ഒരു വർഷം, 5,000 യൂണിറ്റ് വിൽപ്പന; പ്രീമിയം നിരയിൽ തിളങ്ങി ബിഎംഡബ്ല്യു മോട്ടോറാഡ്

പ്രീമിയം ബ്രാൻഡ് ആണെങ്കിലും മോട്ടോർസൈക്കിൾ പ്രേമികളുടെ മനസിൽ പ്രത്യേക ഇടമുള്ളൊരു കമ്പനിയാണ് ബവേറിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. G310 ഇരട്ടകളിലൂടെയാണ് ഈ നേട്ടം ഇവർ കൈവരിച്ചതും.

ഒരു വർഷം, 5,000 യൂണിറ്റ് വിൽപ്പന; പ്രീമിയം നിരയിൽ തിളങ്ങി ബിഎംഡബ്ല്യു മോട്ടോറാഡ്

2021 അവസാനിക്കുമ്പോൾ ബിഎംഡബ്ല്യു മോട്ടോറാഡിന് ആഘോഷിക്കാൻ ഏറെയുണ്ട്. പ്രീമിയം മോട്ടോർസൈക്കിൾ ഈ വർഷം ഇന്ത്യയിൽ 5,000 ടൂ വീലർ ഡെലിവറികളാണ് ഇതുവരെ പൂർത്തിയാക്കിയിരിക്കുന്നത്. ഏറെ അനിശ്ചിതത്വങ്ങൾ ഉണ്ടായിരുന്ന ഒരു വർഷത്തിൽ ഈ വളർച്ച നിരക്കുകൾ നിർണായകമാണ്.

ഒരു വർഷം, 5,000 യൂണിറ്റ് വിൽപ്പന; പ്രീമിയം നിരയിൽ തിളങ്ങി ബിഎംഡബ്ല്യു മോട്ടോറാഡ്

2019-ൽ വിറ്റ 2,403 യൂണിറ്റുകളെ അപേക്ഷിച്ച് 6.65 ശതമാനം വളർച്ചയോടെ 2020-ൽ 2,563 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്താനും ബിഎംഡബ്ല്യുവിന്റെ ഇരുചക്ര വാഹന വിഭാഗത്തിന് സാധിച്ചു. പുതുക്കിയ ബിഎംഡബ്ല്യു G 310 R, ബിഎംഡബ്ല്യു G 310 GS മോട്ടോർസൈക്കിളുകൾ പുറത്തിറക്കിയാണ് ഈ ശ്രദ്ധേയമായ വളർച്ച കൈവരിക്കാൻ കമ്പനി പ്രാപ്‌തമായത്.

ഒരു വർഷം, 5,000 യൂണിറ്റ് വിൽപ്പന; പ്രീമിയം നിരയിൽ തിളങ്ങി ബിഎംഡബ്ല്യു മോട്ടോറാഡ്

5,000 യൂണിറ്റ് ഡെലിവറി എന്ന നേട്ടം കൈവരിക്കാൻ കൂടുതൽ സഹായിച്ചത് ബിഎംഡബ്ല്യു ഫിനാൻഷ്യൽ സർവീസസ് ഇന്ത്യയാണ്. വഴക്കമുള്ള സാമ്പത്തിക പരിഹാരങ്ങൾ വിൽപ്പന സുഗമമാക്കാൻ സഹായിച്ചുവെന്നു വേണം പറയാൻ.

ഒരു വർഷം, 5,000 യൂണിറ്റ് വിൽപ്പന; പ്രീമിയം നിരയിൽ തിളങ്ങി ബിഎംഡബ്ല്യു മോട്ടോറാഡ്

2021 ഒക്ടോബറിൽ 310 ഇരട്ടകളുടെ സഞ്ചിത ഉത്പാദനം ഒരു ലക്ഷം യൂണിറ്റ് നാഴികക്കല്ല് പിന്നിട്ടതായും കമ്പനി പ്രഖ്യാപിച്ചു. ഈ സംഖ്യയുടെ ഭൂരിഭാഗവും കയറ്റുമതി വിപണികളിലേക്കായിരുന്നു. അവിടെ സമാരംഭിച്ചതിന് ശേഷം എൻട്രി ലെവൽ പ്രീമിയം ഓഫറുകൾ തങ്ങളുടേതായ ഒരു ഇടം കണ്ടെത്തിയിട്ടുണ്ട്.

ഒരു വർഷം, 5,000 യൂണിറ്റ് വിൽപ്പന; പ്രീമിയം നിരയിൽ തിളങ്ങി ബിഎംഡബ്ല്യു മോട്ടോറാഡ്

ഇന്ത്യയിൽ G310 ഇരട്ടകളെ അവതരിപ്പിക്കുന്നതിനു മുമ്പ് 2017-ൽ ബിഎംഡബ്ല്യു 252 യൂണിറ്റുകളാണ് വിറ്റഴിച്ചിരുന്നത്. അതിന്റെ ഏറ്റവും പുതിയ രൂപത്തിൽ, ബൈക്കുകൾ ശ്രദ്ധാപൂർവമായ വില പരിഗണിച്ചാണ് പുറത്തിറക്കിയതും. ഇത് ഉപഭോക്താക്കളെ അതിവേഗം ബ്രാൻഡിലേക്ക് അടുപ്പിച്ചുവെന്നു വേണം പറയാൻ.

ഒരു വർഷം, 5,000 യൂണിറ്റ് വിൽപ്പന; പ്രീമിയം നിരയിൽ തിളങ്ങി ബിഎംഡബ്ല്യു മോട്ടോറാഡ്

ഇന്ത്യയിലെ പ്രീമിയം ടൂ വീലർ സെഗ്‌മെന്റ് ചെറുതാണ്. 2020-നെ അപേക്ഷിച്ച് 2021-ൽ 100 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്താൻ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയ്ക്ക് കഴിഞ്ഞതും ശ്രദ്ധേയമായ നേട്ടമാണ്. G 310 R, ബിഎംഡബ്ല്യു G 310 GS മോട്ടോർസൈക്കിളുകളാണ് വിൽപ്പനയുടെ ആക്കം കൂട്ടുന്നത്.

ഒരു വർഷം, 5,000 യൂണിറ്റ് വിൽപ്പന; പ്രീമിയം നിരയിൽ തിളങ്ങി ബിഎംഡബ്ല്യു മോട്ടോറാഡ്

2021-ലെ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയിലെ വിൽപ്പനയുടെ 90 ശതമാനവും രണ്ട് എൻട്രി ലെവൽ ഓഫറുകളുടെയും സംയോജിത വിൽപ്പനയാണ്. പുതിയതും സമയോചിതവുമായ ലോഞ്ചുകളുടെ പിൻബലത്തിൽ ശക്തമായ ഒരു ഉൽപ്പന്ന ആക്രമണമാണ് ജർമൻ ബ്രാൻഡ് ഇപ്പോൾ മുന്നോട്ടുവെക്കുന്നത്.

ഒരു വർഷം, 5,000 യൂണിറ്റ് വിൽപ്പന; പ്രീമിയം നിരയിൽ തിളങ്ങി ബിഎംഡബ്ല്യു മോട്ടോറാഡ്

എല്ലാവരും 'മികച്ച ഇൻ-ക്ലാസ് റൈഡിംഗ് ഡൈനാമിക്സ് ഉള്ള പെർഫോമൻസ് ഡ്രൈവ് ബൈക്കുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഇതിനു പിന്നിലുണ്ടായി ചേതോവികാരം. ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനുള്ള കമ്പനിയുടെ തന്ത്രങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. GS310 ഇരട്ടകൾ അതിന്റെ മുൻഗാമിയേക്കാൾ കുറഞ്ഞ വിലയിൽ എത്തിയതോടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ബി‌എം‌ഡബ്ല്യുവിന് സാധിച്ചു.

ഒരു വർഷം, 5,000 യൂണിറ്റ് വിൽപ്പന; പ്രീമിയം നിരയിൽ തിളങ്ങി ബിഎംഡബ്ല്യു മോട്ടോറാഡ്

ടിവിഎസ് അപ്പാച്ചെ RR310 സ്പോർട്‌സ് ബൈക്കിന്റെ എഞ്ചിനാണ് G 310 R, G 310 GS മോഡലുകളിൽ തുടിക്കുന്നത്. ജർമൻ കമ്പനിക്കായി ഇന്ത്യൻ ബ്രാൻഡാണ് ഈ എഞ്ചിനുകൾ ഇന്ത്യയിൽ നിർമിക്കുന്നത്. ടിവിഎസ് മോട്ടോര്‍ കമ്പനിയും ബിഎംഡബ്ല്യു മോട്ടോറോഡും 2013-ല്‍ ആഗോള വിപണിയില്‍ സബ് 500 സിസി മോട്ടോര്‍സൈക്കിളുകള്‍ വികസിപ്പിക്കുന്നതിനും നിര്‍മിക്കുന്നതിനുമുള്ള ഒരു കരാറില്‍ ഒപ്പുവെച്ചതിന്റെ ഭാഗമായിരുന്നു ഇത്.

ഒരു വർഷം, 5,000 യൂണിറ്റ് വിൽപ്പന; പ്രീമിയം നിരയിൽ തിളങ്ങി ബിഎംഡബ്ല്യു മോട്ടോറാഡ്

അടുത്തിടെ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ 310 സിസി സീരീസ് മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനം ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതായും ടിവിഎസ് പ്രഖ്യാപിച്ചിരുന്നു. G 310 R, G 310 GS, അപ്പാച്ചെ RR310 എന്നീ മൂന്ന് പ്രീമിയം ബൈക്കുകളും ടിവിഎസ് നിര്‍മിക്കുന്നത് അവരുടെ ഹൊസൂര്‍ പ്ലാന്റിലാണ്.

ഒരു വർഷം, 5,000 യൂണിറ്റ് വിൽപ്പന; പ്രീമിയം നിരയിൽ തിളങ്ങി ബിഎംഡബ്ല്യു മോട്ടോറാഡ്

313 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബി‌എം‌ഡബ്ല്യു ബൈക്കുകളിൽ പ്രവർത്തിക്കുന്നത്. സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡാണ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 9500 rpm-ൽ 34 bhp പവറും 7500 rpm-ൽ 28 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇതോടൊപ്പം മോട്ടോർസൈക്കിളുകൾക്ക് റൈഡ്-ബൈ-വയർ സാങ്കേതികവിദ്യ സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

ഒരു വർഷം, 5,000 യൂണിറ്റ് വിൽപ്പന; പ്രീമിയം നിരയിൽ തിളങ്ങി ബിഎംഡബ്ല്യു മോട്ടോറാഡ്

G 310 R, G 310 GS മോഡലുകളുടെ പ്രധാന ഫീച്ചർ സവിശേഷതകളിൽ പൂർണ എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ഫ്ലാഷിംഗ് ടേൺ ഇൻഡിക്കേറ്ററുകൾ, എൽഇഡി ബ്രേക്ക് ലൈറ്റുകൾ എന്നിവയാണ് ബിഎംഡബ്ല്യു മോട്ടോറാഡ് വാഗ്‌ദാനം ചെയ്യുന്നത്. അതോടൊപ്പം മോട്ടോർസൈക്കിളുകളിലെ ക്ലച്ച് ലിവർ, ഹാൻഡ്‌ബ്രേക്ക് ലിവർ എന്നിവ ഇപ്പോൾ ക്രമീകരിക്കാവുന്നതും നാല് ലെവൽ അഡ്ജസ്റ്റ്മെന്റിന്റെ സവിശേഷതയും ഉൾക്കൊള്ളുന്നതുമാണ്.

ഒരു വർഷം, 5,000 യൂണിറ്റ് വിൽപ്പന; പ്രീമിയം നിരയിൽ തിളങ്ങി ബിഎംഡബ്ല്യു മോട്ടോറാഡ്

G310 ഇരട്ടകളുട മറ്റൊരു പ്രധാന ഘചകമാണ് സെൽഫ്-ബൂസ്റ്റിംഗ് ആന്റി-ഹോപ്പിംഗ് ക്ലച്ചിന്റെ സാന്നിധ്യം. ഇത് ബൈക്ക് വേഗത കുറയ്ക്കുന്ന സമയത്ത് സുരക്ഷയും സവാരി സുഖവും മെച്ചപ്പെടുത്താൻ റൈഡറിനെ സഹായിക്കുന്ന സാങ്കേതികവിദ്യയാണ്. നിലവിൽ G 310 R-ന് 2.50 ലക്ഷം രൂപയും G 310 GS മോഡലിന് 2.90 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Bmw motorrad india sales cross 5000 units in 2021 details
Story first published: Wednesday, December 15, 2021, 9:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X