125 സിസി സെഗ്മെന്റിലെ പുതുമുഖം; അറിഞ്ഞിരിക്കാം സുസുക്കി അവെനിസിനെ

വിജയകരമായ ആക്‌സസ്, ബർഗ്മാൻ എന്നീ 125 സിസി സ്‌കൂട്ടർ മോഡലുകൾക്ക് ശേഷം ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മോഡലാണ് അവെനിസ്. സ്പോർട്ടി സ്‌കൂട്ടർ വിഭാഗത്തിലേക്ക് എത്തുമ്പോൾ ഏറെ പുതുമകൾ കാത്തുസൂക്ഷിക്കാൻ കമ്പനി തയാറായിട്ടുണ്ട്.

125 സിസി സെഗ്മെന്റിലെ പുതുമുഖം; അറിഞ്ഞിരിക്കാം സുസുക്കി അവെനിസിനെ

ടിവിഎസ് എൻടോർഖ്, ഹോണ്ട ഗ്രാസിയ പോലുള്ള ശക്തരായ 125 സിസി സ്പോർട്ടി സ്‌കൂട്ടറുകളുമായാണ് പുതിയ സുസുക്കി അവെനിസ് മാറ്റുരയ്ക്കുന്നതും. കാഴ്ച്ചയിൽ എൻടോർഖിന്റെ രൂപം കോപ്പിയടിച്ചതായുള്ള ആരോപണങ്ങളും ഇപ്പോൾ ഉപഭോക്താക്കൾക്കിടയിൽ നിന്നും ഉയരുന്നുണ്ട്.

125 സിസി സെഗ്മെന്റിലെ പുതുമുഖം; അറിഞ്ഞിരിക്കാം സുസുക്കി അവെനിസിനെ

125 സിസി സെഗ്മെന്റിൽ സുസുക്കിയുടെ ഏറ്റവും പുതിയ മോഡലായ അവെനിസ്, യുവതലമുറ സ്‌കൂട്ടർ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണെന്നതിൽ ഒരു സംശയവും വേണ്ട. പുതിയ അവെനിസിനെ കുറിച്ച് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ.

125 സിസി സെഗ്മെന്റിലെ പുതുമുഖം; അറിഞ്ഞിരിക്കാം സുസുക്കി അവെനിസിനെ

പുതിയ ബോൾഡ് ഡിസൈൻ

Gen Z അഭിരുചികൾക്ക് അനുസൃതമായി അവെനിസ് തികച്ചും ഷാർപ്പും സ്‌പോർട്ടിയുമായ ഡിസൈൻ ഭാഷ്യമാണ് അവതരിപ്പിക്കുന്നത്. മുൻകാലങ്ങളിൽ നിന്നുള്ള സുരക്ഷിതവും യാഥാസ്ഥിതികവുമായ സുസുക്കി സ്കൂട്ടർ ഡിസൈനുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇതെന്ന് വ്യക്തം.

125 സിസി സെഗ്മെന്റിലെ പുതുമുഖം; അറിഞ്ഞിരിക്കാം സുസുക്കി അവെനിസിനെ

ഡിസൈൻ അതിന്റെ സെഗ്‌മെന്റ് എതിരാളികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്ന സ്ഥലങ്ങളുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയല്ലോ? സ്പോർട്ടി ശൈലി മുന്നോട്ടു കൊണ്ടുപോവാൻ ആഗ്രഹിക്കുന്നതിന്റെ പ്രതിഫലനമായിരിക്കാം ഇത്. മുൻവശത്തെ ആപ്രോണിലെ ഡ്യുവൽ ടോൺ പെയിന്റ് വർക്ക്, എൽഇഡി ഹെഡ്‌ലൈറ്റ്, സ്പ്ലിറ്റ് എൽഇഡി ടെയിൽ ലൈറ്റ് എന്നിവ സ്കൂട്ടറിനെ യുവത്വമുള്ളതാക്കുന്നുണ്ട്.

125 സിസി സെഗ്മെന്റിലെ പുതുമുഖം; അറിഞ്ഞിരിക്കാം സുസുക്കി അവെനിസിനെ

ആക്‌സസ് 125 മോഡലിന്റെ അതേ പ്ലാറ്റ്‌ഫോം

പുതിയ ബോഡി വർക്കിന് കീഴിൽ അവെനിസ് ജനപ്രിയമായ സുസുക്കി ആക്‌സസ് 125 പതിപ്പിന് സമാനമാണ്. പ്ലാറ്റ്‌ഫോം പങ്കിടൽ വാഹന വ്യവസായ മേഖലയിൽ അസാധാരണമല്ല. പുതിയൊരു മോഡൽ വികസിപ്പിക്കുന്നതിന്റെ ചെലവ് നിയന്ത്രിക്കാൻ ഈ തീരുമാനം ഏറെ സഹായകരമായിട്ടുണ്ട്.

125 സിസി സെഗ്മെന്റിലെ പുതുമുഖം; അറിഞ്ഞിരിക്കാം സുസുക്കി അവെനിസിനെ

സുസുക്കി ആക്‌സസ് 125 പ്ലാറ്റ്‌ഫോം ഇതിനോടകം തന്നെ ഏറെ വിജയകരമായ ഒന്നാണെന്ന് കാലങ്ങൾക്ക് മുമ്പ് തെളിയിക്കപ്പെട്ടതാണ്. ഈ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്ന സന്തുലിതമായ റൈഡിനും ഹാൻഡിലിംഗ് മികവുകളും ഏവരും പ്രശംസിക്കുന്ന ജാപ്പനീസ് കരവിരുതാണ്. ഇക്കാരണങ്ങളാൽ തന്നെ അവെനിസിന്റെ ഡൈനാമിക്‌സ് ആക്‌സസ് 125 മോഡലിന് സമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

125 സിസി സെഗ്മെന്റിലെ പുതുമുഖം; അറിഞ്ഞിരിക്കാം സുസുക്കി അവെനിസിനെ

ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, സിംഗിൾ റിയർ ഷോക്ക് അബ്‌സോർബർ, 12 ഇഞ്ച് ഫ്രണ്ട്, 10 ഇഞ്ച് പിൻ ഫൈവ് സ്‌പോക്ക് ബ്ലാക്ക് അലോയ് വീലുകൾ എന്നിവയും മെക്കാനിക്കൽ സവിശേഷതകളാണ്.

125 സിസി സെഗ്മെന്റിലെ പുതുമുഖം; അറിഞ്ഞിരിക്കാം സുസുക്കി അവെനിസിനെ

ആക്‌സസ്, ബർഗ്‌മാൻ മോഡലുകളുടെ അതേ ഹൃദയം

ഷാസിക്കൊപ്പം എഞ്ചിനും അതേപടി ആക്‌സസ്, ബർഗ്‌മാൻ മോഡലുകളിൽ നിന്നും കടമെടുത്താണ് സുസുക്കി അവെനിസ് നിരത്തിലെത്തുന്നത്. ഇത് സുസുക്കിയുടെ SEP സാങ്കേതികവിദ്യയെ അവതരിപ്പിക്കുന്നുമുണ്ട്. ഇത് പരമാവധി 8.7 bhp കരുത്തിൽ 10 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 124 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിൻ ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

125 സിസി സെഗ്മെന്റിലെ പുതുമുഖം; അറിഞ്ഞിരിക്കാം സുസുക്കി അവെനിസിനെ

വെറും 106 കിലോഗ്രാം മാത്രമാണ് അവെനിസിനുള്ളത്. താരതമ്യേന ഭാരം കുറവായതിനാൽ ആക്‌സിലറേഷനും മികച്ചതാകും. ആക്‌സസ് 125 പതിപ്പുമായുള്ള മുൻ അനുഭവത്തിൽ ഈ എഞ്ചിൻ മികച്ച ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നതോടൊപ്പം തന്നെ വളരെ ശക്തമായ ഒരു പെർഫോമറാണെന്ന് തെളിഞ്ഞിട്ടുള്ളതാണ്.

125 സിസി സെഗ്മെന്റിലെ പുതുമുഖം; അറിഞ്ഞിരിക്കാം സുസുക്കി അവെനിസിനെ

സവിശേഷതകളുടെ കൂമ്പാരം

എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽ ലൈറ്റുകൾ, യുഎസ്ബി ചാർജിംഗ് സോക്കറ്റ്, എക്‌സ്‌റ്റേണൽ ഫ്യൂവൽ ഫില്ലർ ക്യാപ് തുടങ്ങിയ ഫീച്ചറുകളാൽ നിറഞ്ഞതാണ് പുതിയ സുസുക്കി അവെനിസ്. പൂർണ ഡിജിറ്റൽ ഡിസ്‌പ്ലേയും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുടെ സംവിധാനവും ഈ പുതിയ സ്പോർട്ടി സ്‌കൂട്ടറിലുണ്ട്.

125 സിസി സെഗ്മെന്റിലെ പുതുമുഖം; അറിഞ്ഞിരിക്കാം സുസുക്കി അവെനിസിനെ

സുസുക്കി റൈഡ് കണക്ട് ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ സ്‌മാർട്ട്‌ഫോണുമായി ജോടിയാക്കിയാൽ എസ്എംഎസ്, വാട്ട്‌സ്‌ആപ്പ് നോട്ടിഫിക്കേഷനുകൾ, ഇൻകമിംഗ്, മിസ്‌ഡ് കോൾ അലേർട്ടുകൾ കൂടാതെ ടേൺ-ബൈ-ടേൺ നാവിഗേഷൻ, ETA വിശദാംശങ്ങൾ എന്നിവയും കമ്പനി നൽകുന്നുണ്ട്.

125 സിസി സെഗ്മെന്റിലെ പുതുമുഖം; അറിഞ്ഞിരിക്കാം സുസുക്കി അവെനിസിനെ

വിലയും മത്സരവും

86,700 രൂപയാണ് സുസുക്കി അവെനിസിന്റെ പ്രാരംഭ വില. സുസുക്കി മോട്ടോജിപി ടീമിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട കളർ ഓപ്ഷൻ വേണമെങ്കിൽ 87,000 രൂപ മുടക്കേണ്ടി വരും. ഈ വില നിലവാരത്തിൽ, സുസുക്കി ആക്‌സസ് 125 പതിപ്പിനും ബർഗ്‌മാൻ സ്ട്രീറ്റ് 125 മോഡലിനും ഇടയിലാണ് അവെനിസ് ഇടംപിടിച്ചിരിക്കുന്നത്.

125 സിസി സെഗ്മെന്റിലെ പുതുമുഖം; അറിഞ്ഞിരിക്കാം സുസുക്കി അവെനിസിനെ

സ്റ്റാൻഡേർഡ്, റേസ് എഡിഷൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് പുത്തൻ മോഡലിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. മത്സരത്തിന്റെ കാര്യത്തിൽ പ്രധാന എതിരാളിയായ ടിവിഎസ് എൻടോർഖ് 125-ന് 73,270 രൂപയാണ് പ്രാരംഭ വില.

125 സിസി സെഗ്മെന്റിലെ പുതുമുഖം; അറിഞ്ഞിരിക്കാം സുസുക്കി അവെനിസിനെ

ഇതിനു പുറമെ യമഹ റേ ZR 125, ഹോണ്ട ആക്ടിവ 125 എന്നിവയും ജാപ്പനീസ് സ്‌കൂട്ടറിന് എതിരാളികളാണ്. വൈറ്റ്, ബ്ലാക്ക്, ഓറഞ്ച്, ഫ്ലൂറസെന്റ് ഗ്രീൻ, മെറ്റാലിക് ട്രൈറ്റൺ ബ്ലൂ എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് അവെനിസ് തെരഞ്ഞെടുക്കാനാവുന്നത്.

Most Read Articles

Malayalam
English summary
Best things to know about the new suzuki avenis 125 cc scooter
Story first published: Friday, November 19, 2021, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X