Just In
- 5 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതുക്കിയ 2021 മോഡൽ ലൈനപ്പ് അവതരിപ്പിച്ച് ഹാർലി ഡേവിഡ്സൺ
അമേരിക്കൻ പ്രീമീയം ക്രൂയിസർ മോട്ടോർസൈക്കിൾ നിർമാതാക്കളായ ഹാർലി ഡേവിഡ്സൺ തങ്ങളുടെ 2021 മോഡൽ ലൈനപ്പ് അവതരിപ്പിച്ചു. സ്ട്രീറ്റ് ബോബ് ഇപ്പോൾ കൂടുതൽ ശക്തമായ എഞ്ചിൻ പരിചയപ്പെടുത്തുന്നതാണ് അതിൽ ഏറ്റവും ശ്രദ്ധേയം.

പുതിയ സ്ട്രീറ്റ് ബോബ് 114 നിലവിലെ മോഡലിനെ അടിസ്ഥാനമാക്കി തന്നെയുള്ളതാണെങ്കിലും അതിന്റെ പേരിലുള്ള ‘114' സൂചിപ്പിക്കുന്നത് പോലെ ഇതിന് ഒരു വലിയ എഞ്ചിൻ ലഭിക്കുന്നു. ഈ യൂണിറ്റ് സോഫ്റ്റ്ടെയിൽ ശ്രേണിയിൽ ലഭ്യമായ ഏറ്റവും ശക്തമായ എഞ്ചിനാണെന്നാണ് പറയപ്പെടുന്നത്.

1,753 സിസി 107 എഞ്ചിനുമായി താരതമ്യം ചെയ്യുമ്പോൾ 114 മിൽവാക്കി-എയ്റ്റ് 1,868 സിസി യൂണിറ്റായി മാറ്റിസ്ഥാപിക്കുന്നു. പഴയ ബൈക്കിനെ അപേക്ഷിച്ച് സ്ട്രീറ്റ് ബോബിനെ 0-100 കിലോമീറ്റർ ഒമ്പത് ശതമാനം വേഗത്തിലാക്കുമെന്നാണ് ഹാർലിയുടെ അവകാശവാദം.
MOST READ: 5 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ക്രെറ്റ; ആഘോഷം പുതിയ വീഡിയോയിലൂടെ

അതോടൊപ്പം ഹാർലി ഒരു പുതിയ കളർ ഓപ്ഷനും ക്രൂയിസറിൽ ചേർത്തിട്ടുണ്ട്. 2021 മോഡൽ പരിഷ്ക്കരണത്തിൽ കമ്പനിയുടെ ടൂറിംഗ് ശ്രേണിക്ക് ചില പുതുക്കിയ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. റോഡ് കിംഗ് സ്‌പെഷ്യലും സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യലും ഇപ്പോൾ എൽഇഡി ഹെഡ്‌ലൈറ്റുകളാണ് ഉപയോഗിക്കുന്നത്.

കൂടാതെ സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യലിനൊപ്പം റോഡ് ഗ്ലൈഡ് സ്‌പെഷ്യലിനും പുതിയ കളർ സ്കീമുകൾ ഹാർലി അവതരിപ്പിക്കുന്നുണ്ട്. അതേസമയം ഫാറ്റ് ബോയ് 114 എൽഇഡി ലൈറ്റിംഗിലേക്ക് മാറിയതും ശ്രദ്ധേയമായി. അതിൽ സാറ്റിൻ ക്രോം ഫിനിഷിംഗിന് പകരം സ്റ്റാൻഡേർഡ് ക്രോമാണ് കമ്പനി ലഭ്യമാക്കിയിരിക്കുന്നത്.
MOST READ: ഡെക്കോ സ്പീഡ്സ്റ്റർ പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി ബിഎംഡബ്ല്യു R 18 ക്രൂയിസർ

ഹാർലിയുടെ കസ്റ്റം വെഹിക്കിൾ ഓപ്പറേഷൻസ് (CVO) ശ്രേണിക്ക് റോക്ക്ഫോർഡ് ഫോസ്ഗേറ്റ് രൂപകൽപ്പന ചെയ്ത പുതിയ ഹാർലി-ഡേവിഡ്സൺ ഓഡിയോ സിസ്റ്റവും പുതിയ കളർ ഓപ്ഷനുകളും സ്റ്റൈലിംഗ് ടച്ചുകളും പരിചയപ്പെടുത്തിയിട്ടുണ്ട്.

സ്ട്രീറ്റ്, സ്പോർട്ട്സ്റ്റർ എന്നീ രണ്ട് മോഡൽ ശ്രേണിയെ യൂറോപ്യൻ നിരയിൽ നിന്ന് പൂർണമായും അമേരിക്കൻ ബ്രാൻഡ് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം 2021-ൽ യുഎസ് വിപണിയിൽ സ്ട്രീറ്റ് 500, ഫോർട്ടി-എയ്റ്റ്, അയൺ 883, അയൺ 1200 എന്നീ മൂന്ന് സ്പോർട്സ്റ്റേഴ്സ് മോട്ടോർസൈക്കിളുകളെ കമ്പനി നിലനിർത്തിയിട്ടുണ്ട്.

ലോ റൈഡർ, ഡീലക്സ്, FXDR 114 മോഡലുകളും പുതുവർഷത്തിൽ കമ്പനി നിർത്തലാക്കിയിട്ടുണ്ട്. ഇവ ഇനി മുതൽ തെരഞ്ഞെടുത്ത ചില അന്താരാഷ്ട്ര വിപണികളിൽ മാത്രമേ ലഭ്യമാകൂ.

ഇന്ത്യൻ വിപണിയിൽ നിന്നും പിൻവാങ്ങൽ പ്രഖ്യാപിച്ച ഹാർലി-ഡേവിഡ്സൺ തങ്ങളുടെ പുതുക്കിയ 2021 മോഡൽ ലൈനപ്പ് അവതരിപ്പിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. നിലവിൽ രാജ്യത്ത് ഹീറോയുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങൾ മുമ്പോട്ടുകൊണ്ടുപോവാനാണ് കമ്പനിയുടെ പദ്ധതി.