250SR റേസ് എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി സിഎഫ് മോട്ടോ

ജനപ്രിയ 250SR സ്പോർട്‌സ് ബൈക്കിന്റെ റേസ് എഡിഷൻ മോഡലിനെ ചൈനീസ് വിപണിയിൽ പുറത്തിറക്കി സിഎഫ് മോട്ടോ. കെടിഎം RC200 പതിപ്പിന്റെ നേരിട്ടുള്ള എതിരാളിയായാണ് ബൈക്കിനെ കമ്പനി പ്രതിഷ്ടിച്ചിരിക്കുന്നത്.

250SR റേസ് എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി സിഎഫ് മോട്ടോ

പുതിയ സ്‌പെഷ്യൽ എഡിഷൻ മോട്ടോർസൈക്കിളിന്റെ സ്‌പോർട്ടി സ്വഭാവത്തെ വ്യക്തമാക്കുന്ന വ്യത്യ‌സ്‌തമായ കളർ ഓപ്ഷനാണ് സിഎഫ് മോട്ടോ 250SR നേടിയിരിക്കുന്നത്. അതു തന്നെയാണ് ബൈക്കിന്റെ പ്രധാന ആകർഷണ കേന്ദ്രവും.

250SR റേസ് എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി സിഎഫ് മോട്ടോ

ഓറഞ്ച്, ബ്ലൂ നിറങ്ങളുടെ സമന്വയത്തെ പൂർണമായും അലങ്കരിച്ചാണ് 250SR റേസ് എഡിഷൻ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. മുമ്പത്തെ നീല നിറമുള്ള റേസ് പതിപ്പിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ് പരിഷ്ക്കരിച്ച പുതിയ മോഡൽ എന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും.

250SR റേസ് എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി സിഎഫ് മോട്ടോ

പുതിയ കളർ ഓപ്ഷൻ ബൈക്കിന്റെ രൂപകൽപ്പനയെ എടുത്തുകാണിച്ച് ആക്രമണാത്മകമായി മാറി. അതോടൊപ്പം മുന്നിൽ ട്വിൻ-ബീം എൽഇഡി ഹെഡ്‌ലാമ്പും മോട്ടോർസൈക്കിളിൽ ഇഴുകിച്ചേരുന്നുണ്ട്.

250SR റേസ് എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി സിഎഫ് മോട്ടോ

ഹെഡ്‌ലൈറ്റുകൾക്ക് ചുറ്റും എൽഇഡി ഡിആർഎല്ലുകളും ഇടംപിടിച്ചിട്ടുണ്ട്. മുൻവശത്ത് ഫാറ്റ് ഗോൾഡൻ-കളറിൽ പൂർത്തിയാക്കിയ അപ്സൈഡ് ഡൗൺ ഫോർക്കുകളും 250SR റേസ് എഡിഷൻ മോഡലിനെ കൂടുതൽ സ്പോർട്ടിയറാക്കുന്നുണ്ട്.

250SR റേസ് എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി സിഎഫ് മോട്ടോ

വശങ്ങളിൽ സൈഡ് ഫെയറിംഗിന്റെ കട്ടുകളും കർവുകളും ഇന്റേണലുകളെ മൂടുംവിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ, സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും ഉയർന്ന ടെയിൽ വിഭാഗവും മോട്ടോർസൈക്കിളിന് വ്യത്യസ്‌തമായ നിലപാടും നൽകുമെന്നതിൽ സംശയമൊന്നും വേണ്ട.

250SR റേസ് എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി സിഎഫ് മോട്ടോ

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള കളർ ടിഎഫ്ടി സ്‌ക്രീനാണ് സിഎഫ് മോട്ടോ മോട്ടോർസൈക്കിളിന് സമ്മാനിച്ചിരിക്കുന്നത്. ലിക്വിഡ്-കൂൾഡ് എഞ്ചിൻ, ട്യൂബുലാർ സ്റ്റീൽ ഫ്രെയിം, ഡിസ്ക് ബ്രേക്കുകൾ, കെ‌വൈ‌ബി-സോഴ്‌സ്ഡ് സസ്‌പെൻഷൻ യൂണിറ്റുകൾ എന്നിവയാണ് മോഡലിന്റെ മറ്റ് സവിശേഷതകൾ.

250SR റേസ് എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി സിഎഫ് മോട്ടോ

249.2 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് സിഎഫ് മോട്ടോ 250SR റേസ് എഡിഷന് തുടിപ്പേകുന്നത്. ഇത് 9,750 rpm-ൽ 27.5 bhp പരമാവധി കരുത്തും 7,500 rpm-ൽ 22 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. 6 സ്പീഡ് ഗിയർബോക്‌സിലേക്കാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

250SR റേസ് എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി സിഎഫ് മോട്ടോ

ബ്രേക്കിംഗിനായി മുൻവശത്ത് 292 mm സിംഗിൾ ഡിസ്ക്കും പിന്നിൽ 220 mm സിംഗിൾ ഡിസ്‌ക്കുമാണ് ചൈനീസ് ബ്രാൻഡിന്റെ പുതിയ ബൈക്കിൽ വാഗ്‌ദാനം ചെയ്യുന്നത്. ഇന്ത്യൻ വിപണിയിൽ 250 സിസി പതിപ്പിനു പകരം SR300 പുറത്തിറക്കാനാണ് സാധ്യത കൂടുതൽ.

Source: Bikewale

Most Read Articles

Malayalam
English summary
CFMoto Unveiled The New 250SR Race Edition Motorcycle. Read in Malayalam
Story first published: Thursday, July 22, 2021, 17:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X