Just In
- 41 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 16 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്; പ്രഖ്യാപനവുമായി ഫ്ലിപ്കാര്ട്ട്
- 17 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
'പിസി ജോര്ജിന് യോഗിയുടെ ഭാഷ; ഷാള് സ്വീകരിക്കുന്നതിനേക്കാള് നല്ലത് നിരാഹാരം അവസാനിപ്പിക്കല്'
- Movies
ഡിംപലിനെതിരെ പരാതിയുമായി മജിസിയയും സന്ധ്യയും ഭാഗ്യലക്ഷ്മിയും, ബിഗ് ബോസ് ഹൗസിൽ പരാതി രൂക്ഷമാകുന്നു
- Lifestyle
രക്തസമ്മര്ദ്ദം പിടിച്ചുനിര്ത്താന് ഉത്തമം ഈ വിത്ത്
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്വ്വ കാഴ്ച, കുറവ് പന്തുകള് നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില് ഉണര്ന്നു; സെന്സെക്സ് 500 പോയിന്റിലേറെ വര്ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ 752S മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളിനെ മലേഷ്യയിൽ അവതരിപ്പിച്ച് ബെനലി
മിഡിൽ-വെയ്റ്റ് നേക്കഡ് സ്ട്രീറ്റ് സ്പോർട്‌സ് ബൈക്കായ 752S മലേഷ്യൻ വിപണിയിൽ പുറത്തിറക്കി ബെനലി. 37,888 റിംഗിറ്റാണ് മോട്ടോർസൈക്കിളിനായി മുടക്കേണ്ടത്. അതായത് ഏകദേശം 6.82 ലക്ഷം രൂപ.

752S അവതരിപ്പിക്കുന്ന ആദ്യത്തെ ഏഷ്യൻ വിപണിയാണ് മലേഷ്യ എന്നത് ശ്രദ്ധേയമാണ്. കാരണം ഇത് ഇതുവരെ യൂറോപ്യൻ വിപണികളിൽ മാത്രമാണ് ഈ പ്രീമിയം മിഡിൽ-വെയ്റ്റ് നേക്കഡ് സ്ട്രീറ്റ് മോട്ടോർസൈക്കിളിന്റെ സാന്നിധ്യം ഉണ്ടായിരുന്നുള്ളൂ.

സ്റ്റൈലിംഗിന്റെ കാര്യത്തിൽ ബെനലി 752S ഗോൾഡൻ അപ്സൈഡ് ഡൗൺ ഫോർക്കുകളും ലോ-സ്ലംങ് ഓവൽ ആകൃതിയിലുള്ള ഹെഡ്‌ലാമ്പ്, സ്കൾപ്പഡ് ഫ്യുവൽ ടാങ്ക്, സ്റ്റബി ടെയിൽ സെക്ഷൻ എന്നിവയെല്ലാമാണ് ഇടംപിടിച്ചിരിക്കുന്നത്.

ഇതെല്ലാം ഒത്തിണങ്ങുമ്പോൾ ബൈക്കിന് ഒരു മസ്‌ക്കുലർ രൂപം തന്നെയാണ് ലഭിക്കുന്നത്. നേരായതും വിശാലവുമായ ഹാൻഡിൽബാർ, സിംഗിൾ-പീസ് സീറ്റ്, ന്യൂട്രൽ സെറ്റ് ഫുട്പെഗുകൾ എന്നിവയും ബെനലി മോട്ടോർസൈക്കിളിലെ സാന്നിധ്യങ്ങളാണ്.

മലേഷ്യയിൽ റെഡ്, ബ്ലാക്ക്, ഗ്രീൻ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലായാണ് 752S പുറത്തിറക്കിയിരിക്കുന്നത്. കളർ ടിഎഫ്ടി സ്ക്രീൻ, ഫുൾ എൽഇഡി ലൈറ്റിംഗ്, ഡ്യുവൽ ചാനൽ എബിഎസ് സജ്ജീകരണം എന്നിവ ഉപയോഗിച്ചാണ് മിഡിൽ-വെയ്റ്റ് നേക്കഡ് സ്ട്രീറ്റ് സ്പോർട്സ് ബൈക്കിനെ ബെനലി അണിയിച്ചൊരുക്കിയിരിക്കുന്നതും.
MOST READ: മുഖംമിനുക്കി മിടുക്കനായി പുതിയ 2022 മോഡൽ ഹ്യുണ്ടായി കോന

സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന 752S-ന് 750 സിസി, പാരലൽ-ട്വിൻ സിലിണ്ടർ എഞ്ചിനാണ് കരുത്തേകുന്നത്. ഇത് 8,500 rpm-ൽ പരമാവധി 75 bhp പവറും 6,500 rpm-ൽ 67 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ബ്രെംബോ കാലിപ്പറുകളുള്ള മാർസോച്ചി ഇൻവേർട്ടഡ് ഫോർക്കുകളും പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് മോട്ടോർസൈക്കിളിന്റെ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. 14.5 ലിറ്റർ ഫ്യുവൽ ടാങ്കുള്ള ബെനലി 752S മോഡലിന്റെ ഭാരം 226 കിലോഗ്രാം ആണ്.

നിലവിൽ ബെനലി 752S ഇന്ത്യയിൽ അവതരിപ്പിക്കുമോയെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും ഇന്ത്യയിൽ തങ്ങളുടെ നിര വിപുലീകരിക്കുന്നതിനാൽ പുതിയൊരു മോഡലിനെ അവതരിപ്പിക്കുന്നത് തീർച്ചയായും ഒരു മികച്ച തീരുമാനമായിരിക്കും.

എന്തായാലും പുതുവർഷത്തിൽ ആഭ്യന്തര വിപണിക്കായി ബെനലി വലിയ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഏതാനും മോഡലുകള്‍ വിപണിയില്‍ എത്തിതുടങ്ങിയിട്ടുമുണ്ട്. അടുത്തതായി ലിയോണ്‍സിനോ 500 സ്ക്രാബ്ളറാകും കമ്പനിയുടെ നിരയിലേക്ക് എത്തുക.