പുതിയ ബിഎസ്-VI 650NK, 650GT & 650MT മോഡലുകളെ വിപണിയിൽ അവതരിപ്പിച്ച് സിഎഫ് മോട്ടോ
ഇരുചക്ര വാഹന വിപണിയിൽ ബിഎസ്-VI പരിവർത്തനത്തിന് ഏറ്റവും കാലതാമസമെടുത്തവരാണ് ചൈനീസ് പ്രീമിയം ബൈക്ക് നിർമാതാക്കളായ സിഎഫ് മോട്ടോ. കമ്പനി ആദ്യമായി വിപണിയിൽ എത്തിച്ച ബിഎസ്-VI ഉൽപ്പന്നം കെടിഎം മോഡലുകളുടെ എതിരാളിയായിരുന്ന 300NK ആയിരുന്നു.

ഇപ്പോൾ പുതിയ ബിഎസ്-VI 650NK, 650GT & 650MT മിഡിൽ-വെയ്റ്റ് മോഡലുകളെയും താരപൊലിമയൊന്നുമില്ലാതെ സിഫ്മോട്ടാ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ്. 4.29 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് മോഡലുകളെ ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത്.

മോട്ടോർസൈക്കിളുകൾക്കായുള്ള ബുക്കിംഗ് ബ്രാൻഡിന്റെ വെബ്‌സൈറ്റിൽ ഓൺലൈനായി ചെയ്യാം. പുതിയ ബിഎസ്-VI 650NK നേക്കഡ് മോഡലിന് 4.29 ലക്ഷം രൂപയാണ് രാജ്യത്തെ എക്സ്ഷോറൂം വില. ബിഎസ്-IV മോഡലിനെ അപേക്ഷിച്ച് 30,000 രൂപയുടെ വർധനവാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്.

ബിഎസ്-VI സിഎഫ് മോട്ടോ 650MT മോഡലിനും 30,000 രൂപ കൂട്ടി. അതായത് ഇനി മുതൽ 5.29 ലക്ഷം രൂപയാണ് ഇതിന് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. മറുവശത്ത് 650GT സ്പോർട്‌സ് ടൂററിന് 10,000 രൂപ വർധിച്ച് 5.59 ലക്ഷം രൂപയായി.

വിലകൾ ഉയർന്നുവരികയാണെങ്കിലും സിഎഫ് മോട്ടോ 650 സിസി മോട്ടോർസൈക്കിളുകൾ ഇപ്പോഴും ഈ വിഭാഗത്തിലെ താങ്ങാനാവുന്ന ഓപ്ഷനുകളിൽ ഒന്നാണ് എന്ന കാര്യം ശ്രദ്ധേയമാണ്. വിൽപ്പന അളവനുസരിച്ച് 650 സിസി മോട്ടോർസൈക്കിൾ വിഭാഗത്തിൽ നിലവിൽ റോയൽ എൻഫീൽഡ് 650 ഇരട്ടകൾക്കാണ് മേധാവിത്വം.

സിഎഫ് മോട്ടോയുടെ മൂന്ന് മോട്ടോർസൈക്കിളുകളും ഒരേ 649.3 സിസി, 2-സിലിണ്ടർ ഇൻലൈൻ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 8250 rpm-ൽ പരമാവധി 56 bhp കരുത്തും 7000 rpm-ൽ 54.4 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

പുതിയ പരിഷ്ക്കരണത്തിൽ എഞ്ചിന് പവർ ഡെലിവറി ചെറിയതോതിൽ കുറഞ്ഞിട്ടുണ്ട്. ബൈക്കുകളിലെ മിക്ക ഹാർഡ്‌വെയറുകളും മുമ്പത്തേതിന് സമാനമാണ്. മൂന്ന് 650 സിസി മോട്ടോർസൈക്കിളുകളും കുറച്ച് സവിശേഷതകളും ഘടകങ്ങളും പങ്കിടുന്നുമുണ്ട്.

അതിൽ എൽഇഡി ഹെഡ്‌ലൈറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ ഉൾപ്പെടുന്നു. മൂന്ന് ബൈക്കുകളിലും 3.5 × 17 ഫ്രണ്ട് വീലുകളും 4.5 × 17 പിൻ വീലുകളുമാണ് ഇടംപിടിച്ചിരിക്കുന്നത്.

സസ്പെൻഷനെക്കുറിച്ച് പറയുമ്പോൾ NK, GT എന്നിവയ്ക്ക് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ ഉണ്ട്. അതേസമയം സ്പോർട്‌സ് ടൂറർ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ക്രമീകരിക്കാവുന്ന അപ്-സൈഡ് ഡൗൺ ഫോർക്കുകൾ 650GT-ൽ സജ്ജീകരിച്ചിരിക്കുന്നു.


Click it and Unblock the Notifications








