CE 04 എന്നറിയപ്പെടുന്ന ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

CE 04 എന്നറിയപ്പെടുന്ന ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് സ്കൂട്ടർ കൺസെപ്റ്റ് അവതരിപ്പിച്ച് ജർമൻ പ്രീമിയം ഇരുചക്രവാഹന നിർമാതാക്കളായ ബി‌എം‌ഡബ്ല്യു. അടുത്ത വർഷത്തോടെ അന്താരാഷ്ട്ര വിപണിയിൽ എത്താനിരിക്കുന്ന മോഡലിനെ ഏറെ പ്രതീക്ഷയോടെയാണ് വാഹന ലോകം കാത്തിരിക്കുന്നത്.

CE 04 എന്നറിയപ്പെടുന്ന ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

നിലവിൽ ബി‌എം‌ഡബ്ല്യു മോട്ടോറാഡിന് ഇ-സ്കൂട്ടറിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. വരാനിരിക്കുന്ന പുതിയ CE 04 ഇലക്ട്രിക് സ്കൂട്ടറിൽ മാഗ്നറ്റ് മോട്ടോറാണ് ഇടംപിടിച്ചിരിക്കുന്നത്. ഇത് ബാറ്ററിയും പിൻ വീലും തമ്മിലുള്ള സ്റ്റീൽ ഫ്രെയിമിലാണ് ഘടിപ്പിച്ചിരിക്കുന്നതും.

CE 04 എന്നറിയപ്പെടുന്ന ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

ഫ്ലോർബോർഡിന് ഇടയിൽ ഘടിപ്പിച്ചിരിക്കുന്ന 8.9 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി പരമാവധി 42 bhp (31kW) കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണെന്നാണ് ബി‌എം‌ഡബ്ല്യുവിന്റെ അവകാശവാദം.

CE 04 എന്നറിയപ്പെടുന്ന ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

പുതിയ ബിഎംഡബ്ല്യു ഇലക്ട്രിക് സ്കൂട്ടർ ഒരൊറ്റ ചാർജിൽ 130 കിലോമീറ്റർ ശ്രേണിയായിരിക്കും വാഗ്ദാനം ചെയ്യുക. ഇക്കോ, റോഡ്, റെയിൻ എന്നീ മൂന്ന് സ്റ്റാൻഡേർഡ് റൈഡിംഗ് മോഡുകളും ഡൈനാമിക്, ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ എന്നീ രണ്ട് ഓപ്ഷണൽ മോഡുകളും CE 04 മോഡലിന്റെ മാറ്റേകും.

CE 04 എന്നറിയപ്പെടുന്ന ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

ഇതിന്റെ ബാറ്ററി പായ്ക്ക് 2.3 കിലോവാട്ട് ചാർജർ വഴി നാല് മണിക്കൂർ 20 മിനിറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാൻ കഴിയും. കൂടാതെ 6.9 കിലോവാട്ട് വേഗതയുള്ള ചാർജർ വഴി ചാർജിംഗ് സമയം ഒരു മണിക്കൂർ 40 മിനിറ്റായി കുറയ്ക്കാം.

CE 04 എന്നറിയപ്പെടുന്ന ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

CE 04 2.6 സെക്കൻഡിനുള്ളിൽ 0 മുതൽ 50 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും കമ്പനി പറയുന്നു. അതോടൊപ്പം 120 കിലോമീറ്റർ വേഗതയാണ് മോഡലിന്റെ പരമാവധി വേഗത. പുതിയ ബി‌എം‌ഡബ്ല്യു ഇലക്ട്രിക് സ്കൂട്ടർ ഒരു ട്യൂബുലാർ സ്റ്റീൽ ഫ്രെയിമിലായിരിക്കും നിർമിക്കുക.

CE 04 എന്നറിയപ്പെടുന്ന ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

15 ഇഞ്ച് വീലുകളിൽ മുൻവശത്ത് 120 സെക്ഷൻ ടയറും പിന്നിൽ 160 സെക്ഷൻ ടയറുകളുമാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് 35 mm ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ സിംഗിൾ സൈഡഡ് സ്വിംഗാർമുള്ള പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് ഉൾപ്പെടുന്നത്.

CE 04 എന്നറിയപ്പെടുന്ന ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

ബ്രേക്കിംഗിനായി മുന്നിൽ ഇരട്ട 265 mm ഡിസ്കുകളിൽ നിന്നും പിന്നിൽ സിംഗിൾ ഡിസ്ക് റിയർ ബ്രേക്കുകളുമാണ് ബിഎംഡബ്ല്യു ഉൾപ്പെടുത്തിയിരിക്കുന്നത്. എബിഎസ് സ്റ്റാൻഡേർഡാണെങ്കിലും എബി‌എസ് പ്രോ ഒരു ഓപ്‌ഷണൽ ഓഫറായാകും വരിക.

CE 04 എന്നറിയപ്പെടുന്ന ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

ജർമൻ ഇ-സ്കൂട്ടറിൽ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയെ പിന്തുണയ്‌ക്കുന്ന 10.25 ഇഞ്ച് വലിയ റെസല്യൂഷൻ ടിഎഫ്ടി ഡിസ്‌പ്ലേയുണ്ട്. ഇതിൽ സംയോജിത മാപ്പുകളും യൂണിറ്റ് സവിശേഷമാക്കുന്നുണ്ട്.

CE 04 എന്നറിയപ്പെടുന്ന ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

കൂടാതെ ഇവ റൈഡ് മോഡുകൾ ആക്സസ് ചെയ്യാനും സഹായിക്കും. ടൈപ്പ്-സി യുഎസ്ബി ചാർജിംഗ് പോർട്ടിനൊപ്പം വെന്റിലേറ്റഡ് മൊബൈൽ ചാർജിംഗ് കമ്പാർട്ടുമെന്റും ലഭിക്കും. CE 04 ഇലക്ട്രിക് സ്കൂട്ടർ കൺസെപ്റ്റിന്റെ രൂപകൽപ്പനയും സ്റ്റൈലിംഗും ബിഎംഡബ്ല്യു മോട്ടോറാഡ് കൺസെപ്റ്റ് ലിങ്കിന് സമാനമാണ്.

CE 04 എന്നറിയപ്പെടുന്ന ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

എൽഇഡി ഹെഡ്‌ലാമ്പുള്ള വി ആകൃതിയിലുള്ള ഹെഡ്‌ലാമ്പ്, എൽഇഡി ഡിആർഎൽ, വലിയ സൈഡ് പാനലുകൾ, ബെഞ്ച് പോലുള്ള സീറ്റ്, ടിൽറ്റ് റിയർ സെക്ഷൻ എന്നിവയാണ് മോഡലിന്റെ പ്രധാന ഡിസൈൻ സവിശേഷതകൾ.

CE 04 എന്നറിയപ്പെടുന്ന ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

വൈറ്റ് വിത്ത് മാറ്റ് ബ്ലാക്ക് സെക്ഷൻ, മഗല്ലൻ ഗ്രേ മെറ്റാലിക് വിത്ത് ബ്ലാക്ക് / ഓറഞ്ച് സീറ്റ്, ഓറഞ്ച് വിൻഡ് ഡിഫ്ലെക്ടർ (അവന്റ് ഗാർഡ് സ്റ്റൈൽ വേരിയന്റിൽ മാത്രം) എന്നിങ്ങനെ രണ്ട് കളർ സ്കീമുകളിലാണ് പുതിയ ബിഎംഡബ്ല്യു ഇലക്ട്രിക് സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
BMW Revealed CE 04 Futuristic Production Electric Scooter Concept. Read in Malayalam
Story first published: Thursday, July 8, 2021, 10:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X