ആക്‌ടിവയ്ക്ക് 3,500 രൂപയുടെ പുതിയ ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ഇന്ത്യയിലെ സ്‌കൂട്ടർ മോഡലുകളുടെ പര്യായമായ ആക്‌ടിവയ്ക്ക് പുതിയ ക്യാഷ്ബാക്ക് ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോണ്ട. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നതും ഡിമാന്റുള്ളതുമായ സ്‌കൂട്ടറാണിത്.

ആക്‌ടിവയ്ക്ക് പുതിയ ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ആക്‌ടിവ 6G വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 3,500 രൂപ വരെ അതായത് അഞ്ച് ശതമാനം വരെ ക്യാഷ്ബാക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് വഴിയുള്ള ഇ‌എം‌ഐ ഇടപാടുകളിൽ മാത്രമേ ഈ ഓഫർ സാധുതയുള്ളൂവെന്നും ഏറ്റവും കുറഞ്ഞ ഇടപാട് മൂല്യം 40,000 രൂപയായിരിക്കണമെന്നും കമ്പനി അറിയിക്കുന്നു.

ആക്‌ടിവയ്ക്ക് പുതിയ ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ഓഫറിന്റെ സാധുത 2021 മെയ് ഒന്നു മുതൽ ജൂൺ 30 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡീലർഷിപ്പുമായി ബന്ധപ്പെട്ടാൽ മതിയാകും.

MOST READ: മനംകവരാൻ വെക്‌ടർ, ഇല‌ക്‌ട്രിക് സ്‌കൂട്ടർ കൺസെപ്റ്റിനെ അവതരിപ്പിച്ച് ഹസ്ഖ്‌വ‌ർണ

ആക്‌ടിവയ്ക്ക് പുതിയ ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

മൊത്തം നാല് വേരിയന്റുകളിലാണ് ഹോണ്ട ആക്‌ടിവ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. രണ്ട് അതിൽ റെഗുലർ വേരിയന്റുകളായ STD പതിപ്പിന് 67,843 രൂപയും DLX മോഡലിന് 69,589 രൂപയുമാണ് രാജ്യത്തെ എക്സ്ഷോറൂം വില.

ആക്‌ടിവയ്ക്ക് പുതിയ ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ആക്‌ടിവയുടെ സ്പെഷ്യൽ എഡിഷൻ വേരിയന്റുകളുടെ STD വകഭേദത്തിന് 69,343 രൂപയും DLX പതിപ്പിന് 71,089 രൂപയുമാണ് രാജ്യത്തെ ഏക്സ്ഷോറൂം വില. 109.51 സിസി, എയർ-കൂൾഡ് എഞ്ചിനാണ് ജനപ്രിയ സ്‌കൂട്ടറിന് തുടിപ്പേകുന്നത്.

MOST READ: അപ്പാച്ചെ RTR 160 4V ചെലവേറും; വില വര്‍ധനവുമായി ടിവിഎസ്

ആക്‌ടിവയ്ക്ക് പുതിയ ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ഇത് പരമാവധി 7.68 bhp പവറും 8.79 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഏറ്റവും പുതിയ ബി‌എസ്-VI അവതാരത്തിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും 12 ഇഞ്ച് ഫ്രണ്ട് വീലുകളുമാണ് ആക്‌ടിവയിൽ ഇടംപിടിച്ചിരിക്കുന്നത്. 5.3 ലിറ്ററാണ് ഫ്യുവൽ ടാങ്ക് ശേഷി.

ആക്‌ടിവയ്ക്ക് പുതിയ ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ഹോണ്ടയുടെ നൂതന സാങ്കേതികവിദ്യകളായ PGM-Fi എന്ന പ്രോഗ്രാംഡ് ഫ്യൂവൽ-ഇഞ്ചക്ഷൻ, eSP(മെച്ചപ്പെടുത്തിയ സ്മാർട്ട് പവർ), HET ഹോണ്ട ഇക്കോ ടെക്നോളജി എന്നിവല്ലാം ഉൾപ്പെടുത്തിയാണ് ഹോണ്ട ആക്‌ടിവയെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

MOST READ: ആവശ്യക്കാര്‍ വര്‍ധിച്ചു; RV300, RV400 മോഡലുകളുടെ ബുക്കിംഗ് നിര്‍ത്തി റിവോള്‍ട്ട്

ആക്‌ടിവയ്ക്ക് പുതിയ ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

107 കിലോഗ്രാം മാത്രം ഭാരമുള്ള ആക്‌ടിവക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, എക്സ്റ്റേണൽ ഫ്യുവൽ ഫില്ലർ ക്യാപ്, ട്യൂബ്‌ലെസ് ടയറുകൾ, റിയർ സസ്‌പെൻഷന്റെ 3-ഘട്ട ക്രമീകരണം, സ്റ്റാർട്ട് / സ്റ്റോപ്പ് സ്വിച്ച് തുടങ്ങിയ സവിശേഷതകളെല്ലാം കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ആക്‌ടിവയ്ക്ക് പുതിയ ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ടിവിഎസ് ജുപ്പിറ്റർ, ഹീറോ മാസ്ട്രോ എഡ്ജ് 110, ഹീറോ പ്ലെഷർ പ്ലസ് എന്നിവയാണ് ഇന്ത്യൻ വിപണിയിൽ ഹോണ്ട ആക്‌ടിവ 6G പതിപ്പിന്റെ പ്രധാന എതിരാളികൾ. 2001-ൽ ആരംഭിച്ച ആക്ടിവക്ക് നിലവിൽ 2.5 കോടി ഉപഭോക്താക്കളുള്ള രാജ്യത്തെ ഏക സ്കൂട്ടർ മോഡലാണ്.

Most Read Articles

Malayalam
English summary
Honda Activa 6G Now Available With A New Cashback Offer. Read in Malayalam
Story first published: Friday, May 7, 2021, 18:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X