കിടിലൻ മാറ്റങ്ങളോടെ Multistrada V4 Pikes Peak എഡിഷനെയും വിപണിയിലെത്തിച്ച് Ducati

ലോക വിപണികളിലെല്ലാം വൻഹിറ്റായ പ്രീമിയം അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളാണ് ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടിയുടെ മൾട്ടിസ്ട്രാഡ V4.

കിടിലൻ മാറ്റങ്ങളോടെ Multistrada V4 Pikes Peak എഡിഷനെയും വിപണിയിലെത്തിച്ച് Ducati

അതിനാൽ തന്നെ മോഡലിനെ കൂടുതൽ മികച്ചതാക്കാനായി അടുത്തിടെ അവതരിപ്പിച്ച മൾട്ടിസ്ട്രാഡ V4 പതിപ്പിന്റെ സ്പോർ‌ട്ടിയർ‌ വേരിയന്റായ പൈക്‌സ് പീക്ക് എഡിഷനെ കൂടി വിപണിയിൽ എത്തിച്ചിരിക്കുകയാണ് കമ്പനി.

കിടിലൻ മാറ്റങ്ങളോടെ Multistrada V4 Pikes Peak എഡിഷനെയും വിപണിയിലെത്തിച്ച് Ducati

ഏറ്റവും പുതിയ ആവർത്തനത്തിൽ കൂടുതൽ സ്‌പോർട്ടിനസുമായാണ് അഡ്വഞ്ചർ മോട്ടോർസൈക്കിൾ എത്തിയിരിക്കുന്നത്. മൾട്ടിസ്ട്രാഡയുടെ സ്റ്റാൻഡേർഡ് പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ സ്പോർട്ടിയർ പൈക്‌സ് പീക്ക് വേരിയന്റ് ഷാസി സെറ്റ്-അപ്പ്, എർഗണോമിക്‌സ്, ഇലക്‌ട്രോണിക് നിയന്ത്രണങ്ങൾ എന്നിവയിലെല്ലാം പരിഷ്ക്കാരങ്ങളുമായാണ് നിരത്തിലേക്ക് എത്തുന്നത്.

കിടിലൻ മാറ്റങ്ങളോടെ Multistrada V4 Pikes Peak എഡിഷനെയും വിപണിയിലെത്തിച്ച് Ducati

ഡ്യുക്കാട്ടിയുടെ മൾട്ടിസ്ട്രാഡ V4 പൈക്‌സ് പീക്ക് റേസ് ട്രാക്കിനും മൗണ്ടൻ റാലികൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അമേരിക്കയിലെ പ്രശസ്തമായ പൈക്‌സ് പീക്ക് ഹിൽ ക്ലൈമ്പിൽ നേടിയ വിജയങ്ങളെ അനുസ്മരിപ്പിക്കുന്നതിനായാണ് ഇറ്റാലിയൻ പ്രീമിയം സൂപ്പർബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡയുടെ ഈ പുതിയ മോഡലിനെ അവതരിപ്പിക്കുന്നത്.

കിടിലൻ മാറ്റങ്ങളോടെ Multistrada V4 Pikes Peak എഡിഷനെയും വിപണിയിലെത്തിച്ച് Ducati

ഏറ്റവും പുതിയ മൾട്ടിസ്ട്രാഡ V4 പൈക്‌സ് പീക്കിനൊപ്പം ഡ്യുക്കാട്ടി ഡെസ്‌മോസെഡിസി GP '21-ൽ നിന്നുള്ള കളർ ഓപ്ഷനാണ് പരിചയപ്പെടുത്തുന്നത്. ചോപ്പഡ് ശൈലിയുള്ള മുൻവശമാണ് ബൈക്കിന് കമ്പനി സമ്മാനിച്ചിരിക്കുന്നത്. അതേസമയം മൾട്ടിസ്‌ട്രാഡ V4 S പതിപ്പിൽ ഉള്ളതിനേക്കാൾ 2.7 കിലോഗ്രാം ഭാരം കുറഞ്ഞ പിരലി ഡയാബ്ലോ റോസോ IV ടയറിൽ ഒരുക്കിയ 17 ഇഞ്ച് ഫോർജ്ഡ് അലുമിനിയം മാർഷെസിനി വീലുകൾ ഉൾപ്പെടുന്നു.

കിടിലൻ മാറ്റങ്ങളോടെ Multistrada V4 Pikes Peak എഡിഷനെയും വിപണിയിലെത്തിച്ച് Ducati

ഓഹ്‌ലിനിൽ നിന്നുള്ള സ്മാർട്ട് EC 2.0 സെമി-ആക്ടീവ് സസ്പെൻഷനും പുത്തൻ മോഡലിന്റെ പ്രത്യേകതകളിൽ ഒന്നാണ്. സിംഗിൾ-സൈഡഡ് സ്വിംഗാർമിനൊപ്പം ഒരു പുതിയ റേസ് റൈഡിംഗ് മോഡും പൈക്‌സ് പീക്ക് എഡിഷനിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. 10,500 rpm-ൽ 168 bhp കരുത്തും 8,750 rpm-ൽ 125 Nm torque ഉം വികസിപ്പിക്കുന്ന 1158 സിസി V4 ഗ്രാന്റുറിസ്‌മോ എഞ്ചിനാണ് ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡയുടെ പുത്തൻ മോഡിനും തുടിപ്പേകുന്നത്.

കിടിലൻ മാറ്റങ്ങളോടെ Multistrada V4 Pikes Peak എഡിഷനെയും വിപണിയിലെത്തിച്ച് Ducati

ഇതോടൊപ്പം റൈഡിംഗ് മോഡുകൾ, അപ്പ്/ഡൗൺ ക്വിക്ക്ഷിഫ്റ്റർ, കോർണറിംഗ് എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ, വെഹിക്കിൾ ഹോൾഡ് കൺട്രോൾ, റഡാർ സഹായത്തോടെയുള്ള ബ്ലൈൻഡ്‌സ്‌പോട്ട് ഡിറ്റക്ഷൻ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവ ഉൾപ്പെടെ ധാരാളം ഇലക്ട്രോണിക് സഹായങ്ങളും പുതിയ മൾട്ടിസ്ട്രാഡ V4 പൈക്‌സ് പീക്ക്‌സ് എഡിഷനിൽ ഡ്യുക്കാട്ടി ഒരുക്കിയിട്ടുണ്ട്.

കിടിലൻ മാറ്റങ്ങളോടെ Multistrada V4 Pikes Peak എഡിഷനെയും വിപണിയിലെത്തിച്ച് Ducati

ബൈക്കിന്റെ ഷാസിയും ബ്രാൻഡ് പുതുക്കിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. പൈക്‌സ് പീക്കിന്റെ പീക്ക് പവർ ഇപ്പോൾ 1.25 ഡിഗ്രി കൂടുതലാണ്. വീൽബേസ് ജോമെട്രി 0.0011 ഇഞ്ച് പരിഷ്‌ക്കരിച്ചു. ഫൂട്ട്പെഗുകളും ബാക്ക്‌വേർഡായി ഉയർത്തിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഹാൻഡിൽബാറുകൾ ചെറുതും കൂടുതൽ വളഞ്ഞതുമാണ്. മാറ്റങ്ങൾ വളരെ കുറവാണെന്ന് തോന്നുമെങ്കിലും മൾട്ടിസ്ട്രാഡ V4 വേരിയന്റിൽ സ്‌പോർട്ടിനെസും കംഫർട്ടും തമ്മിൽ ശരിയായ സന്തുലിതാവസ്ഥയാണ് തങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്ന് ഡ്യുക്കാട്ടി പറയുന്നു.

കിടിലൻ മാറ്റങ്ങളോടെ Multistrada V4 Pikes Peak എഡിഷനെയും വിപണിയിലെത്തിച്ച് Ducati

ബ്രെംബോ സ്റ്റൈൽമ മോണോബ്ലോക്ക് കാലിപ്പറുകളുള്ള ട്വിൻ 330 mm ഫ്രണ്ട് ഡിസ്‌കുകളും പിന്നിൽ ബ്രെംബോ ഫ്ലോട്ടിംഗ് കോളിപ്പറിനൊപ്പം 265 mm റോട്ടറും ഉപയോഗിച്ച് ബ്രേക്കിംഗ് സംവിധാനം മികച്ചതായി തന്നെ തുടരുന്നു. ഡ്യുക്കാട്ടി കണക്ട് സിസ്റ്റത്തിനൊപ്പം 6.5 ഇഞ്ച് TFT സ്‌ക്രീനും ബൈക്കിന് ലഭിക്കുന്നു. പൈക്‌സ് പീക്കിൽ ഒരു അക്രാപോവിക് ടൈറ്റാനിയവും കാർബൺ സൈലൻസറുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

കിടിലൻ മാറ്റങ്ങളോടെ Multistrada V4 Pikes Peak എഡിഷനെയും വിപണിയിലെത്തിച്ച് Ducati

ഇവയ്ക്ക് പുറമെ പൂർണ എൽഇഡി ലൈറ്റിംഗ്, ഡ്യുക്കാട്ടി ബ്രേക്ക് ലൈറ്റ് ഫംഗ്‌ഷൻ, സെൽഫ് ക്യാൻസലിംഗ് ടേൺ ഇൻഡിക്കേറ്ററുകൾ എന്നീ ആധുനിക സവിശേഷതകളെല്ലാം കോർത്തിണക്കിയാണ് ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4 പൈക്‌സ് പീക്കിനെ നിർമിച്ചിരിക്കുന്നത്.

കിടിലൻ മാറ്റങ്ങളോടെ Multistrada V4 Pikes Peak എഡിഷനെയും വിപണിയിലെത്തിച്ച് Ducati

ഈ വർഷാവസാനം അന്താരാഷ്ട്രതലത്തിൽ പുത്തൻ മോഡൽ എത്തും. അതേസമയം അടുത്ത വർഷം തുടക്കത്തോടെ മോട്ടോർസൈക്കിൾ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൾട്ടിസ്ട്രാഡ V4 ശ്രേണിയിലെ ഏറ്റവും ചെലവേറിയ വേരിയന്റായിരിക്കും ഇത് എന്നതിൽ സംശയമൊന്നും വേണ്ട.

കിടിലൻ മാറ്റങ്ങളോടെ Multistrada V4 Pikes Peak എഡിഷനെയും വിപണിയിലെത്തിച്ച് Ducati

നിലവിൽ 18.99 ലക്ഷം രൂപ മുതൽ 23.30 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് കമ്പനി ബൈക്കിനെ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ സ്റ്റാൻഡേർഡ്, മള്‍ട്ടിസ്ട്രാഡ V4 S എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്.

കിടിലൻ മാറ്റങ്ങളോടെ Multistrada V4 Pikes Peak എഡിഷനെയും വിപണിയിലെത്തിച്ച് Ducati

60,000 കിലോമീറ്ററിന്റെ അതിശയകരമാം വാൽവ് ചെക്ക് ഇടവേളയാണ് പുതിയ ആവർത്തനത്തിനുള്ളത്. ഗ്രാന്റൂറിസ്മോ എഞ്ചിൻ കമ്പനിയുടെ പരമ്പരാഗത ഡെസ്മോഡ്രോമിക് വാൽവുകൾ ഒഴിവാക്കി പകരം സ്പ്രിംഗ് വാൽവ് റിട്ടേൺ സിസ്റ്റം സ്വീകരിച്ചതാണ് ഇതിനു പിന്നിലെ കാരണം. ഇതുവഴി ബൈക്കിന്റെ സർവീസ് ഇന്റർവെൽ 60,000 കിലോമീറ്ററായി മാറുകയും ചെയ്‌തു. സിലിണ്ടർ നിർജ്ജീവമാക്കുന്ന സംവിധാനവും ഡ്യുക്കാട്ടി അവതരിപ്പിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati introduced the all new multistrada v4 pikes peak edition
Story first published: Saturday, October 30, 2021, 14:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X