വില കേട്ട് ഞെട്ടല്ലേ! ബിഎംഡബ്ല്യു C400GT മാക്‌സി സ്‌കൂട്ടർ ഇന്ത്യയിലെത്തി, മുടക്കേണ്ടത് 9.95 ലക്ഷം രൂപ

ഇന്ത്യയിലേക്ക് അവതരിപ്പിക്കുന്നുവെന്ന വാർത്തകൾ വന്നതു മുതൽ സ്‌കൂട്ടർ പ്രേമികൾ ഏവരും കാത്തിരുന്ന മോഡലായിരുന്നു ബിഎംഡബ്ല്യു മോട്ടോറാഡിന്റെ C400GT പ്രീമിയം മാക്‌സി സ്‌കൂട്ടർ. ഒടുവിൽ സ്വപ്ന സാക്ഷാത്‌കാരമായി ആഢംബര സ്‌കൂട്ടറിനെ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ബവേറിയൻ ഇരുചക്ര വാഹന നിർമാതാക്കൾ.

വില കേട്ട് ഞെട്ടല്ലേ! ബിഎംഡബ്ല്യു C400GT മാക്‌സി സ്‌കൂട്ടർ ഇന്ത്യയിലെത്തി, മുടക്കേണ്ടത് 9.95 ലക്ഷം രൂപ

9.95 ലക്ഷം രൂപയാണ് ബിഎംഡബ്ല്യു C400GT സ്‌കൂട്ടറിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇതിനകം തന്നെ 100-ൽ അധികം ബുക്കിംഗുകൾ സ്വന്തമാക്കാനും ഈ ആഢംബര വാഹനത്തിന് സാധിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര വിപണികളിൽ ഇതിനോടകം തന്നെ വൻവിജയമായ മോഡലാണിത് എന്നതും ശ്രദ്ധേയമാണ്.

വില കേട്ട് ഞെട്ടല്ലേ! ബിഎംഡബ്ല്യു C400GT മാക്‌സി സ്‌കൂട്ടർ ഇന്ത്യയിലെത്തി, മുടക്കേണ്ടത് 9.95 ലക്ഷം രൂപ

ഇന്ത്യയിലെ ആദ്യത്തെ ശരിയായ മാക്സി സ്കൂട്ടറായിരിക്കും C400GT. ഇതുവരെ സുസുക്കി ബർഗ്മാൻ സ്ട്രീറ്റ്, അപ്രീലിയ SXR 160, അടുത്തിടെ പുറത്തിറക്കിയ യമഹ എയറോക്സ് 155 എന്നിവയെ 'മാക്സി-സ്റ്റൈൽഡ്' സ്കൂട്ടറുകൾ എന്നു മാത്രമാണ് വിശേഷിപ്പിക്കാനാവുക. കാരണം ഇത്തരം യഥാർഥ മോഡലുകളുടെ ഒരു പ്രായോഗികതയും ഇവയ്ക്ക് പറയാനില്ല.

വില കേട്ട് ഞെട്ടല്ലേ! ബിഎംഡബ്ല്യു C400GT മാക്‌സി സ്‌കൂട്ടർ ഇന്ത്യയിലെത്തി, മുടക്കേണ്ടത് 9.95 ലക്ഷം രൂപ

കാരണം മാക്‌സി സ്‌കൂട്ടറുകളുടെ സ്റ്റൈൽ മാത്രമാണ് ഇവ കടംകൊണ്ടിരിക്കുന്നത്. C400GT ഒരു നഗര പരിതസ്ഥിതികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. എന്നാൽ നഗര പരിധിക്കപ്പുറത്തേക്ക് നീളുന്ന യാത്രകൾ കൈകാര്യം ചെയ്യാനും ഇതിന് കഴിയും. ഒപ്റ്റിമൽ ആശ്വാസത്തിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതും ഹൈടെക് റൈഡ്-ബൈ-വയർ സാങ്കേതികവിദ്യ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതുമായ സ്കൂട്ടർ തടസരഹിതമായ അനുഭവമാണ് ഉറപ്പാക്കുന്നത്.

വില കേട്ട് ഞെട്ടല്ലേ! ബിഎംഡബ്ല്യു C400GT മാക്‌സി സ്‌കൂട്ടർ ഇന്ത്യയിലെത്തി, മുടക്കേണ്ടത് 9.95 ലക്ഷം രൂപ

ബീഫി രൂപം തന്നെയാണ് C400GT മാക്‌സി മോഡലിന്റെ അഴക്. ആഢംബര സ്‌കൂട്ടറിന്റെ ചില പ്രധാന സവിശേഷതകളിൽ പൂർണ എൽഇഡി ഹെഡ്‌ലൈറ്റുകൾ, വലിയ വിൻഡ്‌ഷീൽഡ്, സ്റ്റെപ്പ്-അപ്പ് സീറ്റ്, ഉയർത്തിയ എക്‌സ്‌ഹോസ്റ്റ് എന്നിവ ഉൾപ്പെടുന്നു. അന്താരാഷ്ട്ര വിപണികളിൽ സ്റ്റൈൽ ട്രിപ്പിൾ ബ്ലാക്ക്, ആൽപൈൻ വൈറ്റ്, കാലിസ്റ്റോ ഗ്രേ മെറ്റാലിക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് C400GT വാഗ്ദാനം ചെയ്യുന്നത്.

വില കേട്ട് ഞെട്ടല്ലേ! ബിഎംഡബ്ല്യു C400GT മാക്‌സി സ്‌കൂട്ടർ ഇന്ത്യയിലെത്തി, മുടക്കേണ്ടത് 9.95 ലക്ഷം രൂപ

ബിഎംഡബ്ല്യു മോട്ടോറാഡ് കണക്റ്റിവിറ്റി സ്യൂട്ട് സജ്ജീകരിച്ചിരിക്കുന്ന 6.5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് മറ്റൊരു പ്രധാന സവിശേഷത. ഇത് എവിടെയായിരുന്നാലും ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകൾ സ്‌കൂട്ടറുമായി ജോടിയാക്കാൻ അനുവദിക്കുന്നു. ഉപയോക്താക്കൾക്ക് സംഗീതം കേൾക്കാനും ഫോൺ വിളിക്കാനും അവരുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള നാവിഗേഷനായി ഉപയോഗിക്കാനും കഴിയും.

വില കേട്ട് ഞെട്ടല്ലേ! ബിഎംഡബ്ല്യു C400GT മാക്‌സി സ്‌കൂട്ടർ ഇന്ത്യയിലെത്തി, മുടക്കേണ്ടത് 9.95 ലക്ഷം രൂപ

ഹാൻഡിൽബാറിൽ നൽകിയിരിക്കുന്ന മൾട്ടി-കൺട്രോളർ വഴിയാണ് ഈ പ്രവർത്തനങ്ങൾ ആക്സസ് ചെയ്യാൻ കഴിയുക. ഫ്രണ്ട് സ്റ്റോറേജ് കമ്പാർട്ട്മെന്റിൽ ഒരു യുഎസ്ബി ചാർജിംഗ് സോക്കറ്റ് നൽകിയിരിക്കുന്നു. ഇൻബിൽറ്റ് ലൈറ്റിംഗിനൊപ്പം സീറ്റിനടിയിൽ സ്‌കൂട്ടറിന് ധാരാളം സ്റ്റോറേജ് സ്പേസും നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണികളിൽ വാഗ്ദാനം ചെയ്യുന്ന സവിശേഷതകളിൽ പലതും ഇന്ത്യയിൽ എത്തിയേക്കില്ല.

വില കേട്ട് ഞെട്ടല്ലേ! ബിഎംഡബ്ല്യു C400GT മാക്‌സി സ്‌കൂട്ടർ ഇന്ത്യയിലെത്തി, മുടക്കേണ്ടത് 9.95 ലക്ഷം രൂപ

350 സിസി, വാട്ടർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബിഎംഡബ്ല്യു C400GT സ്‌കൂട്ടറിന് തുടിപ്പേകുന്നത്. ഇത് 7,500 rpm-ൽ പരമാവധി 34 bhp കരുത്തും 5,750 rpm-ൽ 35 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒരു സിവിടി ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

വില കേട്ട് ഞെട്ടല്ലേ! ബിഎംഡബ്ല്യു C400GT മാക്‌സി സ്‌കൂട്ടർ ഇന്ത്യയിലെത്തി, മുടക്കേണ്ടത് 9.95 ലക്ഷം രൂപ

സ്കൂട്ടർ യൂറോ 5 / ബിഎസ്-VI നിലവാരത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. മാത്രമല്ല ഒരു ക്ലോസ്‌ഡ്-ലൂപ്പ് ത്രീ-വേ കാറ്റലിറ്റിക് കൺവെർട്ടറും മോഡൽ ഉപയോഗിക്കുന്നുണ്ട്. ബിഎംഡബ്ല്യു C400GT മാക്‌സി സ്‌കൂട്ടറിന്റെ പരമാവധി വേഗത 86 mph ആണ്. അതായത് ഏകദേശം 138 കിലോമീറ്റർ വേഗത.

വില കേട്ട് ഞെട്ടല്ലേ! ബിഎംഡബ്ല്യു C400GT മാക്‌സി സ്‌കൂട്ടർ ഇന്ത്യയിലെത്തി, മുടക്കേണ്ടത് 9.95 ലക്ഷം രൂപ

അലുമിനിയം ഡൈ കാസ്റ്റ് ഫ്രെയിം ഉപയോഗിച്ചുള്ള സ്റ്റീൽ ട്യൂബിലാണ് C400GT നിർമിച്ചിരിക്കുന്നത്. പ്രീമിയം സ്‌കൂട്ടറിന്റെ സസ്‌പെൻഷൻ സംവിധാനത്തിൽ മുന്നിൽ ടെലിസ്‌കോപിക് ഫോർക്കും പിന്നിൽ ഇരട്ട സ്വിംഗ്‌ആം ലിങ്ക്ഡ് സ്പ്രിംഗ് സ്ട്രറ്റുകൾ സസ്‌പെൻഷനുമാണ് ബവേറിയൻ ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്. സ്കൂട്ടറിന് ഇരുവശത്തും ഡിസ്ക് ബ്രേക്കുകളാണുള്ളത്.

വില കേട്ട് ഞെട്ടല്ലേ! ബിഎംഡബ്ല്യു C400GT മാക്‌സി സ്‌കൂട്ടർ ഇന്ത്യയിലെത്തി, മുടക്കേണ്ടത് 9.95 ലക്ഷം രൂപ

എബിഎസ് സ്റ്റാൻഡേർഡായാണ് ബിഎംഡബ്ല്യു മോട്ടോറാഡ് വാഗ്ദാനം ചെയ്യുന്നത്. സ്കൂട്ടറിന് മുന്നിൽ 15 ഇഞ്ച് വീലും 120/70 ടയറും പിന്നിൽ 14 ഇഞ്ച് വീലും 150/70 ടയറുമാണ് ഇടംപിടിച്ചിരിക്കുന്നതും. C400GT മോഡലിന് തുടക്കത്തിൽ ഇന്ത്യയിൽ നേരിട്ടുള്ള എതിരാളി ഉണ്ടായിരിക്കില്ല. ഭാവിയിൽ സുസുക്കി ബർഗ്മാൻ 400, ഹോണ്ട ഫോർസ 350 തുടങ്ങിയ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ചേക്കാം.

വില കേട്ട് ഞെട്ടല്ലേ! ബിഎംഡബ്ല്യു C400GT മാക്‌സി സ്‌കൂട്ടർ ഇന്ത്യയിലെത്തി, മുടക്കേണ്ടത് 9.95 ലക്ഷം രൂപ

ആഭ്യന്തര വിപണിയിൽ പ്രീമിയം സ്‌കൂട്ടറുകൾക്കും മാർക്കറ്റുണ്ടെന്ന് മനസിലാക്കിയാണ് ബിഎംഡബ്ല്യുവിന്റെ ഈ നീക്കം. എന്നാൽ ഇന്ത്യൻ വിപണിയിൽ മാക്സി-സ്കൂട്ടറുകളുടെ വിൽപ്പന പരിമിതപ്പെടുത്താൻ സാധ്യതയുള്ള ഒരു പ്രധാന ഘടകമാണ് ഉയർന്ന വില.

വില കേട്ട് ഞെട്ടല്ലേ! ബിഎംഡബ്ല്യു C400GT മാക്‌സി സ്‌കൂട്ടർ ഇന്ത്യയിലെത്തി, മുടക്കേണ്ടത് 9.95 ലക്ഷം രൂപ

മോട്ടോർസൈക്കിളുകൾക്കുള്ള ഉപഭോക്തൃ മുൻഗണനയും പ്രാദേശിക ട്രാഫിക്കും റൈഡ് അവസ്ഥകളും രാജ്യത്തെ വലിയ ശേഷിയുള്ള മാക്സി-സ്കൂട്ടറുകളുടെ വിൽപ്പനയെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളാണ്. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി വളരെയധികം മാറികഴിഞ്ഞതിന്റെ ഫലമാണ് ഇത്തരം വാഹനങ്ങളുടെ കടന്നുവരവ് എന്നതിൽ തർക്കമൊന്നുമില്ല.

Most Read Articles

Malayalam
English summary
Bmw motorrad launched the c400gt maxi scooter in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X