TRK 502 അഡ്വഞ്ചർ ടൂറർ സീരീസിനും വില വർധിപ്പിച്ച് ബെനലി

ലിയോൺസിനോ 500 മിഡിൽ‌വെയ്റ്റ് സ്ട്രീറ്റ് സ്‌ക്രാംബ്ലർ മോഡലിനായുള്ള വില വർധിപ്പിച്ച ബെനലി തങ്ങളുടെ ജനപ്രിയ TRK502 അഡ്വഞ്ചർ ടൂറർ സീരീസിനും ഇന്ത്യയിൽ വില കൂട്ടി. രണ്ട് വേരിയന്റുകളിലായി എത്തുന്ന മോട്ടോർസൈക്കിളിന് 6,000 രൂപയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്.

TRK 502 അഡ്വഞ്ചർ ടൂറർ സീരീസിനും വില വർധിപ്പിച്ച് ബെനലി

TRK502, TRK502X എന്നിങ്ങനെ രണ്ട് പതിപ്പുകളും മൂന്ന് കളർ ഓപ്ഷനിലാണ് വിപണിയിൽ എത്തുന്നത്. തെരഞ്ഞെടുക്കുന്ന നിറമനുസരിച്ച് ബൈക്കിന്റെ വിലയിലും മാറ്റം ഉണ്ടാകും. ബെനലി ബൈക്കുകളുടെ പുതുക്കിയ വില ഇങ്ങനെ.

TRK 502 അഡ്വഞ്ചർ ടൂറർ സീരീസിനും വില വർധിപ്പിച്ച് ബെനലി

TRK 502 ഗ്രേ 4,85,900 രൂപ, TRK 502 വൈറ്റ്, റെഡ്, 4,95,900 രൂപ, TRK 502X ഗ്രേ 5,25,900 രൂപ, TRK 502X വൈറ്റ്, റെഡ് 5,35,900 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. 17 ഇഞ്ച് അലോയ് വീലുകളും അണ്ടർ‌ബെല്ലി എക്‌സ്‌ഹോസ്റ്റും ഉള്ള റോഡ്-അധിഷ്ഠിത ടൂറിംഗ് മോട്ടോർസൈക്കിളാണ് TRK 502.

TRK 502 അഡ്വഞ്ചർ ടൂറർ സീരീസിനും വില വർധിപ്പിച്ച് ബെനലി

അതേസമയം മറുവശത്ത് TRK 502X ഇതിന്റെ തന്നെ അഡ്വഞ്ചർ അധിഷ്ഠിത വേരിയന്റാണ്. ഓഫ്-റോഡിന് പാകമായ 19-17 ഇഞ്ച് സ്‌പോക്ക് വീൽ കോമ്പിനേഷനും ഒരു വശത്ത് മൗണ്ട് ചെയ്ത എക്‌സ്‌ഹോസ്റ്റും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമാണ് ഈ വേരിയന്റിനെ വ്യത്യസ്‌തമാക്കുന്നത്.

TRK 502 അഡ്വഞ്ചർ ടൂറർ സീരീസിനും വില വർധിപ്പിച്ച് ബെനലി

ഒറ്റ നോട്ടത്തിൽ തന്നെ വേർതിരിച്ചറിയാനായി വ്യത്യസ്തമായ ഒരു കൂട്ടം ഡെക്കലുകളാലാണ് പ്രീമിയം മോട്ടോർസൈക്കിളുകൾ അലങ്കരിച്ചിരിക്കുന്നത്. ബർലി ബോഡി പാനലുകൾ, ഉയരമുള്ള വിൻഡ്‌സ്ക്രീൻ, നക്കിൾ ഗാർഡുകൾ, 20 ലിറ്റർ ഫ്യുവൽ ടാങ്ക്, സെമി ഡിജിറ്റൽ കൺസോൾ, പൂർണ എൽഇഡി ലൈറ്റിംഗ് എന്നിവയാണ് പൊതുവായവ ഘടകങ്ങൾ.

TRK 502 അഡ്വഞ്ചർ ടൂറർ സീരീസിനും വില വർധിപ്പിച്ച് ബെനലി

499 സിസി, പാരലൽ-ട്വിൻ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ബെനലി TRK502 സീരീസിന്റെ ഹൃദയം. ഇത് 8,500 rpm-ൽ‌ 46.8 bhp പവറും 6,000 rpm-ൽ‌‌ 46 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

TRK 502 അഡ്വഞ്ചർ ടൂറർ സീരീസിനും വില വർധിപ്പിച്ച് ബെനലി

ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഈ വർഷം ജനുവരിയിലാണ് ബിഎസ്-VI TRK 502 ഇന്ത്യൻ വിപണിയിൽ എത്തുന്നത്. അതേസമയം TRK 502X മാർച്ചിലും വിപണിയിൽ എത്തി.

TRK 502 അഡ്വഞ്ചർ ടൂറർ സീരീസിനും വില വർധിപ്പിച്ച് ബെനലി

സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തിൽ ബെനലി TRK 502, 502X എന്നിവ മുൻവശത്തും പിന്നിലുമുള്ള വീലുകളിൽ ഡിസ്ക് ബ്രേക്കുകളും റോഡുകളിൽ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിന് ഡ്യുവൽ ചാനൽ എബിഎസും ഉൾക്കൊള്ളുന്നു.

TRK 502 അഡ്വഞ്ചർ ടൂറർ സീരീസിനും വില വർധിപ്പിച്ച് ബെനലി

മുൻവശത്ത് ഇൻവേർട്ടഡ് ടെലിസ്കോപ്പിക് ഫോർക്കുകളും പിൻവശത്ത് ഒരു ഹൈഡ്രോളിക് മോണോ-ഷോക്ക് യൂണിറ്റുമാണ് ഇറ്റാലിയൻ ബ്രാൻഡ് സസ്പെൻഷനായി സമ്മാനിച്ചിരിക്കുന്നത്.

TRK 502 അഡ്വഞ്ചർ ടൂറർ സീരീസിനും വില വർധിപ്പിച്ച് ബെനലി

ഹോണ്ട CB500X, കവസാക്കി വെർസിസ് 650, സുസുക്കി വി-സ്ട്രോം 650 XT എന്നിവയാണ് പ്രീമിയം അഡ്വഞ്ചർ ബൈക്ക് ശ്രേണിയിൽ ബെനലി TRK 502 മോഡലിന്റെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Increased The Prices Of TRK 502 Adventure-Touring Motorcycles In India. Read on Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X