ഇംപെരിയാലെ 400 പതിപ്പിനും വില കൂടി, ഇനി അധികം മുടക്കേണ്ടത് 799 രൂപ

ലിയോൺസിനോ 500, TRK 502 സീരീസ് മോഡലുകൾക്ക് വില കൂട്ടിയതിനു പിന്നാലെ റെട്രോ-ക്ലാസിക് ക്രൂയിസർ മോട്ടോർസൈക്കിളായ ഇംപെരിയാലെയുടെ വിലയും വർധിപ്പിച്ച് ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബെനലി.

ഇംപെരിയാലെ 400 പതിപ്പിനും വില കൂടി, ഇനി അധികം മുടക്കേണ്ടത് 799 രൂപ

എന്നാൽ ഇത്തവണ 799 രൂപയുടെ ചെറിയ വർധനവാണ് ബൈക്കിന് ഉണ്ടായിരിക്കുന്നത് എന്നകാര്യം ശ്രദ്ധേയമാണ്. ബെനലി ബ്രാന്‍ഡില്‍ നിന്നും രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തിയ ആദ്യ ബിഎസ് VI മോട്ടോര്‍സൈക്കിളാണ് ഇംപെരിയാലെ 400.

ഇംപെരിയാലെ 400 പതിപ്പിനും വില കൂടി, ഇനി അധികം മുടക്കേണ്ടത് 799 രൂപ

ശരിക്കും റോയൽ എൻഫീൽഡിന്റെ ജനപ്രിയ മോഡലായ ക്ലാസിക് 350 എന്ന ക്രൂയിസർ മോഡലിന് എതിരാളിയായാണ് ഇംപെരിയാലെ രാജ്യത്തേക്ക് കടന്നുവന്നത്. വ്യത്യസ്ത വിലകളുള്ള മൂന്ന് കളർ ഓപ്ഷനുകളിലാണ് മോട്ടോർസൈക്കിൾ തെരഞ്ഞെടുക്കാനാവുക.

ഇംപെരിയാലെ 400 പതിപ്പിനും വില കൂടി, ഇനി അധികം മുടക്കേണ്ടത് 799 രൂപ

ബെനലി ഇംപെരിയാലെയുടെ സിൽവർ പതിപ്പിനായി 1,89,799 രൂപയും റെഡ്-ബ്ലാക്ക് ഓപ്ഷന് 1,93,976 രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. റെട്രോ ബോഡി ശൈലിയാണ് ഈ ഇറ്റാലിയൻ ബൈക്കിന്റെ പ്രധാന ആകർഷണവും.

ഇംപെരിയാലെ 400 പതിപ്പിനും വില കൂടി, ഇനി അധികം മുടക്കേണ്ടത് 799 രൂപ

374 സിസി എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബെനലി ഇംപെരിയാലെ 400 മോഡലിന് തുടിപ്പേകുന്നത്. അഞ്ച് സ്പൂഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ യൂണിറ്റ് പരമാവധി 20.7 bhp കരുത്തിൽ 29 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഇംപെരിയാലെ 400 പതിപ്പിനും വില കൂടി, ഇനി അധികം മുടക്കേണ്ടത് 799 രൂപ

റെട്രോ മോഡലിന്റെ ടോർഖ് ഔട്ട്‌പുട്ട് കണക്ക് അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്. എന്നാൽ 205 കിലോഗ്രാമിന്റെ ഉയർന്ന ഭാരം ഒരു പ്രശ്നമായി തീർന്നേക്കാം. ശരിക്കും റോയൽ എൻഫീൽഡ് ക്ലാസിക്, ഹിമാലയൻ തുടങ്ങിയ മോട്ടോർസൈക്കിളുകളേക്കാൾ ഭാരം കൂടുതലാണ് ബെനലി ബൈക്കിന്.

ഇംപെരിയാലെ 400 പതിപ്പിനും വില കൂടി, ഇനി അധികം മുടക്കേണ്ടത് 799 രൂപ

ഇംപെരിയാലെ 400 പതിപ്പിന്റെ ഫ്യുവൽ ടാങ്ക് ശേഷി 12 ലിറ്ററാണ്. സവാരി സാഹചര്യങ്ങളെ ആശ്രയിച്ച് 28-37 കിലോമീറ്റർ മൈലേജ് നൽകാനും ബൈക്ക് പ്രാപ്‌തമാണ്. 19-18 ഇഞ്ച് സ്‌പോക്ക് വീൽ കോമ്പിനേഷൻ ഷോഡിലുള്ള ഇംപെരിയാലെ 400 യഥാക്രമം മുന്നിലും പിന്നിലും 100/90, 130/80 സെക്ഷൻ ടയറുകളാണ് വാഗ്‌ദാനം ചെയ്യുന്നത്.

ഇംപെരിയാലെ 400 പതിപ്പിനും വില കൂടി, ഇനി അധികം മുടക്കേണ്ടത് 799 രൂപ

സസ്പെൻഷൻ സജ്ജീകരണത്തിനായി മുന്നിൽ 41 mm ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന ഡ്യുവൽ-സ്പ്രിങുകളുമാണ് ബെനലി വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം ബ്രേക്കിംഗിനായി ഫ്രണ്ടിൽ 300 mm ഡിസ്ക്കും പിൻവശത്ത് 240 mm ഡിസ്ക്കും ഡ്യുവൽ ചാനൽ എബിഎസ് ഉപയോഗിച്ച് നൽകുന്നു.

ഇംപെരിയാലെ 400 പതിപ്പിനും വില കൂടി, ഇനി അധികം മുടക്കേണ്ടത് 799 രൂപ

ഉടമസ്ഥാവകാശം കൂടുതൽ സുഗമമാക്കാൻ ബെനലി രണ്ട് വര്‍ഷത്തെ പരിധിയില്ലാത്ത കിലോമീറ്റര്‍ വാറന്റിയും ഇംപെരിയാലെ 400-ൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ വിപുലീകരിച്ച രണ്ട് വര്‍ഷത്തെ വാറണ്ടിയും ആഡ്-ഓൺ ചെയ്യാനും സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
BS6 Benelli Imperiale 400 Prices Increased In India. Read in MAlayalam
Story first published: Tuesday, June 29, 2021, 13:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X