ബിഎംഡബ്ല്യു C 400 GT മാക്‌സി സ്‌കൂട്ടർ ഒക്‌ടോബറിൽ വിപണിയിലേക്ക്; അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യൻ വിപണിക്കായി ഒരു പ്രീമിയം മാക്‌സി സ്‌കൂട്ടറിനെ പുറത്തിറക്കാൻ തയാറെടുക്കുകയാണ് ബവേറിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. അന്താരാഷ്ട്ര തലത്തിൽ മിന്നിത്തിളങ്ങി നിൽക്കുന്ന C 400 GT എന്ന മോഡലുമായാണ് കമ്പനിയുടെ വരവ്.

ബിഎംഡബ്ല്യു C 400 GT മാക്‌സി സ്‌കൂട്ടർ ഒക്‌ടോബറിൽ വിപണിയിലേക്ക്; അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ഒക്ടോബറിൽ വിപണിയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന C 400 GT മാക്‌സി സ്‌കൂട്ടറിനായുള്ള അനൗദ്യോഗിക ബുക്കിംഗും കമ്പനി ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. താത്പര്യമുള്ള ഉപഭോക്കാക്കൾക്ക് ഒരു ലക്ഷം രൂപ ടോക്കൺ തുകയായി നൽകി വാഹനം പ്രീ-ബുക്ക് ചെയ്യാം.

ബിഎംഡബ്ല്യു C 400 GT മാക്‌സി സ്‌കൂട്ടർ ഒക്‌ടോബറിൽ വിപണിയിലേക്ക്; അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

പ്രീമിയം മാക്‌സി സ്‌കൂട്ടറിനായുള്ള വിലയും മറ്റ് വിശദാംശങ്ങളും ബിഎംഡബ്ല്യു മോട്ടോറാഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അടുത്തിടെയായി ഇന്ത്യയിൽ വലിപ്പമുള്ള മാക്‌സി സ്റ്റൈൽ സ്‌കൂട്ടറുകൾ നേടിയെടുത്ത വൻ ജനപ്രീതിയാണ് C 400 GT പതിപ്പിനെ രാജ്യത്ത് എത്തിക്കാൻ കമ്പനിക്ക് പ്രചേദനമായത്.

ബിഎംഡബ്ല്യു C 400 GT മാക്‌സി സ്‌കൂട്ടർ ഒക്‌ടോബറിൽ വിപണിയിലേക്ക്; അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

എന്നാൽ ഇന്ത്യയിൽ ഇതുവരെ കണ്ടത് മാക്‌സി-സ്കൂട്ടറിന്റെ രൂപകൽപ്പനയും അളവുകളും അനുകരിക്കാൻ ശ്രമിക്കുന്ന മോഡലുകൾ തന്നെയാണ്. അതായത് ചെറിയ എഞ്ചിൻ ശേഷിയുള്ളത്. പ്രീമിയം ബൈക്കുകളെ കിടപിടിക്കുന്ന എഞ്ചിനാണ് വരാനിരിക്കുന്ന ബിഎംഡബ്ല്യു മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത.

ബിഎംഡബ്ല്യു C 400 GT മാക്‌സി സ്‌കൂട്ടർ ഒക്‌ടോബറിൽ വിപണിയിലേക്ക്; അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യയിലെ യഥാർഥ മാക്‌സി സ്‌കൂട്ടറായിരിക്കും C 400 GT എന്നതായിരിക്കും കമ്പനിയുടെ വിപണന തന്ത്രവും. യൂറോ 5-കംപ്ലയിന്റ് എഞ്ചിൻ ഉപയോഗിക്കുന്ന 350 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഈ മോഡലിന് തുടിപ്പേകുന്നത്.

ബിഎംഡബ്ല്യു C 400 GT മാക്‌സി സ്‌കൂട്ടർ ഒക്‌ടോബറിൽ വിപണിയിലേക്ക്; അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

സിവിടി ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ കൂട്ടർ 7,500 rpm-ൽ 33.5 bhp കരുത്തും 5,750 rpm-ൽ 35 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇന്ത്യയിലും സമാനമായ പെർഫോമൻസ് കണക്കുകളാകും C 400 GT മാക്‌സി സ്‌കൂട്ടർ വാഗ്‌ദാനം ചെയ്യുക.

ബിഎംഡബ്ല്യു C 400 GT മാക്‌സി സ്‌കൂട്ടർ ഒക്‌ടോബറിൽ വിപണിയിലേക്ക്; അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ബിഎംഡബ്ല്യു സ്കൂട്ടറിന് പരമാവധി 139 കിലോമീറ്റർ സ്‌പീഡും പുറത്തെടുക്കാൻ സാധിക്കും. സ്റ്റൈലിംഗിന്റെ കാര്യത്തിൽ C 400 GT ഷാർപ്പ്, മസ്‌ക്കുലർ രൂപകൽപ്പനയാണ് അവതരിപ്പിക്കുന്നത്. അതിൽ ആപ്രോൺ ഘടിപ്പിച്ച ഹെഡ്‌ലൈറ്റ്, സ്പ്ലിറ്റ്-സ്റ്റൈൽ ഫുട്‌ബോർഡ്, സ്റ്റെപ്പ്-അപ്പ് സാഡിൽ, സ്‌പോർട്ടി പില്യൺ ഗ്രാബ്-റെയിലുകൾ എന്നിവ ഉൾപ്പെടുന്നു.

ബിഎംഡബ്ല്യു C 400 GT മാക്‌സി സ്‌കൂട്ടർ ഒക്‌ടോബറിൽ വിപണിയിലേക്ക്; അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

പൂർണ എൽഇഡി ലൈറ്റിംഗ്, വലിയ വിൻഡ്‌സ്ക്രീൻ, കീലെസ് ഓപ്പറേഷൻ, റൈഡിംഗ് മോഡുകൾ, യുഎസ്ബി ചാർജിംഗ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ടിഎഫ്ടി ഡിസ്പ്ലേ, ട്രാക്ഷൻ കൺട്രോൾ എന്നീ സവിശേഷതകളാലും സമ്പന്നമാണ് വരാനിരിക്കുന്ന മോഡൽ.

ബിഎംഡബ്ല്യു C 400 GT മാക്‌സി സ്‌കൂട്ടർ ഒക്‌ടോബറിൽ വിപണിയിലേക്ക്; അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ബിഎംഡബ്ല്യു C 400 GT മാക്‌സി സ്‌കൂട്ടറിന് ഏകദേശം 10 ലക്ഷം രൂപ വിലവരുമെന്നാണ് സൂചന. ഒരു 350 സിസി സ്‌കൂട്ടറിന് ഇത്രയും വില മുടക്കേണ്ടി വരുമോ എന്ന് ആലോചിക്കുന്നുണ്ടെങ്കിലും അതിനൊത്ത പവർപായ്ക്ക് ആയിരിക്കും ഈ മാക്‌സി-സ്‌കൂട്ടർ എന്നത് വളരെ ശ്രദ്ധേയമായ കാര്യമായിരിക്കും.

Most Read Articles

Malayalam
English summary
BMW C 400 GT Maxi Scooter Unofficial Bookings Started At Select Dealerships In India. Read in Malayalam
Story first published: Tuesday, July 20, 2021, 9:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X