ചേതക് ഇലക്‌ട്രിക്കിനായുള്ള ബുക്കിംഗ് മൂന്ന് നഗരങ്ങളിലേക്ക് കൂടി; ജൂലൈ 22 മുതൽ ആരംഭിക്കും

കഴിഞ്ഞ ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ച ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന് വിപണിയിൽ നിന്നും ലഭിച്ചത് രാജകീയ വരവേൽപ്പാണ്. പൂനെയിലും ബെംഗളൂരുവിലുമായി വിൽപ്പന ആരംഭിച്ച മോഡലിനെ കൂടുതൽ നഗരങ്ങളിലേക്ക് എത്തിക്കാനും ഇന്ത്യൻ ബ്രാൻഡ് ആരംഭിച്ചിട്ടുണ്ട്.

ചേതക് ഇലക്‌ട്രിക്കിനായുള്ള ബുക്കിംഗ് മൂന്ന് നഗരങ്ങളിലേക്ക് കൂടി; ജൂലൈ 22 മുതൽ ആരംഭിക്കും

2022 ഓടെ പുതിയ 22 നഗരങ്ങളിൽ കൂടി ചേതക് ഇലക്ട്രിക്കിനെ വിൽപ്പനയ്ക്ക് എത്തിക്കാനാണ് ബജാജ് പദ്ധതിയിട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ നാഗ്‌പൂരിലേക്കായി അടുത്തിടെ ബുക്കിംഗ് ആരംഭിച്ച കമ്പനി ജൂലൈ 22 മുതൽ മൂന്ന് നഗരങ്ങളിലേക്ക് കൂടി ബുക്കിംഗ് ആരംഭിക്കുന്നതായി അറിയിച്ചിരിക്കുകയാണ്.

ചേതക് ഇലക്‌ട്രിക്കിനായുള്ള ബുക്കിംഗ് മൂന്ന് നഗരങ്ങളിലേക്ക് കൂടി; ജൂലൈ 22 മുതൽ ആരംഭിക്കും

2021 ജൂലൈ 22-ന് മൈസൂർ, മംഗലാപുരം, ഔറംഗബാദ് എന്നീ മൂന്ന് പുതിയ നഗരങ്ങൾക്കായാണ് ബജാജ് ബുക്കിംഗ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച 2,000 രൂപ ടോക്കൺ തുകയായി സ്വീകരിച്ചാണ് ബ്രാൻഡ് പ്രീ-ബുക്കിംഗിന് തുടക്കമിട്ടത്.

ചേതക് ഇലക്‌ട്രിക്കിനായുള്ള ബുക്കിംഗ് മൂന്ന് നഗരങ്ങളിലേക്ക് കൂടി; ജൂലൈ 22 മുതൽ ആരംഭിക്കും

ചേതക്കിനായുള്ള ബുക്കിംഗ് നിലവിൽ എല്ലാ നഗരങ്ങളിലും താത്ക്കാലികമായി നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ താത്പ്പര്യമുള്ള ഉപഭോക്താക്കൾക്ക് ബജാജിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാനും സാധിക്കും.

ചേതക് ഇലക്‌ട്രിക്കിനായുള്ള ബുക്കിംഗ് മൂന്ന് നഗരങ്ങളിലേക്ക് കൂടി; ജൂലൈ 22 മുതൽ ആരംഭിക്കും

തുടർന്ന് അതത് നഗരങ്ങൾക്കായി ബുക്കിംഗ് വീണ്ടും തുറന്നുകഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് അറിയിപ്പ് ലഭിക്കുകയും ചെയ്യും. ഈ വർഷം ഏപ്രിലിൽ ബജാജ് ചെന്നൈയിലും ഹൈദരാബാദിലും ചേതക്കിന്റെ അരങ്ങേറ്റം സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇതുവരെ ബുക്കിംഗിനായുള്ള ഒരു നടപടിയും ആരംഭിച്ചിട്ടില്ല.

ചേതക് ഇലക്‌ട്രിക്കിനായുള്ള ബുക്കിംഗ് മൂന്ന് നഗരങ്ങളിലേക്ക് കൂടി; ജൂലൈ 22 മുതൽ ആരംഭിക്കും

കൊവിഡിന്റെ പ്രശ്‌നം ഇല്ലായിരുന്നെങ്കിൽ ഇതിനോടകം തന്നെ മിക്ക നഗരങ്ങളിലും ബജാജ് ചേതക് എത്തിയിരുന്നാനെ എന്നതും വാസ്‌തവമാണ്. നിർമാണം ഇരട്ടിയാക്കാനായി ബജാജ് ഇപ്പോൾ കഠിനമായി പ്രവർത്തിച്ചുവരികയാണ്.

ചേതക് ഇലക്‌ട്രിക്കിനായുള്ള ബുക്കിംഗ് മൂന്ന് നഗരങ്ങളിലേക്ക് കൂടി; ജൂലൈ 22 മുതൽ ആരംഭിക്കും

അർബൻ, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ചേതക്കിനെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. കഴിഞ്ഞ വർഷം അവതരിപ്പിക്കുന്ന സമയത്ത് ഇലക്ട്രിക് സ്‌കൂട്ടറിന് വില യഥാക്രമം 1.0 ലക്ഷം, 1.15 ലക്ഷം രൂപയായിരുന്നു.

ചേതക് ഇലക്‌ട്രിക്കിനായുള്ള ബുക്കിംഗ് മൂന്ന് നഗരങ്ങളിലേക്ക് കൂടി; ജൂലൈ 22 മുതൽ ആരംഭിക്കും

എന്നാൽ പുതിയ കണക്കുകൾ പ്രകാരം സ്കൂട്ടറിന്റെ അർബൻ വേരിയന്റിന് ഇപ്പോൾ 1,42,620 രൂപയും പ്രീമിയത്തിന് 1,44,620 രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. 16 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 3 കിലോവാട്ട് IP67 ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ബജാജ് ചേതക്കിന് തുടിപ്പേകുന്നത്.

ചേതക് ഇലക്‌ട്രിക്കിനായുള്ള ബുക്കിംഗ് മൂന്ന് നഗരങ്ങളിലേക്ക് കൂടി; ജൂലൈ 22 മുതൽ ആരംഭിക്കും

ഇക്കോ, സ്‌പോർട്ട് എന്നിങ്ങനെ രണ്ട് മോഡുകളിൽ വാഗ്ദാനം ചെയ്യുന്ന ശ്രേണി സിംഗിൾ ചാർജിൽ യഥാക്രമം 95 കിലോമീറ്ററും 85 കിലോമീറ്ററുമാണ്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നായാണ് ചേതക് പരിഗണിക്കപ്പെടുന്നതും

Most Read Articles

Malayalam
English summary
Bajaj Starting To Accept Bookings For Chetak Electric In Three New Cities From July 22. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X