പ്രാരംഭ വില 20.45 ലക്ഷം രൂപ; ബിഎസ്-VI R 1250 GS സീരീസ് മോഡലുകൾ ഇന്ത്യയിലെത്തി

ബിഎസ്-VI കംപ്ലയിന്റ് R 1250 GS സീരീസ് മോട്ടോർസൈക്കിളുകളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു മോട്ടോറാഡ്. ഫ്ലാഗ്ഷിപ്പ് അഡ്വഞ്ചർ ടൂറർ സീരീസിന്റെ ഏറ്റവും പുതിയ ആവർത്തനം പ്രോ, അഡ്വഞ്ചർ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്.

പ്രാരംഭ വില 20.45 ലക്ഷം രൂപ; ബിഎസ്-VI R 1250 GS സീരീസ് മോഡലുകൾ ഇന്ത്യയിലെത്തി

ബിഎംഡബ്ല്യു R 1250 GS പ്രോ പത്പ്പിന് 20.45 ലക്ഷം രൂപയും R 1250 GS അഡ്വഞ്ചർ പ്രോ മോഡലിന് 22.40 ലക്ഷം രൂപയുമാണ് രാജ്യത്തെ എക്സ്ഷോറൂം വില. കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റുകളായാണ് മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത്.

പ്രാരംഭ വില 20.45 ലക്ഷം രൂപ; ബിഎസ്-VI R 1250 GS സീരീസ് മോഡലുകൾ ഇന്ത്യയിലെത്തി

1,254 സിസി, എയര്‍ / ലിക്വിഡ്-കൂള്‍ഡ്, ഫ്ലാറ്റ്-ട്വിൻ എഞ്ചിനാണ് അഡ്വഞ്ചർ ടൂറർ സീരീസ് മോഡലുകൾക്ക് തുടിപ്പേകുന്നത്. ഇത് 7,750 rpm-ൽ 134 bhp പരമാവധി കരുത്തും 6,250 rpm-ൽ 143 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

പ്രാരംഭ വില 20.45 ലക്ഷം രൂപ; ബിഎസ്-VI R 1250 GS സീരീസ് മോഡലുകൾ ഇന്ത്യയിലെത്തി

എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. പുതിയ ഫീച്ചറുകളും, കളര്‍ ഓപ്ഷനുകളും ബൈക്കുകളുടെ പ്രധാന ഹൈലൈറ്റുകളാണ്. അസിമെട്രിക് ഹെഡ്‌ലൈറ്റ്, ബീക്ക്-സ്റ്റൈൽ ഫ്രണ്ട്, ക്രമീകരിക്കാവുന്ന വിൻഡ്‌സ്ക്രീൻ എന്നിവയാണ് R 1250 GS സീരീസിലെ സ്റ്റൈലിംഗ് ഘടകങ്ങൾ.

പ്രാരംഭ വില 20.45 ലക്ഷം രൂപ; ബിഎസ്-VI R 1250 GS സീരീസ് മോഡലുകൾ ഇന്ത്യയിലെത്തി

പൂർണ-എൽഇഡി ലൈറ്റിംഗ്, അഡാപ്റ്റീവ് ഹെഡ്‌ലൈറ്റ്, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ടിഎഫ്ടി കളർ ഡിസ്പ്ലേ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, എബിഎസ് പ്രോ, ഇക്കോ, റോഡ്, റെയ്ൻ എന്നീ മൂന്ന് സവാരി മോഡുകൾ, ഹിൽ സ്റ്റാർട്ട് കൺട്രോൾ, യുഎസ്ബി ചാർജിംഗ് സോക്കറ്റ് എന്നിവയാണ് പ്രീമിയം R 1250 GS പ്രോ, 1250 GS അഡ്വഞ്ചർ പ്രോ മോഡലുകളുടെ പ്രധാന സവിശേഷതകൾ.

പ്രാരംഭ വില 20.45 ലക്ഷം രൂപ; ബിഎസ്-VI R 1250 GS സീരീസ് മോഡലുകൾ ഇന്ത്യയിലെത്തി

ഒരു വലിയ ഫ്യുവൽ ടാങ്ക്, സ്പ്ലിറ്റ്-സ്‌റ്റൈല്‍ സീറ്റുകള്‍, ഉയരമുള്ള സെറ്റ് എക്‌സോസ്റ്റ്, ഷാഫ്റ്റ് ഡ്രൈവ് സിസ്റ്റം എന്നിവയും മോട്ടോര്‍സൈക്കിളുകളെ വ്യത്യസ്തരാക്കുന്നുണ്ട്. R 1250 GS പ്രോ അലോയ് വീലുകളാണ് ഉപയോഗിക്കുന്നത്.

പ്രാരംഭ വില 20.45 ലക്ഷം രൂപ; ബിഎസ്-VI R 1250 GS സീരീസ് മോഡലുകൾ ഇന്ത്യയിലെത്തി

അതേസമയം ഓഫ്-റോഡിന് അനുകൂലമാവാൻ അഡ്വഞ്ചര്‍ വേരിയന്റില്‍ ട്യൂബ്‌ലെസ് ടയര്‍ അനുയോജ്യമായ സ്പോക്ക് വീലുകളാണ് ബിഎംഡബ്ല്യു മോട്ടോറാഡ് ചേർത്തിരിക്കുന്നത്.

പ്രാരംഭ വില 20.45 ലക്ഷം രൂപ; ബിഎസ്-VI R 1250 GS സീരീസ് മോഡലുകൾ ഇന്ത്യയിലെത്തി

പുതിയ ബി‌എം‌ഡബ്ല്യു R 1250 GS പ്രോ, 1250 GS അഡ്വഞ്ചർ എന്നിവ സ്റ്റൈൽ‌ ട്രിപ്പിൾ‌ ബ്ലാക്ക് വേരിയൻറ്, സ്റ്റൈൽ‌ റാലി വേരിയന്റ് എന്നിവയിൽ‌ ലഭ്യമാണ്. ലിമിറ്റഡ് എഡിഷൻ സ്‌പെഷ്യൽ '40 ഇയേഴ്‌സ് GS എഡിഷനും ഇന്ത്യൻ വിപണിയിൽ കമ്പനി വാഗ്ദാനം ചെയ്യും.

പ്രാരംഭ വില 20.45 ലക്ഷം രൂപ; ബിഎസ്-VI R 1250 GS സീരീസ് മോഡലുകൾ ഇന്ത്യയിലെത്തി

ബി‌എം‌ഡബ്ല്യു R‌ 1250 GS സീരീസ് ഇന്ത്യൻ വിപണിയിൽ ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4, കവസാക്കി വെർസിസ് 1000 എന്നിവയ്ക്ക് എതിരാളികളാകും. കവസാക്കി വെർസിസ് 1000 ഇതിനകം ഇന്ത്യയിൽ ലഭ്യമാണ്. അതേസമയം ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ ഈ മാസമാകും വിൽപ്പനയ്ക്ക് എത്തുക.

Most Read Articles

Malayalam
English summary
BMW Motorrad Launched The BS6 Compliant R 1250 GS Series In India. Read in Malayalam
Story first published: Thursday, July 8, 2021, 13:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X