CB350 RS പതിപ്പിന് 100 ശതമാനം ഫിനാൻസ് ഓഫറുമായി ഹോണ്ട

കഫെ റേസർ ശൈലിയിൽ ഒരുങ്ങിയ ഹൈനസിന്റെ CB350 RS പതിപ്പിനെ കൂടുതൽ ജനപ്രിയമാക്കുന്നതിനായി മോട്ടോർസൈക്കിളിൽ ആകർഷകമായ ഫിനാൻസ് പദ്ധതി അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട.

CB350 RS പതിപ്പിന് 100 ശതമാനം ഫിനാൻസ് ഓഫറുമായി ഹോണ്ട

ഹോണ്ട ബിഗ് വിംഗ് ഡീലർഷിപ്പിലൂടെയാണ് കമ്പനി ഈ ഓഫർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആധുനിക ക്ലാസിക് മോട്ടോർസൈക്കിളിന് ഇപ്പോൾ നൂറു ശതമാനം വരെ ഫിനാൻസോടെ ഇപ്പോൾ സ്വന്തമാക്കാം. ഡൗൺ പെയ്മെന്റ് ഇല്ലാതെ അറുപത് മാസം വരെ വായ്പയും ലഭ്യമാണ്.

CB350 RS പതിപ്പിന് 100 ശതമാനം ഫിനാൻസ് ഓഫറുമായി ഹോണ്ട

എന്നിരുന്നാലും മുമ്പത്തെ ലോൺ ട്രാക്കുകളുള്ള സിറ്റി ഓപ്പറേറ്റിങ് ലൊക്കേഷനുകളിൽ മാത്രമേ ഈ സ്കീം ലഭ്യമാകൂ. ഐ‌ഡി‌എഫ്‌സി ഫസ്റ്റ് ബാങ്ക്, ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് ഉപഭോക്താക്കൾക്ക് തൽക്ഷണ ധനകാര്യ അംഗീകാരങ്ങൾ നൽകുന്നു.

CB350 RS പതിപ്പിന് 100 ശതമാനം ഫിനാൻസ് ഓഫറുമായി ഹോണ്ട

മുപ്പത്തിയാറ് മാസം വരെ ഫ്ലാറ്റ് നിരക്കിന്റെ അടിസ്ഥാനത്തിൽ 5.95 ശതമാനം വരെ പലിശനിരക്കും ഈ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഏറ്റവും സ്വീകാര്യം. ഹെഡ്‌ലാമ്പിനും മിററുകൾക്കുമായി വൃത്താകൃതിയിലുള്ള തീം ഉൾക്കൊള്ളുന്ന ഒരു നിയോ-റെട്രോ മോട്ടോർസൈക്കിളാണ് ഹോണ്ട CB350 RS.

CB350 RS പതിപ്പിന് 100 ശതമാനം ഫിനാൻസ് ഓഫറുമായി ഹോണ്ട

പൂർണ എൽഇഡി ലൈറ്റുകൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഗ്രാബ് ഹാൻഡിൽ സ്ട്രാപ്പുള്ള സിംഗിൾ പീസ് സീറ്റ്, എക്‌സ്‌ഹോസ്റ്റിൽ മെറ്റൽ കവർ, രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകൾ, 15 ലിറ്റർ ഫ്യുവൽ ടാങ്ക് എന്നിവയാണ് ബൈക്കിന്റെ പ്രത്യേകതകൾ.

CB350 RS പതിപ്പിന് 100 ശതമാനം ഫിനാൻസ് ഓഫറുമായി ഹോണ്ട

348.36 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് സ്ക്രാംബ്‌ളർ ശൈലിയിലുള്ള ബൈക്കിന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 5,500 rpm-ൽ പരമാവധി 20.78 bhp കരുത്തും 3,000 rpm-ൽ 30 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡാണ് ഗിയർബോക്സ്.

CB350 RS പതിപ്പിന് 100 ശതമാനം ഫിനാൻസ് ഓഫറുമായി ഹോണ്ട

1.96 മുതൽ 2.00 ലക്ഷം രൂപ വരെയാണ് CB350 RS മോഡലിന്റെ വില. അല്പം ആക്രമണാത്മക സവാരി നിലപാടാണ് സ്റ്റാൻഡേർഡ് മോഡലിൽ നിന്നും മോഡേൺ ക്ലാസിക്കിനെ വ്യത്യസ്‌തമാക്കുന്നത്. സിംഗിൾ-ടോൺ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ ഹോണ്ട CB350RS ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

CB350 RS പതിപ്പിന് 100 ശതമാനം ഫിനാൻസ് ഓഫറുമായി ഹോണ്ട

ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളുള്ള ഹാഫ് ഡ്യുപ്ലെക്സ് ക്രാഡിൾ, ട്വിൻ ഹൈഡ്രോളിക് റിയർ സസ്പെൻഷൻ എന്നിവയെല്ലാമാണ് CB350 RS-ൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. മുൻവശത്ത് 310 mm ഡിസ്ക്കും പിന്നിൽ 240 mm ഡിസ്ക്കും മോട്ടോർസൈക്കിളിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു.

CB350 RS പതിപ്പിന് 100 ശതമാനം ഫിനാൻസ് ഓഫറുമായി ഹോണ്ട

കഫെ റേസറിന് ഹോണ്ട സ്മാർട്ട്‌ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റം, ഹോണ്ട സെലക്ടബിൾ ടോർഖ് കൺട്രോൾ, അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച്, എഞ്ചിൻ ഇൻഹിബിറ്ററിനൊപ്പം സൈഡ് സ്റ്റാൻഡ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ തുടങ്ങിയ സവിശേഷതകളെല്ലാം ലഭിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Honda BigWing Announced An Attractive Finance Scheme For The CB350 RS. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X