കൂടുതൽ മിടുക്കനാവാൻ ഹീറോ എക്‌സ്‌പൾസ് 200; 4-വാൽവ് സജ്ജീകരണവുമായി വിപണിയിലേക്ക് ഉടൻ

രാജ്യത്തെ അഡ്വഞ്ചർ ബൈക്കുകളിലെ പ്രിയങ്കരനാണ് ഹീറോ എക്‌സ്‌പൾസ് 200. വിപണിയിൽ എത്തിയതു മുതൽ താങ്ങാനാവുന്ന എഡിവി സെഗ്മെന്റിൽ മികച്ച വിജയമാണ് മോട്ടോർസൈക്കിൾ കൈവരിച്ചത്. അതിനാൽ തന്നെ പുതിയ സാധ്യതകൾ തുറക്കാനായി എക്‌സ്‌പൾസിന് പുതിയൊരു വേരിയന്റിനെ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

കൂടുതൽ മിടുക്കനാവാൻ ഹീറോ എക്‌സ്‌പൾസ് 200; 4-വാൽവ് സജ്ജീകരണവുമായി വിപണിയിലേക്ക് ഉടൻ

എക്‌സ്‌പൾസ് 200 അഡ്വഞ്ചർ മോട്ടോർസൈക്കിളിന് ഒരു ഫോർ-വാൽവ് പതിപ്പ് സമ്മാനിക്കാനാണ് ഹീറോ മോട്ടോകോർപ് തയാറെടുക്കുന്നത്. എക്‌സ്‌പൾസ് 200 4V എന്നറിയപ്പെടുന്ന പുത്തൻ മോഡലിന്റെ ടീസർ ചിത്രവും കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

ഡ്യുവൽ-സ്പോർട്ട് മോട്ടോർസൈക്കിൾ ഒക്‌ടോബർ ആറിന് വിപണിയിൽ എത്തുമെന്നാണ് സൂചന. പുതിയ ബ്ലൂ-വൈറ്റ് ഡ്യുവൽ-ടോൺ കളർ ഓപ്ഷനിലായിരിക്കും എക്‌സ്‌പൾസ് 200 4V അണിഞ്ഞൊരുങ്ങുക. ഇതിനൊപ്പം ഹീറോ മോട്ടോകോർപ് ഒരു ബ്ലൂ-ബ്ലാക്ക് ഡ്യുവൽ-ടോൺ പെയിന്റ് സ്കീമും വാഗ്ദാനം ചെയ്യും.

കൂടുതൽ മിടുക്കനാവാൻ ഹീറോ എക്‌സ്‌പൾസ് 200; 4-വാൽവ് സജ്ജീകരണവുമായി വിപണിയിലേക്ക് ഉടൻ

നിലവിലെ ടു വാൽവ് വേരിയന്റിനൊപ്പം പുതിയ ഫോർ-വാൽവ് പതിപ്പ് വിൽക്കുന്നതോടെ എക്‌സ്‌പൾസ് ശ്രേണി വിപുലീകരിക്കാനും ഹീറോയ്ക്ക് സാധിക്കും. 4V സാങ്കേതികവിദ്യ കൂട്ടിച്ചേർക്കുന്നത് തീർച്ചയായും ബൈക്കിനെ മികച്ചതും കൂടുതൽ കാര്യക്ഷമവും ഭാരം കുറഞ്ഞതുമാക്കി മാറ്റുകയും ചെയ്യും.

കൂടുതൽ മിടുക്കനാവാൻ ഹീറോ എക്‌സ്‌പൾസ് 200; 4-വാൽവ് സജ്ജീകരണവുമായി വിപണിയിലേക്ക് ഉടൻ

പുതുക്കിയ ഹീറോ എക്‌സ്‌പൾസ് 200 ലെ ഏറ്റവും വലിയ മാറ്റം എഞ്ചിനായിരിക്കും. ഇതിന് രണ്ടിന് പകരം നാല് വാൽവുകൾ എഞ്ചിനിലേക്ക് കൂട്ടിച്ചേർക്കും. ഇതിനർഥം മോട്ടോർ കൂടുതൽ ശുദ്ധീകരിക്കപ്പെടുകയും വൈബ്രേഷനുകൾ കുറയുകയും ചെയ്യും എന്നതാണ്. കൂടാതെ അൽപം കൂടുതൽ കരുത്തും വർധിച്ച ഇന്ധനക്ഷമതയും വാഗ്‌ദാനം ചെയ്യാനും പ്രാപ്‌തമായിരിക്കുമെന്നാണ് കരുതുന്നത്.

കൂടുതൽ മിടുക്കനാവാൻ ഹീറോ എക്‌സ്‌പൾസ് 200; 4-വാൽവ് സജ്ജീകരണവുമായി വിപണിയിലേക്ക് ഉടൻ

ഫോർ വാൽവ് കൂട്ടിച്ചേർക്കുന്നതോടെ ഹൈവേ റൈഡിംഗിന് അനുയോജ്യമല്ലെന്ന പോരായ്‌മ ഡ്യുവൽ പർപ്പസ് അഡ്വഞ്ചർ ടൂറർ ഒരു പരിധി വരെ മറികടക്കും. നിലവിലെ എക്‌സ്ൾസ് 200 മോഡലിന് 199.6 സിസി സിംഗിൾ സിലിണ്ടർ 2-വാൽവ് എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 8500 rpm-ൽ 17.8 bhp കരുത്തും 6500 rpm-ൽ 16.45 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

കൂടുതൽ മിടുക്കനാവാൻ ഹീറോ എക്‌സ്‌പൾസ് 200; 4-വാൽവ് സജ്ജീകരണവുമായി വിപണിയിലേക്ക് ഉടൻ

പുതിയ പരിഷ്ക്കാരങ്ങളോടെ പവർ 20 bhp ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കുന്നത് തുടരും. ഡിസൈനിനെ സംബന്ധിച്ചിടത്തോളം പുതിയ കളർ സ്കീമും പുതുക്കിയ ബോഡി ഗ്രാഫിക്സും ഒഴികെ വലിയ മാറ്റങ്ങളൊന്നും എക്‌സ്‌പൾസിലേക്ക് ഹീറോ കൊണ്ടുവന്നിട്ടില്ല.

കൂടുതൽ മിടുക്കനാവാൻ ഹീറോ എക്‌സ്‌പൾസ് 200; 4-വാൽവ് സജ്ജീകരണവുമായി വിപണിയിലേക്ക് ഉടൻ

കൂടാതെ ഓപ്ഷണൽ റാലി കിറ്റും 4V സാങ്കേതികവിദ്യക്കൊപ്പം ലഭ്യമാകും. വിലയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള മോഡലിനേക്കാൾ ഒരു ചെറിയ വർധനവ് പ്രതീക്ഷിക്കാം. നിലവിൽ 1.23 ലക്ഷം രൂപയാണ് മോട്ടോർസൈക്കിളിന്റെ എക്സ്ഷോറൂം വില.

കൂടുതൽ മിടുക്കനാവാൻ ഹീറോ എക്‌സ്‌പൾസ് 200; 4-വാൽവ് സജ്ജീകരണവുമായി വിപണിയിലേക്ക് ഉടൻ

ഹീറോ എക്സ്പൾസ് 200 4V പതിപ്പിലെ ഹാർഡ്‌വെയർ സംവിധാനങ്ങളും മാറ്റമില്ലാതെ തുടരും. സസ്പെൻഷൻ സജ്ജീകരണത്തിനായി മുന്നിൽ ഒരു ജോടി 37 mm ടെലിസ്കോപിക് ഫോർക്കുകളും 190 mm ട്രാവലുമാണ് ഉൾപ്പെടുന്നത്. അതേസമയം പിന്നിൽ 10-സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റബിൾ മോണോഷോക്കും ഉൾപ്പെടും. മോട്ടോര്‍സൈക്കിന്റെ മുന്‍വശത്ത് 21 ഇഞ്ചും പിന്നില്‍ 18 ഇഞ്ച് ടയറുകളും നല്‍കുന്നത് തുടരും.

കൂടുതൽ മിടുക്കനാവാൻ ഹീറോ എക്‌സ്‌പൾസ് 200; 4-വാൽവ് സജ്ജീകരണവുമായി വിപണിയിലേക്ക് ഉടൻ

ബ്രേക്കിംഗ് ചുമതലക്കായി മുൻവശത്ത് 276 mm ഡിസ്‌ക്കും പിന്നിൽ 220 mm ഡിസ്ക്കുമായിരിക്കും കമ്പനി വാഗ്‌ദാനം ചെയ്യുക. സുരക്ഷക്കായി സിംഗിൾ ചാനൽ എബിഎസും ഹീറോ വാഗ്‌ദാനം ചെയ്യുന്നുണ്ട്. എക്‌സ്‌പൾസിന്റെ മറ്റ് സവിശേഷതകളിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ സിസ്റ്റം, എൽഇഡി ഹെഡ്‌ലൈറ്റ്, ഒരു എൽഇഡി ടെയിൽലൈറ്റ് തുടങ്ങിയവയും ഉൾപ്പെടുന്നുണ്ട്.

കൂടുതൽ മിടുക്കനാവാൻ ഹീറോ എക്‌സ്‌പൾസ് 200; 4-വാൽവ് സജ്ജീകരണവുമായി വിപണിയിലേക്ക് ഉടൻ

കഴിഞ്ഞ ദിവസം ടോപ്പിൾ അലേർട്ട് ഫീച്ചർ എന്ന സാങ്കേതികവിദ്യ എക്സ്പൾസ് 200 അഡ്വഞ്ചർ മോട്ടോർസൈക്കിളിലും ഹീറോ അവതരിപ്പിച്ചിരുന്നു. ഹീറോ കണക്‌ട് സംവിധാനം വഴി പ്രവർത്തിക്കുന്ന ഈ സാങ്കേതികവിദ്യ ബൈക്ക് അപകടത്തിൽ പെട്ടാൽ ഉപഭോക്താക്കൾ നൽകിയിരിക്കുന്ന അടിയന്തര കോൺടാക്റ്റ് നമ്പരിലേക്ക് ഒരു ഓട്ടോമാറ്റിക് അറിയിപ്പും എസ്എംഎസും ആപ്ളിക്കേഷൻ അയയ്ക്കും.

കൂടുതൽ മിടുക്കനാവാൻ ഹീറോ എക്‌സ്‌പൾസ് 200; 4-വാൽവ് സജ്ജീകരണവുമായി വിപണിയിലേക്ക് ഉടൻ

ഇതിനായി മുൻകൂറായി എമർജൻസി കോൺടാക്‌ട് നമ്പരുകൾ സേവ് ചെയ്യേണ്ടത് അത്യാവിശ്യമാണ്. ഇത് നിലവിൽ എക്‌സ്ട്രീം 160R, എക്‌സ്‌പൾസ് 200, ഡെസ്റ്റിനി 125, പ്ലഷർ പ്ലസ്, പ്ലഷർ പ്ലസ് പ്ലാറ്റിനം എന്നീ മോഡലുകളിൽ ഹീറോ കണക്‌ട് ലഭ്യമാണ്. ഹീറോ കണക്‌ട് സിസ്റ്റം ഉൾച്ചേർത്ത ഇ-സിം ഉൾപ്പെടുന്ന ടെലിമാറ്റിക്സ് ഹാർഡ്‌വെയറാണ് ഈ സാങ്കേതികവിദ്യക്കായി ഹീറോ ഉപയോഗിച്ചിരിക്കുന്നത്.

കൂടുതൽ മിടുക്കനാവാൻ ഹീറോ എക്‌സ്‌പൾസ് 200; 4-വാൽവ് സജ്ജീകരണവുമായി വിപണിയിലേക്ക് ഉടൻ

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഹീറോ കണക്‌ട് എന്ന കണക്റ്റിവിറ്റി പ്ലാറ്റ്ഫോം ഹീറോ മോട്ടോകോർപ് പരിചയപ്പെടുത്തുന്നത്. ജിയോ-ഫെൻസ് അലേർട്ടും ഹീറോ കണക്‌ടിൽ ലഭ്യമാണ്. ഒരു വർഷത്തെ സബ്സ്ക്രിപ്ഷനായി തെരഞ്ഞെടുത്ത മോഡലുകളിലേക്കാണ് ഈ സംവിധാനം അവതരിപ്പിച്ചത്. ഇതിനായി 4,999 രൂപയാണ് ഉപഭോക്താക്കൾ മുടക്കേണ്ടി വരിക.

Most Read Articles

Malayalam
English summary
Hero motocorp officially teased the upcoming xpulse 200 4v model
Story first published: Friday, October 1, 2021, 12:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X