ഇലക്‌ട്രിക് മോഡലുമായി ഹീറോ മോട്ടോകോർപ്പും; അവതരണം അടുത്ത വർഷം

ആഭ്യന്തര ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ്, ടിവിഎസ് എന്നിവർ യഥാക്രമം ചേതക്, ഐക്യുബ് മോഡലുകളുമായി പുതിയ ഭാവിയിലേക്ക് ചുവടുവെച്ചു കഴിഞ്ഞു. എന്നാൽ ഈ ശ്രേണിയിലെ പ്രധാന അഭാവമാണ് ഹീറോ മോട്ടോകോർപിന്റേത്.

ഇലക്‌ട്രിക് മോഡലുമായി ഹീറോ മോട്ടോകോർപ്പും; അവതരണം അടുത്ത വർഷം

എന്നാൽ ഈ അസാന്നിധ്യത്തിന് മറുപടിയുമായി ഹീറോ മോട്ടോകോർപ് 2022-ൽ ഇലക്ട്രിക് ഇരുചക്ര വാഹനത്തിലേക്ക് പ്രവേശിക്കും. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയും റോയൽ എൻഫീൽഡും ഇലക്ട്രിക് വാഹന വിഭാഗത്തിൽ പ്രവേശിക്കാനുള്ള പദ്ധതികളും ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇലക്‌ട്രിക് മോഡലുമായി ഹീറോ മോട്ടോകോർപ്പും; അവതരണം അടുത്ത വർഷം

ഹീറോ മോട്ടോകോർപ് അടുത്ത വർഷത്തിന്റെ ആദ്യ പാദത്തിൽ ഒരു പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കും. അതായത് ജനുവരി-മാർച്ച് കാലയളവിലെന്ന് സാരം. ബാറ്ററി സ്വാപ്പിംഗ് നെറ്റ്‌വർക്ക് നിർമിക്കുന്നതിൽ അറിയപ്പെടുന്ന തായ്‌വാനിലെ ഗോഗോറോയുമായി കമ്പനി അടുത്തിടെ കൈകോർക്കുകയും ചെയ്‌തിരുന്നു.

MOST READ: ഐക്യൂബ് ഇലക്ട്രിക്കിന്റെ വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; അണിയറയില്‍ വന്‍ പദ്ധതികളുമായി ടിവിഎസ്

ഇലക്‌ട്രിക് മോഡലുമായി ഹീറോ മോട്ടോകോർപ്പും; അവതരണം അടുത്ത വർഷം

ഗൊഗോറോ തായ്‌വാനിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും വിൽക്കുന്ന കമ്പനിയാണ്. എങ്കിലും ഇന്ത്യയിൽ ഒരു ഇലക്ട്രിക് സ്കൂട്ടറോ ഇലക്ട്രിക് മോട്ടോർസൈക്കിളോ അവതരിപ്പിക്കുമോയെന്ന് ഇതുവരെ ഹീറോ മോട്ടോകോർപ് സ്ഥിരീകരിച്ചിട്ടില്ല.

ഇലക്‌ട്രിക് മോഡലുമായി ഹീറോ മോട്ടോകോർപ്പും; അവതരണം അടുത്ത വർഷം

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഹീറോ മോട്ടോകോർപ് ഡ്യുയറ്റ്, മാസ്ട്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ പ്രദർശിപ്പിച്ചിരുന്നു. അതിനാൽ ഈ സ്കൂട്ടറുകളിലൊന്ന് അടുത്ത വർഷം ഔദ്യോഗികമായി അരങ്ങേറാനുള്ള സാധ്യതും തള്ളിക്കളയാനാവില്ല.

MOST READ: കാണാൻ എന്താ ചേല്, പുതിയ 2021 മോഡൽ XSR125 ബൈക്കിനെ അവതരിപ്പിച്ച് യമഹ

ഇലക്‌ട്രിക് മോഡലുമായി ഹീറോ മോട്ടോകോർപ്പും; അവതരണം അടുത്ത വർഷം

കൂടാതെ ഇലക്‌ട്രിക് മോഡലുകൾക്ക് മാത്രമായി അടുത്ത വർഷം കമ്പനി ഒരു പുതിയ ഡിസൈനും ബ്രാൻഡും കൊണ്ടുവരാനുള്ള അവസരവും കമ്പനിക്ക് മുന്നിലുണ്ട്. നിലവിൽ കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തെ തുടർന്ന 2021 മെയ് 16 വരെ ഹീറോ മോട്ടോകോർപ് തങ്ങളുടെ നിർമാണ സൗകര്യങ്ങൾ അടച്ചിട്ടിരിക്കുകയാണ്.

ഇലക്‌ട്രിക് മോഡലുമായി ഹീറോ മോട്ടോകോർപ്പും; അവതരണം അടുത്ത വർഷം

നേരത്തെ ഏപ്രിൽ 22 നും മെയ് ഒന്നിനും ഇടയിലാണ് കമ്പനി ആദ്യം ഷട്ട്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് രോഗവ്യാപനം കുറയാത്തതിനാൽ പിന്നീട് ഇത് മെയ് ഒമ്പതാം തീയതി വരെ കമ്പനി നീട്ടിയതായും അറയിച്ചു.

MOST READ: പൂര്‍ണ ചാര്‍ജില്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; GT5 ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് വൈറ്റ് കാര്‍ബണ്‍

ഇലക്‌ട്രിക് മോഡലുമായി ഹീറോ മോട്ടോകോർപ്പും; അവതരണം അടുത്ത വർഷം

നിർമാണ പദ്ധതികൾ മാത്രമല്ല ഹീറോയുടെ നീമ്രാനയിലെ ഗ്ലോബൽ പാർട്സ് സെന്റർ, ജയ്പൂരിലെ റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് സൗകര്യംവും സെന്റർ ഓഫ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി എന്നിവയും ഈ കാലയളവിൽ അടച്ചിടും.

Most Read Articles

Malayalam
English summary
Hero MotoCorp Ready To Enter The Electric Two-Wheeler Segment In 2022. Read in Malayalam
Story first published: Wednesday, May 12, 2021, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X