പ്രഖ്യാപനം എത്തി; ഹാർലിയുടെ സ്പോർട്‌സ്റ്റർ എസ് ദേ ഇന്ത്യൻ വിപണിയിലേക്ക്

അമേരിക്കൻ പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിൾ നിർമാതാക്കളായ ഹാർലി ഡേവിഡ്‌സണിന്റെ ജനപ്രിയ സ്പോർട്സ്റ്റർ ലൈനപ്പിലെ ഏറ്റവും പുതിയ തലമുറ മോഡലായ സ്പോർട്സ്റ്റർ എസ് ഇന്ത്യൻ വിപണിയിലേക്കും ചേക്കറാൻ ഒരുങ്ങി കഴിഞ്ഞു.

പ്രഖ്യാപനം എത്തി; ഹാർലിയുടെ സ്പോർട്‌സ്റ്റർ എസ് ദേ ഇന്ത്യൻ വിപണിയിലേക്ക്

2021 ജൂലൈയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച് വിജയഗാഥ രചിച്ച സ്പോർട്സ്റ്റർ എസ് ക്രൂയിസർ മോട്ടോർസൈക്കിൾ ഉടൻ തന്നെ ആഭ്യന്തര വിപണിയിലെ സാന്നിധ്യമാകുമെന്നാണ് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ റെവല്യൂഷൻ മാക്സ് 1250 എഞ്ചിൻ, മസ്ക്കുലർ ബോഡി പാനലുകൾ, ബീഫി ടയറുകൾ എന്നിവയെല്ലാമാണ് ബൈക്കിന്റെ പ്രത്യേകതകൾ.

പ്രഖ്യാപനം എത്തി; ഹാർലിയുടെ സ്പോർട്‌സ്റ്റർ എസ് ദേ ഇന്ത്യൻ വിപണിയിലേക്ക്

വേരിയബിള്‍ വാല്‍വ് ടൈമിംഗ് ഉള്ള പുതിയ ലിക്വിഡ്-കൂളിംഗ് 1250 സിസി എഞ്ചിന്‍ കമ്പനിയുടെ പഴയ എയര്‍-കൂള്‍ഡ് വി-ട്വിൻ യൂണിറ്റുകളിൽ നിന്ന് വ്യത്യസ്തമായി സുഗമവും പരിഷ്‌കൃതവുമായ എഞ്ചിനായിരിക്കുമെന്നാണ് ഹാർലിയുടെ അവകാശവാദം.

പ്രഖ്യാപനം എത്തി; ഹാർലിയുടെ സ്പോർട്‌സ്റ്റർ എസ് ദേ ഇന്ത്യൻ വിപണിയിലേക്ക്

ഹാർലിയിൽ നിന്നുള്ള ഏറ്റവും സാങ്കേതികവും നൂതനവുമായ പ്രീമിയം ക്രൂയിസറാണ് പുതിയ സ്പോര്‍ട്സ്റ്റര്‍ എസ് എന്നാണ് കമ്പനി അവകാശപ്പെടുന്നതും. ഹാർലി-ഡേവിഡ്‌സൺ 1250 കസ്റ്റം എന്ന പേരിലാണ് ബൈക്കിനെ ആദ്യം അവതരിപ്പിച്ചത്. ഷോർട്ട് ഫ്രണ്ട് മഡ്ഗാർഡ് ഒരു ക്ലാസിക് ബോബർ ബൈക്കിനെയാണ് അനുസ്മരിപ്പിക്കുന്നതും.

പ്രഖ്യാപനം എത്തി; ഹാർലിയുടെ സ്പോർട്‌സ്റ്റർ എസ് ദേ ഇന്ത്യൻ വിപണിയിലേക്ക്

അതേസമയം ടെയിൽ സെക്ഷൻ, ഹൈ-മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ്, സോളോ സീറ്റ് എന്നിവ ഹാർലി-ഡേവിഡ്‌സണിന്റെ XR750 ഫ്ലാറ്റ് ട്രാക്കറിനുള്ള അംഗീകാരമാണ്. വൃത്താകൃതിയിലുള്ള, 4 ഇഞ്ച് ടിഎഫ്ടി സ്ക്രീൻ എല്ലാ ഉപകരണങ്ങളും പ്രദർശിപ്പിക്കുകയും ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ഇൻഫോടെയ്ൻമെന്റിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

പ്രഖ്യാപനം എത്തി; ഹാർലിയുടെ സ്പോർട്‌സ്റ്റർ എസ് ദേ ഇന്ത്യൻ വിപണിയിലേക്ക്

ഹാർലി-ഡേവിഡ്‌സൺ ഫാറ്റ് ബോബിന്റെ സമാനമായ മുൻവശത്തെ ഹെഡ്‌ലൈറ്റ്, ഡേമേക്കർ സിഗ്നേച്ചർ എൽഇഡി ഹെഡ്‌ലാമ്പ് എന്നിവ എൽഇഡി ലൈറ്റിംഗ് സംവിധാനമാണ്. പുതിയ സ്പോർട്സ്റ്റർ എസിലെ വലിയ മാറ്റം പുതിയ ലിക്വിഡ്-കൂൾഡ് റെവല്യൂഷൻ മാക്സ് 1250 എഞ്ചിനാണ്.

പ്രഖ്യാപനം എത്തി; ഹാർലിയുടെ സ്പോർട്‌സ്റ്റർ എസ് ദേ ഇന്ത്യൻ വിപണിയിലേക്ക്

ഭാരം കുറഞ്ഞ ചാസിയും പ്രീമിയം സസ്പെൻഷനുമുള്ള പുതിയ എഞ്ചിൻ പുതിയ പാൻ അമേരിക്ക അഡ്വഞ്ചർ ടൂററിൽ നിന്നും കടമെടുത്തിരിക്കുന്നതാണ്. ഈ 1250 സിസി ലിക്വിഡ്-കൂൾഡ്, DOHC വി-ട്വിൻ എഞ്ചിൻ 6,000 rpm-ൽ 121 bhp കരുത്തും 6,000 rpm മുതൽ 9,500 rpm വരെ 127 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

പ്രഖ്യാപനം എത്തി; ഹാർലിയുടെ സ്പോർട്‌സ്റ്റർ എസ് ദേ ഇന്ത്യൻ വിപണിയിലേക്ക്

വേരിയബിൾ വാൽവ് ടൈമിംഗ് സംവിധാനവും എഞ്ചിന്റെ സവിശേഷതയാണ്. സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് റെവല്യൂഷൻ മാക്സ് 1250 എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അഞ്ച് വ്യത്യസ്‌ത റൈഡിംഗ് മോഡലുകളും ഹാർലി-ഡേവിഡ്‌സൺ ക്രൂയിസർ മോട്ടോർസൈക്കിളിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പ്രഖ്യാപനം എത്തി; ഹാർലിയുടെ സ്പോർട്‌സ്റ്റർ എസ് ദേ ഇന്ത്യൻ വിപണിയിലേക്ക്

ഷോവയിൽ നിന്നാണ് സ്പോർട്സ്റ്റർ എസ് സസ്‌പെൻഷൻ സജ്ജീകരണം സ്വീകരിച്ചിരിക്കുന്നത്. മുന്നിൽ പൂർണമായും ക്രമീകരിക്കാവുന്ന 43 mm ഇൻവേർട്ടഡ് അപ്സൈഡ് ഡൗൺ ഫോർക്കുകളും പിൻവശത്ത് റിമോട്ട് പ്രീലോഡ് അഡ്ജസ്റ്റ്‌മെന്റുള്ള പിഗ്ഗിബാക്ക് റിസർവോയർ ഷോക്കുമാണ് ഉൾപ്പെടുക്കിയിരിക്കുന്നത്.

പ്രഖ്യാപനം എത്തി; ഹാർലിയുടെ സ്പോർട്‌സ്റ്റർ എസ് ദേ ഇന്ത്യൻ വിപണിയിലേക്ക്

ക്രൂയിസർ മോട്ടോർസൈക്കിളായതിനാൽ തന്നെ സസ്പെൻഷൻ ട്രാവൽ പരിമിതമാണ്. ഹാർലി ബൈക്കിന്റെ മുൻവശത്ത് വെറും 91 മില്ലീമീറ്ററും പിന്നിലെ മോണോഷോക്കിൽ 50 മില്ലീമീറ്ററുമാണ് ട്രാവൽ. ബ്രേക്കിംഗിനായി മുന്നിൽ 320 mm ബ്രെംബോ റേഡിയൽ 4-പിസ്റ്റൺ കാലിപ്പർ ഡിസ്ക്കും പിന്നിൽ 260 mm 2 പിസ്റ്റൺ ബ്രെംബോ കാലിപ്പർ ഡിസ്ക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്.

പ്രഖ്യാപനം എത്തി; ഹാർലിയുടെ സ്പോർട്‌സ്റ്റർ എസ് ദേ ഇന്ത്യൻ വിപണിയിലേക്ക്

മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള ഭാരം 228 കിലോഗ്രാമാണെന്നും അമേരിക്കൻ ബ്രാൻഡ് അവകാശപ്പെടുന്നുണ്ട്. കോർണറിംഗ് എൻഹാൻസ്ഡ് ഡ്രാഗ്-ടോർക്ക് സ്ലിപ്പ് കൺട്രോൾ സിസ്റ്റം, കോർണറിംഗ് എൻഹാൻസ്ഡ് ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ റൈഡർ സഹായ സംവിധാനങ്ങളും പുതിയ മോഡലിൽ ഒരുക്കിയിട്ടുണ്ട് കമ്പനി എന്നതും സഹായകരമാണ്.

പ്രഖ്യാപനം എത്തി; ഹാർലിയുടെ സ്പോർട്‌സ്റ്റർ എസ് ദേ ഇന്ത്യൻ വിപണിയിലേക്ക്

ഇതിലൊന്നും അവസാനിക്കുന്നതല്ല സ്പോർട്സ്റ്റർ എസിന്റെ സവിശേഷതകൾ. ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഫ്രണ്ട്-വീൽ ലിഫ്റ്റ് ലഘൂകരണം ഉള്ള കോർണറിംഗ് എൻഹാൻസ്ഡ് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം എന്നിവയും ക്രൂയിസർ ബൈക്കിനെ സഹായിക്കാനായി ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രഖ്യാപനം എത്തി; ഹാർലിയുടെ സ്പോർട്‌സ്റ്റർ എസ് ദേ ഇന്ത്യൻ വിപണിയിലേക്ക്

11 ലിറ്ററാണ് ഫ്യുവൽ ടാങ്ക് കപ്പാസിറ്റി. മിഡ്‌നൈറ്റ് ക്രിംസൺ, സ്റ്റോൺ വാഷ് വൈറ്റ് പേൾ, വിവിഡ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ബൈക്ക് ലഭിക്കും. ഹാർലി ഡേവിഡ്സൺ സ്പോർട്സ്റ്റർ എസ് ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രഖ്യാപനം എത്തി; ഹാർലിയുടെ സ്പോർട്‌സ്റ്റർ എസ് ദേ ഇന്ത്യൻ വിപണിയിലേക്ക്

എന്തായാലും ഹാർലിയുടെ പുതിയ സ്പോർട്സ്റ്റർ എസ് പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിളിന് ഏകദേശം 15-16 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. ഹാർലി ഡേവിഡ്‌സൺ പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂറർ മോഡലിനേക്കാളും താങ്ങാനാവുന്നതാണ് പുതിയ സ്‌പോർട്‌സ്റ്റർ എസ് ക്രൂയിസർ എന്നതും ശ്രദ്ധേയമാകും.

പ്രഖ്യാപനം എത്തി; ഹാർലിയുടെ സ്പോർട്‌സ്റ്റർ എസ് ദേ ഇന്ത്യൻ വിപണിയിലേക്ക്

ഇന്ത്യയിൽ പുതുനിര മോഡലുകൾ അണിനിരത്തുന്നതോടെ വിപണി പിടിക്കാമെന്ന ആഗ്രഹത്തിലാണ് അമേരിക്കൻ മോട്ടോർസൈക്കിൾ നിർമാതാക്കൾ. നേരത്തെ ഇന്ത്യയിൽ നിന്നും പിൻവാങ്ങുകയാണെന്ന് അറിയച്ചതോടെ ശക്തമായ പ്രതിഷേധം ഉടലെടുത്തു. തുടർന്ന് ഹീറോ മോട്ടോകോർപ്പുമായി സഹകരിച്ചാണ് കമ്പനി ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തനം ഏകോപിപ്പിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Harley davidson officially announced new sportster s premium cruiser for india
Story first published: Monday, August 16, 2021, 14:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X