ഇന്ത്യയിലെ ഏറ്റവും വില കൂടിയ സ്‌കൂട്ടർ; BMW C400 GT ഒക്‌ടോബർ 12-ന് വിപണിയിലേക്ക്

ഇന്ത്യൻ വിപണിയിൽ ഒരു പ്രീമീയം ആഢംബര മാക്സി സ്കൂട്ടർ അവതരിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ് ബിഎംഡബ്ല്യു മോട്ടോറാഡ്. C400 GT എന്നുവിളിക്കുന്ന മോഡലിനെ ഒക്‌ടോബർ 12-ന് രാജ്യത്ത് എത്തിക്കാനാണ് ബവേറിയൻ ഇരുചക്ര വാഹന നിർമാതാക്കളുടെ പദ്ധതി

ഇന്ത്യയിലെ ഏറ്റവും വില കൂടിയ സ്‌കൂട്ടർ; BMW C400 GT ഒക്‌ടോബർ 12-ന് വിപണിയിലേക്ക്

ആഭ്യന്തര വിപണിയിൽ പ്രീമിയം സ്‌കൂട്ടറുകൾക്കും മാർക്കറ്റുണ്ടെന്ന് മനസിലാക്കിയാണ് ബിഎംഡബ്ല്യുവിന്റെ ഈ മുന്നേറ്റം. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി വളരെയധികം മാറികഴിഞ്ഞതിന്റെ ഫലമാണ് ഇത്തരം വാഹനങ്ങളുടെ കടന്നുവരവെന്നു പറയാം.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ സ്‌കൂട്ടർ; BMW C400 GT ഒക്‌ടോബർ 12-ന് വിപണിയിലേക്ക്

ഇതിനകം തന്നെ C400 GT പ്രീമിയം മാക്‌സി സ്‌കൂട്ടര്‍ ലോകമെമ്പാടുമുള്ള തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ വില്‍പ്പനയ്ക്കെത്തി വൻവിജയമായ മോഡലാണ്. ഈ വർഷം തുടക്കത്തിൽ പരിഷ്ക്കരിച്ച ഏറ്റവും പുതിയ പതിപ്പു തന്നെയായിരിക്കും ഇന്ത്യയിലേക്കും എത്തുകയെന്നാണ് സൂചന.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ സ്‌കൂട്ടർ; BMW C400 GT ഒക്‌ടോബർ 12-ന് വിപണിയിലേക്ക്

സ്പോർട്ടി ഡിസൈനും ചില പ്രീമിയം സവിശേഷതകളും നിറഞ്ഞതാണ് വരാനിരിക്കുന്ന ബിഎംഡബ്ല്യു C400 GT എന്നതിൽ ഒരു സംശയവും വേണ്ട. ഇതിനകം തന്നെ പലതവണ മോഡലിന്റെ ടീസർ വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. 350 സിസി, വാട്ടർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പ്രീമിയം മാക്‌സി സ്‌കൂട്ടറിന് തുടിപ്പേകുക.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ സ്‌കൂട്ടർ; BMW C400 GT ഒക്‌ടോബർ 12-ന് വിപണിയിലേക്ക്

ഒരു സിവിടി ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ എഞ്ചിൻ പരമാവധി 34 bhp കരുത്തിൽ 35 Nm torque സൃഷ്ടിക്കാൻ പ്രാപ്‌തമായ ഒന്നാണ്. സ്‌കൂട്ടറിന് 86 മൈൽ / മണിക്കൂർ വേഗത കൈവരിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. അതായത് ഏകദേശം 138 കിലോമീറ്റർ വേഗത.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ സ്‌കൂട്ടർ; BMW C400 GT ഒക്‌ടോബർ 12-ന് വിപണിയിലേക്ക്

ബിഎംഡബ്ല്യു C400 GT പതിപ്പിന്റെ സസ്‌പെൻഷൻ സംവിധാനത്തിൽ മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്കറുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു നല്ല റൈഡ്/ഹാൻഡ്‌ലിംഗ് ബാലൻസാണ് വാഗ്ദാനം ചെയ്യുന്നത്. സ്കൂട്ടറിന് മുന്നിൽ 15 ഇഞ്ച് വീലും 120/70 ടയറും പിന്നിൽ 14 ഇഞ്ച് വീലും 150/70 ടയറുമാണ് ഇടംപിടിച്ചിരിക്കുന്നതും.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ സ്‌കൂട്ടർ; BMW C400 GT ഒക്‌ടോബർ 12-ന് വിപണിയിലേക്ക്

മാക്‌സി സ്‌കൂട്ടറിന്റെ മുൻ വീലിന് ഇരട്ട ഡിസ്ക്ക് ബ്രേക്കുകളും പിൻ ചക്രത്തിന് ഒരൊറ്റ ഡിസ്ക്ക് ബ്രേക്കുമാണ് ബിഎംഡബ്ല്യു സമ്മാനിച്ചിരിക്കുന്നത്. എല്ലാം 10.4 ഇഞ്ച് യൂണിറ്റുകളാണ്. തീർച്ചയായും മെച്ചപ്പെട്ട സുരക്ഷയ്ക്കായി എബിഎസ് സ്റ്റാൻഡേർഡായാണ് C400 GT മോഡലിൽ അവതരിപ്പിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ സ്‌കൂട്ടർ; BMW C400 GT ഒക്‌ടോബർ 12-ന് വിപണിയിലേക്ക്

പ്രീമിയം മോഡലിന്റെ മറ്റ് സവിശേഷതകളിൽ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ടിഎഫ്‌ടി ഇൻസ്ട്രുമെന്റ് കൺസോൾ, കീലെസ് ആക്‌സസ്, പൂർണ എൽഇഡി ലൈറ്റിംഗ്, യുഎസ്ബി ചാർജിംഗ് സോക്കറ്റ്, സ്റ്റെബിലിറ്റി കൺട്രോൾ, സ്റ്റെയിൻലെസ് സ്റ്റീൽ, വലിയ വിൻഡ്‌ഷീൽഡ്, എർഗണോമിക് സീറ്റ്, ഉയർത്തിയ എക്‌സ്‌ഹോസ്റ്റ്, വലിയ ഗ്രാബ് റെയിലുകൾ എന്നിവ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ സ്‌കൂട്ടർ; BMW C400 GT ഒക്‌ടോബർ 12-ന് വിപണിയിലേക്ക്

തീർന്നില്ല, ഇവയ്ക്ക് പുറമെ ബിഎംഡബ്ല്യു C400 GT മാ‌ക്‌സി സ്‌കൂട്ടറിൽ ഹീറ്റഡ് ഗ്രിപ്പുകൾ, ഹീറ്റഡ് സീറ്റ്, ആന്റി-തെഫ്റ്റ് അലാറം എന്നിവ അന്താരാഷ്ട്ര തലത്തിൽ മാക്സി-സ്കൂട്ടറിൽ ഒരു ഓപ്ഷനായി ലഭ്യമാണ്. എന്നാൽ ഇവയെല്ലാം ഇന്ത്യയിലേയ്ക്ക് എത്തുമോ എന്ന കാര്യം കാത്തിരുന്നു കാണേണ്ടി വരും.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ സ്‌കൂട്ടർ; BMW C400 GT ഒക്‌ടോബർ 12-ന് വിപണിയിലേക്ക്

റൈഡ് ബൈ വയർ ടെക്നോളജി, ധാരാളം അണ്ടർസീറ്റ് സ്റ്റോറേജ്, സ്വയം കാലിബ്രേറ്റ് ചെയ്യുന്ന എഎസ്‌സി എന്നീ സംവിധാനങ്ങളും ഈ മോഡലിനെ വേറിട്ടു നിർത്താൻ സഹായിക്കും. ഇന്ത്യയിലുടനീളമുള്ള ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലർഷിപ്പുകൾ C400 GT മോഡലിനായുള്ള ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ സ്‌കൂട്ടർ; BMW C400 GT ഒക്‌ടോബർ 12-ന് വിപണിയിലേക്ക്

പ്രീമിയം സ്‌കൂട്ടറിന്റെ വിലകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതിന് ഏകദേശം 6.5 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും വില കൂടിയ സ്‌കൂട്ടറായി പുതിയ ബിഎംഡബ്ല്യു C400 GT മാറും.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ സ്‌കൂട്ടർ; BMW C400 GT ഒക്‌ടോബർ 12-ന് വിപണിയിലേക്ക്

നേരിട്ടുള്ള എതിരാളികൾ ഒന്നും തന്നെ ബവേറിയൻ കമ്പനിക്ക് ഈ സെഗ്മെന്റിൽ ഇല്ലെങ്കിലും സമീപ ഭാവിയിൽ ഹോണ്ട ഫോർസ രാജ്യത്തേക്ക് എത്തുമ്പോൾ മത്സരം കൂടുതൽ കനക്കും.ഇത്രയും വില കൊടുത്ത് പ്രീമിയം സ്‌കൂട്ടർ സ്വന്തമാക്കാൻ താത്പര്യമില്ലാത്തവർ യമഹ അടുത്തിടെ അവതരിപ്പിച്ച എയ്റോക്‌സ് 155 തെരഞ്ഞെടുത്തേക്കും.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ സ്‌കൂട്ടർ; BMW C400 GT ഒക്‌ടോബർ 12-ന് വിപണിയിലേക്ക്

1.50 ലക്ഷം രൂപയിൽ താഴെ മാത്രം മുടക്കിയാൽ ഈ ജാപ്പനീസ് ‌മാക്‌സി സ്‌കൂട്ടർ വീട്ടിലെത്തിക്കാം എന്നതും ഒരു മേൻമയാണ്. നേരത്തെ ബജറ്റ് മോഡലുകളിലേക്ക് ആളുകൾ കൂടുതലായി എത്തിയപ്പോൾ പ്രീമിയം വിഭാഗത്തിലുള്ള വാഹനങ്ങൾ അത്ര ജനപ്രിയമായിരുന്നില്ല.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ സ്‌കൂട്ടർ; BMW C400 GT ഒക്‌ടോബർ 12-ന് വിപണിയിലേക്ക്

എന്നാൽ നിലവിൽ പലർക്കും പ്രിയം ഇത്തരം പ്രീമിയം മോഡലുകളോട് ആണ് എന്നുള്ള കാര്യം ബിഎംഡബ്ല്യു C400 GT മോഡലിന് തുണയാകും. മാക്സി സ്കൂട്ടറുകൾ മികച്ച സൗകര്യത്തിന്റെയും പ്രായോഗികതയുടേയും പര്യായമാണ്.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ സ്‌കൂട്ടർ; BMW C400 GT ഒക്‌ടോബർ 12-ന് വിപണിയിലേക്ക്

അതിൽ തന്നെ ബീഫി പ്രൊഫൈലും ശിൽപ്പഭംഗിയുള്ള ബോഡി പാനലുകളും ഉപയോഗിച്ചുള്ള ഗംഭീര ഡിസൈനാണ് C400 GT പതിപ്പിനെ വേറിട്ടുനിർത്തുക. ബിഎംഡബ്ല്യു മോഡൽ സ്റ്റൈൽ ട്രിപ്പിൾ ബ്ലാക്ക്, ആൽപൈൻ വൈറ്റ്, കാലിസ്റ്റോ ഗ്രേ മെറ്റാലിക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാകും ഇന്ത്യയിലെത്തുക.

Most Read Articles

Malayalam
English summary
Bmw will introduce the all new c 400 gt maxi scooter on october 12 in india
Story first published: Thursday, October 7, 2021, 15:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X