പുത്തൻ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ബെനലിയുടെ TRK 502X അഡ്വഞ്ചർ ബൈക്ക്

ഇന്ത്യയിലെ പ്രീമിയം അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ ശ്രേണിയിലെ ജനപ്രിയ മോഡലാണ് ബെനലിയുടെ TRK സീരീസുകൾ. രാജ്യത്ത് 502, 502X എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് വിൽപ്പനയ്ക്കും എത്തുന്നത്.

പുത്തൻ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ബെനലിയുടെ TRK 502X അഡ്വഞ്ചർ ബൈക്ക്

സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് കൂടുതൽ ഓഫ്-റോഡ് കേന്ദ്രീകൃത പതിപ്പാണ് ബെനലി 502X. കഴിഞ്ഞ മാർച്ചിലാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കൾ ബിഎസ്-VI കരുത്തിൽ ബെനലി TRK 502X വിപണിയിൽ അവതരിപ്പിക്കുന്നത്.

പുത്തൻ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ബെനലിയുടെ TRK 502X അഡ്വഞ്ചർ ബൈക്ക്

പുതുവർഷം പിറക്കുന്നതിനോട് അനുബന്ധിച്ച് ബെനലി ഇന്ത്യ ഇപ്പോൾ ജനപ്രിയ അഡ്വഞ്ചർ മോട്ടോർസൈക്കിളിൽ ഒരു പുതിയ കളർ ഓപ്ഷൻ കൂടി ചേർത്തിരിക്കുകയാണ്. യെല്ലോ നിറത്തിൽ അണിഞ്ഞൊരുങ്ങി എത്തുന്ന ബൈക്കിന്റെ പുതിയ ഓപ്ഷനെ അഡ്വഞ്ചർ യെല്ലോ എന്നാണ് കമ്പനി വിളിക്കുന്നത്.

പുത്തൻ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ബെനലിയുടെ TRK 502X അഡ്വഞ്ചർ ബൈക്ക്

പുതുതായി ചേർത്ത കളർ ഓപ്ഷനെ കൂടാതെ മെറ്റാലിക് ഡാർക്ക് ഗ്രേ, റെഡ്, പ്യുവർ വൈറ്റ് എന്നിങ്ങനെ നിലവിലുള്ള ഓപ്ഷനുകളിലും ബെനലി TRK 502X അഡ്വഞ്ചർ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ബ്രാൻഡിന്റെ TRK 502 ശ്രേണിയിലെ രണ്ടാമത്തെ മോഡലാണിത്. കൂടുതൽ സമർപ്പിത ഓഫ് റോഡ് കിറ്റുമായി വരുന്നുവെന്നതാണ് ഈ വേരിയന്റിനെ ശ്രദ്ധേയമാക്കുന്ന ഘടകം തന്നെ.

പുത്തൻ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ബെനലിയുടെ TRK 502X അഡ്വഞ്ചർ ബൈക്ക്

TRK 502 സ്റ്റാൻഡേർഡ് വേരിയന്റ് കൂടുതൽ റോഡ് കേന്ദ്രീകൃത പതിപ്പാണ്. TRK 502X അഡ്വഞ്ചർ ഒരു പ്രീമിയം മോഡലാണെങ്കിലും മികച്ച വിൽപ്പനയാണ് ഇന്ത്യയിൽ നിന്നും നേടിയെടുക്കുന്നത്. മോട്ടോർസൈക്കിളിന് 500 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് തുടിപ്പേകുന്നത്.

പുത്തൻ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ബെനലിയുടെ TRK 502X അഡ്വഞ്ചർ ബൈക്ക്

രാജ്യത്ത് നടപ്പിലാക്കിയ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി അടുത്തിടെ എഞ്ചിൻ പരിഷ്ക്കരിക്കുകയും ചെയ്‌തിരുന്നു. ഇത് 8,500 rpm-ൽ‌ 46.8 bhp കരുത്തും 6,000 rpm-ൽ‌‌ 46 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറു സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

പുത്തൻ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ബെനലിയുടെ TRK 502X അഡ്വഞ്ചർ ബൈക്ക്

നക്കിൾ ഗാർഡുകൾ, മസ്കുലർ ഫ്യുവൽ ടാങ്ക്, സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം, ഇരട്ട-പാഡ് ഹെഡ്‌ലൈറ്റ് സജ്ജീകരണം, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ, ഉയരമുള്ള വിൻഡ്‌സ്‌ക്രീൻ, സെമി-ഫെയറിംഗ് ഡിസൈൻ, വയർ-സ്‌പോക്ക് വീലുകൾ, ഉയർന്ന രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന എക്സ്ഹോസ്റ്റ് എന്നിവയാണ് ബെനലിയുടെ അഡ്വഞ്ചർ ബൈക്കിലെ ചില പ്രധാന ഡിസൈൻ ഹൈലൈറ്റുകൾ.

പുത്തൻ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ബെനലിയുടെ TRK 502X അഡ്വഞ്ചർ ബൈക്ക്

ഇതുകൂടാതെ മികച്ച ദൃശ്യപരതയ്ക്കായി ബാക്ക്‌ലിറ്റ് സ്വിച്ച് ഗിയർ, അലുമിനിയം-ഫ്രെയിം നക്കിൾ ഗാർഡുകൾ, പുതിയ ഹാൻഡിൽബാർ ഗ്രിപ്പുകൾ, പുനർരൂപകൽപ്പന ചെയ്ത മിററുകൾ എന്നിവയും ബെനലി TRK 502X അഡ്വഞ്ചർ മോട്ടോർസൈക്കിളിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

പുത്തൻ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ബെനലിയുടെ TRK 502X അഡ്വഞ്ചർ ബൈക്ക്

ബൈക്കിന്റെ ബ്രേക്കിംഗിനായി മുൻവശത്ത് 320 mm ഇരട്ട, പെറ്റൽ-ടൈപ്പ് റോട്ടറുകളും പിന്നിൽ 260 mm സിംഗിൾ, പെറ്റൽ-ടൈപ്പ് ഡിസ്ക് എന്നിവയാണ് ബെനലി സജ്ജീകരിച്ചിരിക്കുന്നത്. ഡ്യുവൽ ചാനൽ എബിഎസും മോഡലിൽ ഉൾക്കൊള്ളുന്നുണ്ട്. സസ്പെൻഷൻ സവിശേഷതകളിൽ മുൻവശത്ത് ലോംഗ് ട്രാവൽ, 50 mm അപ്സൈഡ് ഡൗൺ ഫോർക്കുകളും പിൻവശത്ത് പ്രീലോഡായി ക്രമീകരിക്കാവുന്ന മോണോ ഷോക്ക് യൂണിറ്റുമാണ് ഉൾപ്പെടുന്നത്.

പുത്തൻ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ബെനലിയുടെ TRK 502X അഡ്വഞ്ചർ ബൈക്ക്

19-17 ഇഞ്ച് സ്‌പോക്ക് വീൽ കോമ്പിനേഷനിലാണ് ബെനലി TRK 502X അഡ്വഞ്ചർ നിരത്തിലെത്തുന്നത്. ടൂറിംഗിനെ സഹായിക്കുന്നതിനായി വലിയ 20 ലിറ്റർ ഫ്യുവൽ ടാങ്കും മോട്ടോർസൈക്കിളിന് കമ്പനി നൽകിയിട്ടുണ്ട്. ഇതിനൊപ്പം ഒരു വലിയ വിൻഡ്‌സ്ക്രീനും പുതിയ കാസ്റ്റ് അലുമിനിയം റിയർ ബോക്സ് ബ്രാക്കറ്റും മിഡിൽ-വെയ്റ്റ് അഡ്വഞ്ചർ ടൂററിന് നൽകാൻ ഇറ്റാലിയൻ ബ്രാൻഡ് മറന്നില്ല.

പുത്തൻ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ബെനലിയുടെ TRK 502X അഡ്വഞ്ചർ ബൈക്ക്

ഇനി TRK 502 ശ്രേണിയുടെ വിലയിലേക്ക് നോക്കിയാൽ TRK 502 ഗ്രേ ഓപ്ഷന് 4,85,900 രൂപ, TRK 502 വൈറ്റ്, റെഡ് പതിപ്പിന് 4,95,900 രൂപ, TRK 502X ഗ്രേ 5,25,900 രൂപ, TRK 502X വൈറ്റ്, റെഡ് 5,35,900 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. ഈ വർഷം ജനുവരിയിലാണ് ബിഎസ്-VI TRK 502 ഇന്ത്യൻ വിപണിയിൽ എത്തുന്നത്. അതേസമയം TRK 502X മാർച്ചിലും വിപണിയിൽ എത്തി.

പുത്തൻ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ബെനലിയുടെ TRK 502X അഡ്വഞ്ചർ ബൈക്ക്

ഇന്ത്യൻ വിപണിയിൽ ഹോണ്ട CB500X, കവസാക്കി വെർസിസ് 650, സുസുക്കി വി-സ്ട്രോം 650 XT എന്നിവയാണ് പ്രീമിയം അഡ്വഞ്ചർ ബൈക്ക് ശ്രേണിയിൽ ബെനലി TRK 502 മോഡലിന്റെ പ്രധാന എതിരാളികൾ. TRK ശ്രേണിയെ കൂടുതൽ ജനപ്രിയമാക്കുന്നതിനായി 251 എന്നൊരു മോഡലിനെ കൂടി കമ്പനി കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു.

പുത്തൻ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ബെനലിയുടെ TRK 502X അഡ്വഞ്ചർ ബൈക്ക്

എൻട്രി ലെവൽ അഡ്വഞ്ചർ ബൈക്കായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്ന ബെനലി TRK 251 മോഡലിന് വില 2.51 ലക്ഷം രൂപയാണ് രാജ്യത്ത് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. മോട്ടോർസൈക്കിൾ നിലവിൽ ഇന്ത്യയിൽ ബെനലിയുടെ ഏറ്റവും താങ്ങാനാവുന്ന ഓഫറാണെന്നതും ശ്രദ്ധേയം. ഈ വർഷം കമ്പനി ഇന്ത്യയിൽ പരിചയപ്പെടുത്തുന്ന അഞ്ചാമത്തെ മോഡലാണിത്.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli introduced new adventure yellow colour option for trk 502x in india
Story first published: Monday, December 20, 2021, 10:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X