റിഫ്ലക്‌‌ടറിലെ തകരാർ; ആക്‌ടിവ, ഹോർനെറ്റ്, ഷൈൻ, X-ബ്ലേഡ് മോഡലുകളെ തിരിച്ചുവിളിച്ച് ഹോണ്ട

കമ്പനിയുടെ ബിഗ് വിംഗ് ഡീലർഷിപ്പുകൾ വഴി വിൽക്കുന്ന CB300R, ഹൈനസ് CB350 എന്നിവയുൾപ്പെടെ ഒന്നിലധികം മോട്ടോർസൈക്കിളുകളും സ്‌കൂട്ടറുകളും രാജ്യത്ത് തിരിച്ചുവിളിച്ച് ഹോണ്ട.

റിഫ്ലക്‌‌ടറിലെ തകരാർ; ആക്‌ടിവ, ഹോർനെറ്റ്, സിബി ഷൈൻ, X-ബ്ലേഡ് മോഡലുകളെ തിരിച്ചുവിളിച്ച് ഹോണ്ട

CB300R, ഹൈനസ് CB350 എന്നിവയ്ക്ക് പുറമെ ഹോർനെറ്റ് 2.0, X-ബ്ലേഡ്, സിബി ഷൈൻ, ആക്‌ടിവ 5G, ആക്‌ടിവ 6G, ആക്‌ടിവ 125 എന്നീ മോഡലുകളയും ജാപ്പനീസ് ബ്രാൻഡ് തിരിച്ചുവിളിച്ചിട്ടുണ്ട്. 2019 നവംബർ മുതൽ 2021 ജനുവരി വരെയുള്ള കാലയളവിൽ നിർമിച്ച യൂണിറ്റുകൾ മാത്രമാണ് ഈ തിരിച്ചുവിളിക്കൽ ക്യാമ്പയിനിന്റെ ഭാഗമാകുന്നത്.

റിഫ്ലക്‌‌ടറിലെ തകരാർ; ആക്‌ടിവ, ഹോർനെറ്റ്, സിബി ഷൈൻ, X-ബ്ലേഡ് മോഡലുകളെ തിരിച്ചുവിളിച്ച് ഹോണ്ട

ഈ കാലയളവിൽ റിഫ്ലക്റ്റർ മാറ്റിസ്ഥാപിച്ച ഉപഭോക്താക്കൾക്കും തിരിച്ചുവിളിക്കലിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. തകരാർ സംഭവിച്ച ഈ പാർട്‌സുകൾ വലിയ പ്രശ്‌നങ്ങളൊന്നും ഷ്ടിക്കാൻ സാധ്യതയില്ലെന്ന് ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്.

റിഫ്ലക്‌‌ടറിലെ തകരാർ; ആക്‌ടിവ, ഹോർനെറ്റ്, സിബി ഷൈൻ, X-ബ്ലേഡ് മോഡലുകളെ തിരിച്ചുവിളിച്ച് ഹോണ്ട

പ്രാഥമികമായി റിഫ്ലെക്സ് റിഫ്ലക്ടറുകളുടെ തെറ്റായ സ്ഥാനമാണ് തിരിച്ചുവിളിക്കാൻ കാരണമായത്. ഇത് അപര്യാപ്തമായ പ്രകാശ പ്രതിഫലനത്തിന് കാരണമാകാം. രാത്രികാലങ്ങളിൽ വാഹനമോടിക്കുമ്പോൾ വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്ന തരത്തിൽ പ്രകാശ പ്രതിഫലനത്തിന് കാരണമായേക്കില്ലെന്നും കമ്പനി പറയുന്നുണ്ട്.

റിഫ്ലക്‌‌ടറിലെ തകരാർ; ആക്‌ടിവ, ഹോർനെറ്റ്, സിബി ഷൈൻ, X-ബ്ലേഡ് മോഡലുകളെ തിരിച്ചുവിളിച്ച് ഹോണ്ട

എന്നിരുന്നാലും ഒരു മുൻകരുതൽ നടപടിയായാണ് തിരിച്ചുവിളിക്കുന്നത്. റിഫ്ലക്ടറുകൾ സ്ഥാപിച്ചതിലെ തകരാർ തിരിച്ചറിയാൻ ഡീലർഷിപ്പുകളിൽ മോഡലുകൾ സ്കാൻ ചെയ്യും. നടപടികൾ കമ്പനിയുടെ ഗുണനിലവാരത്തോടും അതിന്റെ ഉൽ‌പ്പന്നങ്ങളും സേവനങ്ങളും സ്ഥിരമായി മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമാണ്.

റിഫ്ലക്‌‌ടറിലെ തകരാർ; ആക്‌ടിവ, ഹോർനെറ്റ്, സിബി ഷൈൻ, X-ബ്ലേഡ് മോഡലുകളെ തിരിച്ചുവിളിച്ച് ഹോണ്ട

ഉപയോക്താക്കൾക്ക് ഈ തിരിച്ചുവിളിക്കലിനുള്ള യോഗ്യത ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ വെബ്സൈറ്റിലൂടെയോ ഹോണ്ട ബിഗ് വിംഗ് വെബ്സൈറ്റിലൂടെയോ പരിശോധിക്കാം.

റിഫ്ലക്‌‌ടറിലെ തകരാർ; ആക്‌ടിവ, ഹോർനെറ്റ്, സിബി ഷൈൻ, X-ബ്ലേഡ് മോഡലുകളെ തിരിച്ചുവിളിച്ച് ഹോണ്ട

തകരാറുള്ള പാർട്ട് നമ്പർ 33741KPL902 ആണ് . തിരിച്ചുവിളിക്കൽ പദ്ധതിക്ക് കീഴിൽ തങ്ങളുടെ വാഹനം ഉൾക്കൊള്ളുന്നുണ്ടോ എന്നറിയാൻ ഉപയോക്താക്കൾ 17 അക്ക യുണീക് വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ (VIN) അല്ലെങ്കിൽ ഫ്രെയിം നമ്പർ നൽകേണ്ടതുണ്ട്.

റിഫ്ലക്‌‌ടറിലെ തകരാർ; ആക്‌ടിവ, ഹോർനെറ്റ്, സിബി ഷൈൻ, X-ബ്ലേഡ് മോഡലുകളെ തിരിച്ചുവിളിച്ച് ഹോണ്ട

വാഹന രജിസ്ട്രേഷൻ കാർഡ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, വിൽപ്പന / സേവന ബില്ലുകൾ എന്നിങ്ങനെയുള്ള ഒന്നിലധികം രേഖകളിൽ യുണീക് വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ കണ്ടെത്താൻ കഴിയും.

റിഫ്ലക്‌‌ടറിലെ തകരാർ; ആക്‌ടിവ, ഹോർനെറ്റ്, സിബി ഷൈൻ, X-ബ്ലേഡ് മോഡലുകളെ തിരിച്ചുവിളിച്ച് ഹോണ്ട

ഇത്തരത്തിൽ തകരാർ കണ്ടെത്തിയാൽ ഒരു സർവീസ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കൾ അതത് ഹോണ്ട ഡീലർമാരുമായോ അല്ലെങ്കിൽ ബിഗ് വിംഗ് ഡീലറുമായി ബന്ധപ്പെടേണ്ടതുണ്ട്.

റിഫ്ലക്‌‌ടറിലെ തകരാർ; ആക്‌ടിവ, ഹോർനെറ്റ്, സിബി ഷൈൻ, X-ബ്ലേഡ് മോഡലുകളെ തിരിച്ചുവിളിച്ച് ഹോണ്ട

എസ്എംഎസ്, കോൾ, ഇ-മെയിൽ വഴി പ്രശ്ന ബാധിത വാഹനങ്ങളുടെ ഉടമകളുമായി ബന്ധപ്പെടാൻ ഹോണ്ട ഡീലർഷിപ്പുകൾ തുടങ്ങിയിട്ടുണ്ട്. ഈ തിരിച്ചുവിളിക്കൽ സൗജന്യമായാണ് പരിഹരിച്ചു നൽകുന്നത്. വാറന്റി കാലയളവ് അവസാനിച്ച വാഹനങ്ങൾക്ക് പോലും ഈ തിരിച്ചുവിളിക്കൽ പ്രോഗ്രാമിൽ ഉൾപ്പെടും.

Most Read Articles

Malayalam
English summary
Honda Announced A Nationwide Recall Over Faulty Reflector For Activa, Hornet, Highness CB350 Models. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X