എക്‌സ്ട്രീം 160R, എക്‌സ്ട്രീം 200S മോഡലുകൾക്ക് ഇനി കൂടുതൽ മുടക്കണം; പുതിയ വിലകൾ ഇങ്ങനെ

ഹീറോ മോട്ടോകോർപ് ഇന്ത്യൻ വിപണിയിലെ തങ്ങളുടെ മോട്ടോർസൈക്കിളുകൾക്കും സ്‌കൂട്ടറുകൾക്കുമായുള്ള വില പുതുക്കി. പരിഷ്ക്കരണത്തിൽ എക്‌സ്ട്രീം 160R, എക്‌സ്ട്രീം 200S മോഡലുകളും ഉൾപ്പെടും.

എക്‌സ്ട്രീം 160R, എക്‌സ്ട്രീം 200S മോഡലുകൾക്ക് ഇനി കൂടുതൽ മുടക്കണം; പുതിയ വിലകൾ ഇങ്ങനെ

രണ്ട് വേരിയന്റുകളിൽ വിൽക്കുന്ന 160 സിസി നേക്കഡ് റോഡ്സ്റ്ററിന്റെ റിയർ ഡ്രം വേരിയന്റിന് പുതുക്കിയ വില 1,03,900 രൂപ മുതലാണ്. നേരത്തെ ഇത് 1.02 ലക്ഷം രൂപയായിരുന്നു.

എക്‌സ്ട്രീം 160R, എക്‌സ്ട്രീം 200S മോഡലുകൾക്ക് ഇനി കൂടുതൽ മുടക്കണം; പുതിയ വിലകൾ ഇങ്ങനെ

അതേസമയം എക്‌സ്ട്രീം 160R റിയർ ഡിസ്ക്ക് പതിപ്പിന് ഇനി മുതൽ 1,06,950 രൂപയും മുടക്കേണ്ടിവരും. വില പരിഷ്ക്കരണത്തിന് മുമ്പ് മോഡലിന് 1,05,050 രൂപയുമായിരുന്നു വില.

MOST READ: ബാറ്ററി പായ്ക്കിലെ തകരാറുകള്‍ സ്വപ്രേരിതമായി പരിഹരിക്കാം; പദ്ധതിയുമായി പ്യുവര്‍ ഇവി

എക്‌സ്ട്രീം 160R, എക്‌സ്ട്രീം 200S മോഡലുകൾക്ക് ഇനി കൂടുതൽ മുടക്കണം; പുതിയ വിലകൾ ഇങ്ങനെ

ഹീറോ എക്‌സ്ട്രീം 200S മോട്ടോർസൈക്കിളിന്റെ വില 1,15,714 രൂപയിൽ നിന്ന് 1,17,214 ആയി ഉയർന്നു. സ്റ്റീൽ, അലുമിനിയം, പ്ലാസ്റ്റിക്, വിലയേറിയ ലോഹങ്ങൾ എന്നിവയുൾപ്പെടെയുള്ള ഘടകങ്ങളുടെ വില ക്രമാതീതമായി വർധിക്കുന്നതിനാലാണ് ഹീറോ വിലകൾ പുതുക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു.

എക്‌സ്ട്രീം 160R, എക്‌സ്ട്രീം 200S മോഡലുകൾക്ക് ഇനി കൂടുതൽ മുടക്കണം; പുതിയ വിലകൾ ഇങ്ങനെ

ചരക്ക് ചെലവുകളുടെ ആഘാതം ഭാഗികമായി പരിഹരിക്കുന്നതിന് 2021 ജനുവരി ഒന്നു മുതൽ തങ്ങളുടെ നിരയിലാകെ 1,500 രൂപ വരെയാണ് കമ്പനി കൂട്ടിയിരിക്കുന്നത്. എന്നാൽ മോഡലുകൾ അനുസരിച്ച് വിലവർധനവ് വ്യത്യാസപ്പെടും.

MOST READ: B4 ഇലക്ട്രിക് സ്‌കൂട്ടറുമായി ബ്ലാക്ക്സ്മിത്ത്; പ്രീ-ബുക്കിംഗ് ആരംഭിച്ചു

എക്‌സ്ട്രീം 160R, എക്‌സ്ട്രീം 200S മോഡലുകൾക്ക് ഇനി കൂടുതൽ മുടക്കണം; പുതിയ വിലകൾ ഇങ്ങനെ

വില വർധനവിന് പുറമെ എക്‌സ്ട്രീം 160R, എക്‌സ്ട്രീം 200S മോട്ടോർസൈക്കിളുകളിലേക്ക് കോസ്മെറ്റിക് അല്ലെങ്കിൽ മെക്കാനിക്കൽ നവീകരണങ്ങളൊന്നും കമ്പനി കൊണ്ടുവന്നിട്ടില്ല.

എക്‌സ്ട്രീം 160R, എക്‌സ്ട്രീം 200S മോഡലുകൾക്ക് ഇനി കൂടുതൽ മുടക്കണം; പുതിയ വിലകൾ ഇങ്ങനെ

എക്‌സ്ട്രീം 160R 163 സിസി, എയർ-കൂൾഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 8,500 rpm-ൽ പരമാവധി 15 bhp കരുത്തും 6,500 rpm-ൽ 14 Nm torque ഉ ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. അഞ്ച് സ്‌പീഡാണ് ഗിയർബോക്‌സ്.

MOST READ: 2021-ൽ ഇന്ത്യയിൽ പുതിയ ചെറു കാർ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

എക്‌സ്ട്രീം 160R, എക്‌സ്ട്രീം 200S മോഡലുകൾക്ക് ഇനി കൂടുതൽ മുടക്കണം; പുതിയ വിലകൾ ഇങ്ങനെ

മാസങ്ങളായി സ്ഥിരമായ വിൽപ്പന വളർച്ചയാണ് ബ്രാൻഡിന്റെ ഏറ്റവും പുതിയ എക്‌ട്രീം 160R മോഡൽ കൈവരിച്ച് വരുന്നത്. ലുക്കിനൊപ്പം മികച്ച പെർഫോമൻസും കൂടി ഒത്തു ചേർന്നപ്പോൾ എക്‌ട്രീം 160R വൻവിജയമായി.

എക്‌സ്ട്രീം 160R, എക്‌സ്ട്രീം 200S മോഡലുകൾക്ക് ഇനി കൂടുതൽ മുടക്കണം; പുതിയ വിലകൾ ഇങ്ങനെ

199.6 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ് മോട്ടോറാണ് എക്‌സ്ട്രീം 200S-ന്റെ കരുത്ത്. ഇത് 8,500 rpm-ൽ 17.8 bhp പവറും 6,500 rpm-ൽ 16.4 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

എക്‌സ്ട്രീം 160R, എക്‌സ്ട്രീം 200S മോഡലുകൾക്ക് ഇനി കൂടുതൽ മുടക്കണം; പുതിയ വിലകൾ ഇങ്ങനെ

കഴിഞ്ഞ മാസമാണ് മോഡലിന്റെ നവീകരിച്ച ബിഎസ്-VI പതിപ്പിനെ കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്. ഹീറോയുടെ പേറ്റന്റ് അഡ്വാന്‍സ്ഡ് എക്‌സ്സെന്‍സ് സാങ്കേതികവിദ്യ ഉള്‍ക്കൊണ്ടാണ് ബൈക്ക് വിൽപ്പനയിക്ക് എത്തിയത്.

എക്‌സ്ട്രീം 160R, എക്‌സ്ട്രീം 200S മോഡലുകൾക്ക് ഇനി കൂടുതൽ മുടക്കണം; പുതിയ വിലകൾ ഇങ്ങനെ

എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍ അലേര്‍ട്ടുകള്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഇപ്പോള്‍ ബൈക്കില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Hero MotoCorp Revised The Prices For Xtreme 160R And The Xtreme 200S. Read in Malayalam
Story first published: Monday, January 4, 2021, 18:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X