പുതിയ സ്‌പോർട്‌സ്‌റ്റർ എസ് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ; വില 15.50 ലക്ഷം രൂപ

2021 ഇന്ത്യ ബൈക്ക് വീക്കിൽ പുതിയ സ്‌പോർട്‌സ്‌റ്റർ എസ് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ ഇന്ത്യ. അമേരിക്കൻ കമ്പനിയുടെ ദീർഘകാലമായി പ്രവർത്തിക്കുന്ന സ്‌പോർട്‌സ്റ്റർ ലൈനിന്റെ പിൻഗാമിയാണ് പുഷ്റോഡ് എയർ-കൂൾഡ് ട്വിൻ എഞ്ചിനുള്ള ഈ ബൈക്ക്.

പുതിയ സ്‌പോർട്‌സ്‌റ്റർ എസ് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ; വില 15.50 ലക്ഷം രൂപ

ഹാർലിയിൽ നിന്നുള്ള ഏറ്റവും സാങ്കേതികവും നൂതനവുമായ പ്രീമിയം ക്രൂയിസറാണ് പുതിയ സ്പോര്‍ട്സ്റ്റര്‍ എസ് എന്നാണ് കമ്പനി അവകാശപ്പെടുന്നതും. പാൻ അമേരിക്ക 1250 അഡ്വഞ്ചർ ബൈക്കിന് ശേഷം പുതിയ റെവല്യൂഷൻ മാക്സ് 1250 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി വിപണിയിൽ എത്തുന്ന ഹാർലി-ഡേവിഡ്‌സണിന്റെ രണ്ടാമത്തെ മോഡലാണ് സ്‌പോർട്‌സ്‌റ്റർ എസ്.

പുതിയ സ്‌പോർട്‌സ്‌റ്റർ എസ് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ; വില 15.50 ലക്ഷം രൂപ

ഇതിന് 15.50 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. പുതിയ സ്‌പോർട്‌സ്‌റ്റർ എസ് ഹാർലിയുടെ ഉത്ഭവത്തോട് അടുത്ത് നിൽക്കുന്നതും ഇന്ത്യൻ FTR മോഡലുമായി ഇന്ത്യയിൽ മാറ്റുരയ്ക്കുന്ന മോഡലുമാണ്. ഇന്ത്യൻ പ്രവർത്തനങ്ങൾക്കായി ഹീറോ മോട്ടോകോർപുമായുള്ള ഹാർലിയുടെ പങ്കാളിത്തത്തിന് ശേഷം പുറത്തിറക്കുന്ന രണ്ടാമത്തെ മോട്ടോർസൈക്കിൾ കൂടിയാണിത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

പുതിയ സ്‌പോർട്‌സ്‌റ്റർ എസ് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ; വില 15.50 ലക്ഷം രൂപ

പ്രീമിയം അഡ്വഞ്ചർ ടൂറർ ബൈക്കിൽ കാണുന്ന അതേ 1,252 സിസി വി-ട്വിൻ റെവല്യൂഷൻ മാക്സ് എഞ്ചിൻ തന്നെയാണ് സ്‌പോർട്‌സ്‌റ്റർ എസിലും തുടിക്കുന്നത്. റെവ് ശ്രേണിയിൽ കൂടുതൽ ടോർഖിനായി ട്യൂൺ ചെയ്‌താണ് എഞ്ചിൻ പരിചയപ്പെടുത്തിയിരിക്കുന്നത്.

പുതിയ സ്‌പോർട്‌സ്‌റ്റർ എസ് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ; വില 15.50 ലക്ഷം രൂപ

അങ്ങനെ ഈ എഞ്ചിൻ 6,000 rpm-ൽ പരമാവധി 121 bhp കരുത്തും 9,500 rpm-ൽ 127 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായതാണ്. സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് റെവല്യൂഷൻ മാക്സ് 1250 എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

പുതിയ സ്‌പോർട്‌സ്‌റ്റർ എസ് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ; വില 15.50 ലക്ഷം രൂപ

1250 സിസി എഞ്ചിന്‍ കമ്പനിയുടെ പഴയ എയര്‍-കൂള്‍ഡ് വി-ട്വിൻ യൂണിറ്റുകളിൽ നിന്ന് വ്യത്യസ്തമായി സുഗമവും പരിഷ്‌കൃതവുമായ എഞ്ചിനായിരിക്കുമെന്നാണ് ഹാർലിയുടെ അവകാശവാദം. സ്‌പോർട്ടി പെർഫോമൻസിനായി ഇൻടേക്ക്, എക്‌സ്‌ഹോസ്റ്റ് പോർട്ടുകളിൽ വേരിയബിൾ വാൽവ് ടൈമിംഗുമായാണ് മോട്ടോർ വരുന്നത്.

പുതിയ സ്‌പോർട്‌സ്‌റ്റർ എസ് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ; വില 15.50 ലക്ഷം രൂപ

മുൻവശത്ത് ഷോവയിൽ നിന്നുള്ള 43 mm ഇൻവേർട്ടഡ് ഫോർക്കുകളും റിമോട്ട് പ്രീലോഡ് അഡ്ജസ്റ്റ്‌മെന്റോടുകൂടിയ പിഗ്ഗിബാക്ക് റിസർവോയർ റിയർ ഷോക്കുമാണ് സ്പോർട്‌സ്റ്റർ എസിന്റെ സസ്പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്.

പുതിയ സ്‌പോർട്‌സ്‌റ്റർ എസ് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ; വില 15.50 ലക്ഷം രൂപ

എന്നാൽ സസ്പെൻഷൻ ട്രാവൽ പരിമിതമാണ്. മുന്നിൽ വെറും 91 മില്ലീമീറ്ററും, പിന്നിൽ മോണോഷോക്കിൽ 50 മില്ലീമീറ്റർ ട്രാവലുമാണ് അമേരിക്കൻ പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിൾ നിർമാതാക്കളായ ഹാർലി ഡേവിഡ്‌സൺ വാഗ്‌ദാനം ചെയ്യുന്നത്.

പുതിയ സ്‌പോർട്‌സ്‌റ്റർ എസ് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ; വില 15.50 ലക്ഷം രൂപ

ഹാർലി-ഡേവിഡ്‌സൺ സ്‌പോർട്‌സ്‌റ്റർ എസ് 1250 കസ്റ്റം ആയാണ് വിപണിയിലേക്ക് എത്തുന്നത്. പേര് പുതിയതാണെങ്കിലും സ്റ്റൈലിംഗിന്റെ ഭൂരിഭാഗവും 1250 കസ്റ്റമിൽ നിന്ന് നിലനിർത്താനും കമ്പനി തയാറായിട്ടുണ്ട്. ഒരു ചെറിയ ഫ്രണ്ട് മഡ്‌ഗാർഡും ടെയിൽ സെക്ഷനും, ഉയർന്ന ഘടിപ്പിച്ച എക്‌സ്‌ഹോസ്റ്റും ഉപയോഗിച്ച് ഇത് കൂടുതൽ മസ്ക്കുലർ ആയി കാണപ്പെടുന്നുവെന്നു മാത്രം.

പുതിയ സ്‌പോർട്‌സ്‌റ്റർ എസ് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ; വില 15.50 ലക്ഷം രൂപ

അതേസമയം സോളോ സീറ്റ് ഹാർലി-ഡേവിഡ്‌സൺ XR750 ഫ്ലാറ്റ് ട്രാക്കറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. 4 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് കൺസോൾ ലഭിക്കുന്ന ബൈക്കിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുണ്ട്. ഡേമേക്കർ എൽഇഡി ഹെഡ്‌ലാമ്പിനൊപ്പം ഫുൾ എൽഇഡി ലൈറ്റിംഗും സ്പോർട്‌സ്റ്റർ എസിന് ലഭിക്കുന്നുണ്ട്.

പുതിയ സ്‌പോർട്‌സ്‌റ്റർ എസ് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ; വില 15.50 ലക്ഷം രൂപ

അഞ്ച് വ്യത്യസ്‌ത റൈഡിംഗ് മോഡലുകളും ഹാർലി-ഡേവിഡ്‌സൺ ക്രൂയിസർ മോട്ടോർസൈക്കിളിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. നേരത്തെ 2021 ജൂലൈയിൽ ആഗോളതലത്തിൽ ഈ ക്രൂയിസർ ബൈക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. പുതിയ റെവല്യൂഷൻ മാക്സ് 1250 എഞ്ചിൻ, മസ്ക്കുലർ ബോഡി പാനലുകൾ, ബീഫി ടയറുകൾ എന്നിവയെല്ലാമാണ് ബൈക്കിന്റെ പ്രത്യേകതകളായി എടുത്തു നിൽക്കുന്നത്.

Most Read Articles

Malayalam
English summary
Harley davidson launched much awaited sportster s premium cruiser motorcycle in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X