമായത്. എന്നാൽ ഇപ്പോൾ ഇതിനായുള്ള കഠിന പരിശ്രമത്തിലാണ് ബജാജ്. 2022 ഓടെ 22 പുതിയ നഗരങ്ങളിൽ ചേതക് ഇലക്ട്രിക് സ്കൂട്ടർ വിൽപ്പനയ്ക്ക് എത്തിക്കാനാണ് ബ്രാൻഡിന്റെ ശ്രമം.

ചേതക് ഇലക്‌ട്രിക്; ബെംഗളൂരു, പൂനെ നഗരങ്ങൾക്കായി വീണ്ടും ബുക്കിംഗ് ആരംഭിച്ച് ബജാജ്

കമ്പനി ഇതിനകം തന്നെ നാഗ്പൂരിൽ ബുക്കിംഗ് ആരംഭിച്ചിരുന്നു ഉടൻ തന്നെ മൈസൂർ, മംഗലാപുരം, ഔറംഗബാദ് എന്നിവിടങ്ങളിലും പ്രീ-ബുക്കിംഗ് ആരംഭിക്കുകയും ചെയ്യും. ഇന്ത്യൻ വിപണിയിൽ അർബൻ, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ചേതക് ഇലക്ട്രിക് സ്കൂട്ടർ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

ചേതക് ഇലക്‌ട്രിക്; ബെംഗളൂരു, പൂനെ നഗരങ്ങൾക്കായി വീണ്ടും ബുക്കിംഗ് ആരംഭിച്ച് ബജാജ്

അർബൻ മോഡലിന് 1.42 ലക്ഷം രൂപയും പ്രീമിയം പതിപ്പിന് 1.44 ലക്ഷം രൂപയുമാണ് രാജ്യത്തെ എക്സ്ഷോറൂം വില. നീക്കം ചെയ്യാനാകാത്ത 3 കിലോവാട്ട് IP67 ലിഥിയം അയൺ ബാറ്ററി പായ്ക്കുള്ള 3.8 കിലോവാട്ട് മോട്ടോറാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ചേതക് ഇലക്‌ട്രിക്; ബെംഗളൂരു, പൂനെ നഗരങ്ങൾക്കായി വീണ്ടും ബുക്കിംഗ് ആരംഭിച്ച് ബജാജ്

70 കിലോമീറ്റർ വേഗതയും ഇക്കോ മോഡിൽ 95 കിലോമീറ്റർ ശ്രേണിയുമാണ് ചേതക് ഇവിക്ക് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നായാണ് ചേതക് പരിഗണിക്കപ്പെടുന്നത്.

ചേതക് ഇലക്‌ട്രിക്; ബെംഗളൂരു, പൂനെ നഗരങ്ങൾക്കായി വീണ്ടും ബുക്കിംഗ് ആരംഭിച്ച് ബജാജ്

ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയും ഇ-സ്‌കൂട്ടറില്‍ ലഭ്യമാണ്. ഒരു റെട്രോ ഡിസൈന്‍ ശൈലിയാണ് ചേതക് ഇലക്ട്രിക്കിന്റെ മറ്റൊരു ശ്രദ്ധേയമായ ഘടകം. ഇതിന്റെ ലിഥിയം അയൺ ബാറ്ററിക്ക് മൂന്ന് വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറണ്ടി കമ്പനി ഉറപ്പുനൽകുന്നുണ്ട്.

Most Read Articles

Malayalam
English summary
Bajaj Reopened Booking For Chetak Electric Scooter In Pune And Bengaluru From 28 July 2021. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X