പുതിയ നിറങ്ങളിൽ മിന്നിത്തിളങ്ങി G 310 R, G 310 GS മോഡലുകൾ

തങ്ങളുടെ എൻ‌ട്രി ലെവൽ ഓഫറുകളായ G 310 R, G 310 GS മോഡലുകളെ പരിഷ്ക്കരിച്ച് ബി‌എം‌ഡബ്ല്യു മോട്ടോറാഡ്. പുതുക്കിയ കളർ ഓപ്ഷനുകൾ അണിനിരത്തിയാണ് ബവേറിയൻ ബ്രാൻഡ് മോട്ടോർസൈക്കിളുകളെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

പുതിയ നിറങ്ങളിൽ മിന്നിത്തിളങ്ങി G 310 R, G 310 GS മോഡലുകൾ

പുതിയ നിറങ്ങൾ അണിനിരത്തിയതോടെ G 310 ഇരട്ടകളുടെ പഴയ കളർ ഓപ്ഷനുകളെല്ലാം കമ്പനി നിർത്തലാക്കുകയും ചെയ്‌തു. കാഴ്ച്ചയിൽ പുതുമ കൊണ്ടുവന്നത് മാറ്റിനിർത്തിയാൽ രണ്ട് മോഡലുകളും പഴയപടി തുടരുകയാണ്.

പുതിയ നിറങ്ങളിൽ മിന്നിത്തിളങ്ങി G 310 R, G 310 GS മോഡലുകൾ

G 310 R നേക്കഡ് സ്പോർട്‌സ് മോഡലിൽ പോളാർ വൈറ്റ് ഒഴിവാക്കി റെഡ് റിമ്മുകൾ കോനൈറ്റ് ബ്ലൂ മെറ്റാലിക്, കോസ്മിക് ബ്ലാക്ക് ടു എന്നിവയാണ് പുതുതായി ലഭ്യമാക്കിയ കളർ ഓപ്ഷനുകൾ. അതേസമയം അഡ്വഞ്ചർ ടൂറർ പതിപ്പായ G 310 GS പതിപ്പിന് ട്രിപ്പിൾ ബ്ലാക്ക് എന്ന പുതിയ നിറമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

പുതിയ നിറങ്ങളിൽ മിന്നിത്തിളങ്ങി G 310 R, G 310 GS മോഡലുകൾ

മോട്ടോർസൈക്കിളിന്റെ 40 ഇയർ GS കളർ ഓപ്ഷനാണ് ബി‌എം‌ഡബ്ല്യു മോട്ടോറാഡ് നിർത്തലാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അടിമുടി മാറ്റങ്ങളോടെ G 310 ഇരട്ടകൾ വിപണിയിൽ എത്തുന്നത്.

പുതിയ നിറങ്ങളിൽ മിന്നിത്തിളങ്ങി G 310 R, G 310 GS മോഡലുകൾ

രണ്ട് മോട്ടോർസൈക്കിളുകളും ബിഎസ്-VI എഞ്ചിൻ, പുതിയ ഗ്രാഫിക്സ്, കളർ ഓപ്ഷനുകൾ, ചില സ്റ്റൈലിംഗ് മാറ്റങ്ങൾ എന്നിവ ഉപയോഗിച്ച് ആധുനികവത്ക്കരിച്ചെങ്കിലും ഹൈലൈറ്റ് ആയത് മോഡലുകളുടെ വില നിർണയമായിരുന്നു.

പുതിയ നിറങ്ങളിൽ മിന്നിത്തിളങ്ങി G 310 R, G 310 GS മോഡലുകൾ

മുൻഗാമിയേക്കാൾ കുറഞ്ഞ വിലയിൽ എത്തിയതോടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ബി‌എം‌ഡബ്ല്യുവിന് സാധിച്ചു. ടിവിഎസ് അപ്പാച്ചെ RR310 സ്പോർട്‌സ് ബൈക്കിന്റെ എഞ്ചിനാണ് G 310 R, G 310 GS ബൈക്കുകൾക്കും തുടിപ്പേകുന്നത്.

പുതിയ നിറങ്ങളിൽ മിന്നിത്തിളങ്ങി G 310 R, G 310 GS മോഡലുകൾ

313 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബി‌എം‌ഡബ്ല്യു ബൈക്കുകൾക്ക് തുടിപ്പേകുന്നത്. സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡാണ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 9500 rpm-ൽ 34 bhp കരുത്തും 7500 rpm-ൽ 28 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

പുതിയ നിറങ്ങളിൽ മിന്നിത്തിളങ്ങി G 310 R, G 310 GS മോഡലുകൾ

ഇതോടൊപ്പം മോട്ടോർസൈക്കിളുകൾക്ക് റൈഡ്-ബൈ-വയർ സാങ്കേതികവിദ്യ സ്റ്റാൻഡേർഡായി ലഭിക്കും. ഒരു പൂർണ എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ഫ്ലാഷിംഗ് ടേൺ ഇൻഡിക്കേറ്ററുകൾ, എൽഇഡി ബ്രേക്ക് ലൈറ്റുകൾ എന്നിവയാണ് G 310 R, G 310 GS മോഡലുകളുടെ പ്രധാന സവിശേഷതകൾ.

പുതിയ നിറങ്ങളിൽ മിന്നിത്തിളങ്ങി G 310 R, G 310 GS മോഡലുകൾ

കൂടാതെ ക്ലച്ച് ലിവർ, ഹാൻഡ്‌ബ്രേക്ക് ലിവർ എന്നിവ ഇപ്പോൾ ക്രമീകരിക്കാവുന്നതും നാല് ലെവൽ അഡ്ജസ്റ്റ്മെന്റിന്റെ സവിശേഷതയും ഉൾക്കൊള്ളുന്നതുമാണ്. മറ്റൊരു പ്രധാന കൂട്ടിച്ചേർക്കലാണ് സെൽഫ്-ബൂസ്റ്റിംഗ് ആന്റി-ഹോപ്പിംഗ് ക്ലച്ചിന്റേത്. ഇത് വേഗത കുറയ്ക്കുന്ന സമയത്ത് സുരക്ഷയും സവാരി സുഖവും മെച്ചപ്പെടുത്താൻ സഹായിക്കും.

പുതിയ നിറങ്ങളിൽ മിന്നിത്തിളങ്ങി G 310 R, G 310 GS മോഡലുകൾ

നിലവിൽ G 310 R-ന് 2.50 ലക്ഷം രൂപയും G 310 GS മോഡലിന് 2.90 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഈ വർഷാവസാനത്തോടെ ബി‌എം‌ഡബ്ല്യു മോട്ടോ‌റാഡ് ഇന്ത്യയിൽ ഈ പുതിയ നിറങ്ങൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
BMW Motorrad Introduced The New 2022 G 310 R, G 310 GS Models With New Colour Options. Read in Malayalam
Story first published: Wednesday, July 7, 2021, 12:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X