ഗോൾഡ് സ്റ്റാർ 650 മോട്ടോർസൈക്കിളിന്റെ ആദ്യ പരസ്യ വീഡിയോയുമായി ബിഎസ്എ

ബിഎസ്എ എന്ന ഐതിഹാസിക മോട്ടോർസൈക്കിൾ ബ്രാൻഡിന് പുതുജീവനേകിയിരിക്കുകയാണ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡ്‌സ്. 2016-ൽ ഏകദേശം 28 കോടി രൂപയ്ക്കാണ് ബിഎസ്എയുടെ അവകാശം കമ്പനി സ്വന്തമാക്കിയത്.

ഗോൾഡ് സ്റ്റാർ 650 മോട്ടോർസൈക്കിളിന്റെ ആദ്യ പരസ്യ വീഡിയോയുമായി ബിഎസ്എ

അഞ്ചു വർഷത്തെ പരിശ്രമത്തിന്റെ ഭാഗമായി ബിഎസ്എ ഗോൾഡ് സ്റ്റാർ വീണ്ടും അവതരിക്കപ്പെട്ടിരിക്കുകയാണ്. ഈ മാസം ആദ്യം യുകെയിൽ നടന്ന മോട്ടോർസൈക്കിൾ ലൈവ് ഷോയിലാണ് പുതിയ 650 സിസി ബൈക്ക് പൊതുരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഇത് യുകെയിൽ രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്തതാണ്. അതിനാൽ തന്നെ ബ്രിട്ടൻ നിരത്തുകളിലായിരിക്കും മോഡൽ ആദ്യം എത്തുക.

ഗോൾഡ് സ്റ്റാർ 650 മോട്ടോർസൈക്കിളിന്റെ ആദ്യ പരസ്യ വീഡിയോയുമായി ബിഎസ്എ

1938 നും 1963 നും ഇടയിൽ 350 സിസി മുതൽ 500 സിസി വരെയുള്ള എഞ്ചിൻ ഓപ്ഷനുകളോടെയാണ് ബിഎസ്എ ഗോൾഡ് സ്റ്റാർ വിറ്റഴിച്ചിരുന്നത്. ഇത് ഇപ്പോൾ ഓൾഡ് സ്കൂൾ റെട്രോ ഡിസൈൻ ഘടകങ്ങളിൽ ചിലത് നിലനിർത്തിക്കൊണ്ട് എന്നാൽ കൂടുതൽ ആധുനികമായ അണ്ടർപിന്നിംഗുകളും പുതുതായി വികസിപ്പിച്ച 650 സിസി എഞ്ചിനും ഉപയോഗിച്ചാണ് വിപണിയിലേക്ക് എത്തുന്നത്.

ഗോൾഡ് സ്റ്റാർ 650 മോട്ടോർസൈക്കിളിന്റെ ആദ്യ പരസ്യ വീഡിയോയുമായി ബിഎസ്എ

വിപണിയിൽ എത്തുന്നതിനു മുന്നോടിയായി കമ്പനി ഗോൾഡ് സ്റ്റാറിന്റെ പുതിയൊരു പരസ്യ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ്. പുതിയ ബിഎസ്എ ഗോൾഡ് സ്റ്റാർ 650 ഒരു ഡബിൾ ക്രാഡിൽ ഫ്രെയിമിലാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ പരമ്പരാഗത വൃത്താകൃതിയിലുള്ള സ്പോർട്‌സ് ഹെഡ്‌ലാമ്പുകളും ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും എൽഇഡി ടെയിൽ ലാമ്പും ബൈക്കിന്റെ ആകർഷണീയത വർധിപ്പിക്കുകയും ചെയ്യുന്നു.

വൈഡ് സെറ്റ് ഹാൻഡിൽബാറുകൾ, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക് എന്നിവയ്‌ക്കൊപ്പം വീതിയേറിയ ഫെൻഡറുകൾ, പിറെല്ലി ഫാന്റം സ്‌പോർട്‌സ്‌കോമ്പ് ടയറുകൾ ഘടിപ്പിച്ച സ്‌പോക്ക് വീലുകൾ, സിംഗിൾ സീറ്റ് സജ്ജീകരണം എന്നിവയും മോട്ടോർസൈക്കിളിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

ഗോൾഡ് സ്റ്റാർ 650 മോട്ടോർസൈക്കിളിന്റെ ആദ്യ പരസ്യ വീഡിയോയുമായി ബിഎസ്എ

ക്രോം ആക്‌സന്റുകൾ അതിന്റെ ബോഡിയിൽ ഹെഡ്‌ലാമ്പ് ഹൗസിംഗിനും ഫ്യുവൽ ടാങ്കിനും എക്‌സ്‌ഹോസ്റ്റ് പൈപ്പിനും ചുറ്റും കാണപ്പെടുന്നു. അനലോഗ് സ്പീഡോമീറ്ററും ടാക്കോമീറ്ററും എൽസിഡി മൾട്ടി-ഫംഗ്ഷൻ ഡിസ്‌പ്ലേയും ഉള്ള ട്വിൻ പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കിന്റെ പ്രധാന സവിശേഷതകളാണ്.

ഗോൾഡ് സ്റ്റാർ 650 മോട്ടോർസൈക്കിളിന്റെ ആദ്യ പരസ്യ വീഡിയോയുമായി ബിഎസ്എ

ഗോൾഡ് സ്റ്റാറിന്റെ ഈ പുനർജനനം ബിഎസ്എ പ്രോജക്റ്റിന്റെ ക്ലാസിക് ഫീച്ചറുകളിലേക്കും എഞ്ചിൻ സവിശേഷതകളിലേക്കുമാണ് നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നത്. ഈ ഡിസൈനുകളിൽ ചിലത് ക്ലാസിക് ബോണവില്ലെ ഇരട്ടകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയുമാണ്. വീതിയേറിയ ഹാൻഡിൽബാറും മിഡ്-സെറ്റ് ഫൂട്ട്പെഗുകളും ഉപയോഗിച്ച് റൈഡിംഗ് എർഗണോമിക്സും മികച്ചതാകുമെന്നാണ് കരുതപ്പെടുന്നത്.

ഗോൾഡ് സ്റ്റാർ 650 മോട്ടോർസൈക്കിളിന്റെ ആദ്യ പരസ്യ വീഡിയോയുമായി ബിഎസ്എ

ബിഎസ്എ ഗോൾഡ് സ്റ്റാറിന് ഇൻസിഗ്നിയ റെഡ്, ഡോൺ സിൽവർ, മിഡ്‌നൈറ്റ് ബ്ലാക്ക്, ഹൈലാൻഡ് ഗ്രീൻ, സിൽവർ ഷീൻ (ലെഗസി എഡിഷൻ) എന്നിവ ഉൾപ്പെടുന്ന ഒന്നിലധികം കളർ ഓപ്ഷനുകൾ ലഭിക്കും. ഇതിന് 213 കിലോഗ്രാം ഭാരവും 1,425 മില്ലീമീറ്റർ വീൽബേസും 780 മില്ലീമീറ്റർ സീറ്റ് ഉയരവും 12 ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്കുമായിരിക്കും ഉണ്ടാവുക.

ഗോൾഡ് സ്റ്റാർ 650 മോട്ടോർസൈക്കിളിന്റെ ആദ്യ പരസ്യ വീഡിയോയുമായി ബിഎസ്എ

ഒരു സിംഗിൾ സിലിണ്ടർ എഞ്ചിനായിരിക്കും പുതിയ ബിഎസ്എ ഗോൾഡ്സ്റ്റാറിൽ ഇടംപിടിക്കുകയെന്നാണ് സിംഗിൾ എക്‌സ്‌ഹോസ്റ്റ് പൈപ്പ് സൂചിപ്പിക്കുന്നത്. 650 സിസി സിംഗിൾ-സിലിണ്ടർ DOHC യൂണിറ്റിൽ കൂളിംഗ് ഫിനുകൾ ഉണ്ടെന്നതും ശ്രദ്ധേയമാണ്.

ഗോൾഡ് സ്റ്റാർ 650 മോട്ടോർസൈക്കിളിന്റെ ആദ്യ പരസ്യ വീഡിയോയുമായി ബിഎസ്എ

6,000 rpm-ൽ 45 bhp കരുത്തും 4,000 rpm-ൽ 55 Nm torque ഉം നൽകുന്ന 652 സിസി എഞ്ചിനാണ് ബിഎസ്എ ഗോൾഡ് സ്റ്റാറിന് തുടിപ്പേകുന്നത്. 5 സ്പീഡ് ഗിയർബോക്‌സുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നതും. എഞ്ചിൻ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ, ബി‌എം‌ഡബ്ല്യു F650 ഫണ്ടുറോ അഡ്വഞ്ചർ ബൈക്കിനെ പവർ ചെയ്യുന്ന റോട്ടാക്‌സ് യൂണിറ്റിനെ ഒരു പരിധിവരെ അനുസ്മരിപ്പിക്കുന്നതാണ് കേസിംഗ് ഡിസൈൻ എന്നതും ശ്രദ്ധേയമാണ്.

ഗോൾഡ് സ്റ്റാർ 650 മോട്ടോർസൈക്കിളിന്റെ ആദ്യ പരസ്യ വീഡിയോയുമായി ബിഎസ്എ

സസ്‌പെൻഷനും ബ്രേക്കിംഗിനുമായി മുൻവശത്ത് 41 mm ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ഇരട്ട ഷോക്ക് അബ്‌സോർബറുകളും ബ്രെംബോ കാലിപ്പറുകളും കോണ്ടിനെന്റൽ ഡ്യുവൽ ചാനൽ എബിഎസും ഉള്ള സിംഗിൾ ഡിസ്‌കിലൂടെയാണ് ക്രമീകരിച്ചിരിക്കുന്നത്.

ഗോൾഡ് സ്റ്റാർ 650 മോട്ടോർസൈക്കിളിന്റെ ആദ്യ പരസ്യ വീഡിയോയുമായി ബിഎസ്എ

റോയൽ എൻഫീൽഡ് 650 സിസി ഇരട്ട മോഡലുകളിൽ കാണുന്നതിന് സമാനമായ ഓൾഡ് സ്‌കൂൾ പിരലി ഫാന്റം സ്‌പോർട്‌സ്‌കോംപ് ട്യൂബ് ടയറുകളാണ് ഗോൾഡ് സ്റ്റാറിന്റെ പരമ്പരാഗത വയർ-സ്‌പോക്ക് വീലുകൾക്ക് നൽകിയിരിക്കുന്നത്.

ഗോൾഡ് സ്റ്റാർ 650 മോട്ടോർസൈക്കിളിന്റെ ആദ്യ പരസ്യ വീഡിയോയുമായി ബിഎസ്എ

പുതിയ ബിഎസ് ഗോൾഡ് സ്റ്റാർ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനുള്ള കൃത്യമായ പദ്ധതികളൊന്നും ക്ലാസിക് ലെജൻഡ്‌സ് ഇതുവപെ പ്രഖ്യാപിച്ചിട്ടില്ല. അടുത്തിടെ ബിഎസ്എ 650 സിസി ഇന്ത്യയിൽ പരീക്ഷണം നടത്തിയിരുന്നു. എന്നാൽ കയറ്റുമതി ആവശ്യങ്ങൾക്കായി മാത്രം കമ്പനിക്ക് ഈ മോട്ടോർസൈക്കിൾ രാജ്യത്ത് നിർമിക്കാൻ സാധ്യതയുണ്ട്.

ഗോൾഡ് സ്റ്റാർ 650 മോട്ടോർസൈക്കിളിന്റെ ആദ്യ പരസ്യ വീഡിയോയുമായി ബിഎസ്എ

2022 ബിഎസ്എ ഗോൾഡ് സ്റ്റാർ 650 ആദ്യം യുകെയിൽ വിൽപ്പനയ്‌ക്കെത്തും. അതിൽ റോയൽ എൻഫീൽഡ് 650 ട്വിൻസ്, കവസാക്കി W800, ട്രയംഫ് സ്ട്രീറ്റ് ട്വിൻ എന്നിവയോടാകും അവിടെ മാറ്റുരയ്ക്കുക. ഇന്ത്യയിൽ അവതരിപ്പിക്കുകയാണെങ്കിൽ, പുതിയ ഗോൾഡ് സ്റ്റാർ റോയൽ എൻഫീൽഡ് 650 ട്വിൻസിന് സമാനമായ സെഗ്‌മെന്റിൽ സ്ഥാനം പിടിക്കും.

Most Read Articles

Malayalam
English summary
Bsa released first official television video commercial for new gold star 650
Story first published: Monday, December 13, 2021, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X