ഇന്റർസെപ്റ്ററിന് എതിരാളി; പുതിയ 502C ക്രൂയിസറുമായി ബെനലി നാളെ എത്തും

ക്രൂയിസർ വിപണി കീഴടക്കി മുന്നേറുന്ന റോയൽ എൻഫീൽഡിന് വെല്ലുവിളിയായി അടുത്തിടെയായി അനേകം മോഡലുകളാണ് വിപണിയിൽ എത്തുന്നത്. ഹോണ്ടയും ജാവയും എല്ലാം വ്യത്യസ്‌ത തരത്തിലുള്ള മോഡലുകൾ അണിനിരത്തി കളംനിറയാൻ ശ്രമിച്ചെങ്കിലും ഒന്നും അങ്ങ് കത്തിയില്ലെന്ന് വേണം പറയാൻ.

ഇന്റർസെപ്റ്ററിന് എതിരാളി; പുതിയ 502C ക്രൂയിസറുമായി ബെനലി നാളെ എത്തും

ദേ ഇപ്പോൾ വിണിയിൽ പുതിയൊരു മോഡലുമായി ബെനലി കൂടി എത്തുകയാണ്. പുതിയ 502C ക്രൂസർ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ ബ്രാൻഡ് എൻഫീൽഡിന് പുതിയ വെല്ലുവിളികൾ സൃഷ്‌ടിക്കുന്നത്.

ഇന്റർസെപ്റ്ററിന് എതിരാളി; പുതിയ 502C ക്രൂയിസറുമായി ബെനലി നാളെ എത്തും

പുതിയ ക്രൂയിസർ മോട്ടോർസൈക്കിളിനായുള്ള പ്രീ ബുക്കിംഗ് ജൂലൈ എട്ടിന് ഇന്ത്യയിൽ ആരംഭിക്കുമെന്നും കമ്പനി ആരംഭിച്ചിട്ടുണ്ട്. മോട്ടോർസൈക്കിളിന്റെ വില പ്രഖ്യാപനവും അവതരണവും 2021 ജൂലൈ എട്ടിന് ഉണ്ടായേക്കുമെന്നാണ് സൂചന.

ഇന്റർസെപ്റ്ററിന് എതിരാളി; പുതിയ 502C ക്രൂയിസറുമായി ബെനലി നാളെ എത്തും

പുതിയ ബെനലി 502C അടിസ്ഥാനപരമായി 2020 ൽ ചാര ചിത്രങ്ങളിൽ ചോർന്ന QJ SRV500 മോഡലിന്റെ പുനർനിർമ്മിച്ച പതിപ്പാണ്. റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650, കവസാക്കി വൾക്കൺ എസ് എന്നിവയുടെ വിലയ്ക്ക് എതിരാളിയായാകും ക്രൂയിസറിനെ കമ്പനി ഇന്ത്യയിൽ പരിചയപ്പെടുത്തുക.

ഇന്റർസെപ്റ്ററിന് എതിരാളി; പുതിയ 502C ക്രൂയിസറുമായി ബെനലി നാളെ എത്തും

ഏകദേശം അഞ്ച് ലക്ഷം രൂപയായിരിക്കും 2021 ബെനലി 502C ക്രൂയിസറിന് നിശ്ചയിക്കുന്ന എക്സ്ഷോറൂം വില. മോട്ടോർസൈക്കിളിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബൈക്കിന് QJ SRV500 ന് സമാനമായ 500 സിസി, പാരലൽ ട്വിൻ എഞ്ചിനാകും തുടിപ്പേകുക.

ഇന്റർസെപ്റ്ററിന് എതിരാളി; പുതിയ 502C ക്രൂയിസറുമായി ബെനലി നാളെ എത്തും

എന്നാൽ പവർഔട്ട്പുട്ട് കണക്കുകളിൽ വ്യത്യാസമുണ്ടായിരിക്കാം. 8500 rpm-ൽ പരമാവധി 47 bhp കരുത്തും 6000 rpm-ൽ 46 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ആറ് സ്പീഡ് ഗിയർബോക്‌സുമായാകും എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഇന്റർസെപ്റ്ററിന് എതിരാളി; പുതിയ 502C ക്രൂയിസറുമായി ബെനലി നാളെ എത്തും

502C ക്രൂയിസറിന് 17 ഇഞ്ച് ഫ്രണ്ട് / റിയർ-വീൽ സജ്ജീകരണത്തിലാകും പുറത്തിറങ്ങുക. ഒപ്പം റൈഡറിന് ഒരു കംഫർട്ട് ഓറിയന്റഡ് റൈഡിംഗ് ജോമെട്രി വാഗ്ദാനം ചെയ്യും. സവാരിക്ക് പിന്തുണയേകാൻ സിംഗിൾ, ടക്ക്, റോൾ സീറ്റ് ഉണ്ടാകും.

ഇന്റർസെപ്റ്ററിന് എതിരാളി; പുതിയ 502C ക്രൂയിസറുമായി ബെനലി നാളെ എത്തും

പൂർണ എൽഇഡി ലൈറ്റിംഗും പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബെനലിയുടെ പുതിയ ക്രൂയിസറിലെ മറ്റ് പ്രധാന സവിശേഷതകളിൽ ഉൾപ്പെടും. ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്ന ബ്രേക്കിംഗിൽ ഡ്യുവൽ 280 mm പെറ്റൽ ഡിസ്കുകൾ ഉൾപ്പെടുന്നു.

ഇന്റർസെപ്റ്ററിന് എതിരാളി; പുതിയ 502C ക്രൂയിസറുമായി ബെനലി നാളെ എത്തും

റേഡിയൽ കാലിപ്പറുകൾ മുൻവശത്താണ് ഇടംപിടിച്ചിരിക്കുന്നത്. മോട്ടോർസൈക്കിളിന് പിന്നിൽ 240 mm പെറ്റൽ ഡിസ്ക്കാണ് ബെനലി ഉൾപ്പെടുത്തിയിരിക്കുന്നത്. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്യുവൽ-ചാനൽ എബിഎസും 502C ക്രൂയിസറിലുണ്ടാകും.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli To Launch All-New 502C Cruiser In India On July 8th. Read in Malayalam
Story first published: Wednesday, July 7, 2021, 18:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X