വാർഷകാഘോഷം, ഹൈനസ് CB350 മോഡലിന്റെ ആനിവേഴ്‌സറി എഡിഷനുമായി ഹോണ്ട

ഇന്ത്യയിലെ ക്ലാസിക് മോട്ടോർസൈക്കിൾ ശ്രേണിയിൽ വിജയകരമായ ഒരു വർഷം പൂർത്തിയാക്കിയ ഹൈനസ് CB350 ബൈക്കിന് ആനിവേഴ്‌സറി എഡിഷൻ മോഡലിനെ സമ്മാനിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാണ കമ്പനിയായ ഹോണ്ട.

വാർഷകാഘോഷം, ഹൈനസ് CB350 മോഡലിന്റെ ആനിവേഴ്‌സറി എഡിഷനുമായി ഹോണ്ട

ഗോവയിൽ നടക്കുന്ന ഇന്ത്യ ബൈക്ക് വീക്കിലാണ് ഹൈനസിന്റെ സ്പെഷ്യൽ ആനിവേഴ്‌സറി എഡിഷനെ അവതരിപ്പിച്ചിരിക്കുന്നത്. മോഡലിന്റെ ഈ പുതിയ വേരിയന്റിനായി 2.03 ലക്ഷം രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

വാർഷകാഘോഷം, ഹൈനസ് CB350 മോഡലിന്റെ ആനിവേഴ്‌സറി എഡിഷനുമായി ഹോണ്ട

ഹൈനസ് CB350 ക്ലാസിക്കിന്റെ 35,000 യൂണിറ്റുകൾ ഈ ഒരു വർഷത്തിനിടെ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. ബ്രാൻഡിന്റെ പ്രീമിയം ബിഗ് ബൈക്ക് ഡീലർഷിപ്പുകളായ ബിഗ്‌വിംഗ് ടോപ്‌ലൈൻ, ബിഗ്‌വിംഗ് എന്നിവയിലൂടെയാണ് നിലവിൽ മോട്ടോർസൈക്കിളിന്റെ വിൽപ്പന നടക്കുന്നത്.

വാർഷകാഘോഷം, ഹൈനസ് CB350 മോഡലിന്റെ ആനിവേഴ്‌സറി എഡിഷനുമായി ഹോണ്ട

ഹൈനസിന്റെ ആനിവേഴ്‌സറി എഡിഷന്റെയും വിൽപ്പന കമ്പനി ഇതേ ഡീലർഷിപ്പിലൂടെ തന്നെയാകും മുന്നോട്ടുകൊണ്ടുപോവുക. ഇന്ത്യയിലുടനീളമായി പുതിയ മോട്ടോർസൈക്കിളിന്റെ ബുക്കിംഗും ഹോണ്ട ഇന്ന് മുതൽ ആരംഭിച്ചിട്ടുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

വാർഷകാഘോഷം, ഹൈനസ് CB350 മോഡലിന്റെ ആനിവേഴ്‌സറി എഡിഷനുമായി ഹോണ്ട

ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതു മുതൽ ഉപഭോക്താക്കളുടെ സ്നേഹവും വിശ്വാസവും ആഘോഷിക്കുന്ന ഹൈനസ് CB350 മോഡലിന്റെ ആനിവേഴ്‌സറി എഡിഷൻ അതിന്റെ റൈഡേഴ്‌സ് കമ്മ്യൂണിറ്റിയുടെ അഭിമാനം പ്രകടിപ്പിക്കുമെന്ന് ഹോണ്ട മോട്ടോർസൈക്കിൾ, സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ, പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാറ്റ പറഞ്ഞു.

വാർഷകാഘോഷം, ഹൈനസ് CB350 മോഡലിന്റെ ആനിവേഴ്‌സറി എഡിഷനുമായി ഹോണ്ട

പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക് എന്നീ രണ്ട് നിറങ്ങളിൽ ഹോണ്ട ഹൈനസ് CB350 ആനിവേഴ്സറി എഡിഷൻ ലഭ്യമാകും. ടാങ്കിലും സൈഡ് പാനലിലും ബ്രൗൺ നിറമുള്ള ഇരട്ട സീറ്റിലും ക്രോം സൈഡ് സ്റ്റാൻഡിലും ഗോൾഡൻ തീം എംബ്ലങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്പെഷ്യൽ എഡിഷൻ മോഡലിന്റെ ലോഗോ ടാങ്കിന് മുകളിൽ പിൻ വരയുള്ള രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്.

വാർഷകാഘോഷം, ഹൈനസ് CB350 മോഡലിന്റെ ആനിവേഴ്‌സറി എഡിഷനുമായി ഹോണ്ട

മാത്രമല്ല വ്യത്യസ്ത കളർ ഓപ്ഷനുകളുമായി സമന്വയിപ്പിച്ച പുനർരൂപകൽപ്പന ചെയ്ത ക്രൗൺ ഹാൻഡിൽ ബൈക്കിന്റെ പരുക്കൻ രൂപം നിലനിർത്തുന്നതിനും ഏറെ സഹായകരമായിട്ടുണ്ട്. ഈ കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ മാറ്റി നിർത്തിയാൽ മറ്റ് മെക്കാനിക്കൽ മാറ്റങ്ങളൊന്നും തന്നെ ഹൈനസിന് കമ്പനി നൽകിയിട്ടില്ല.

വാർഷകാഘോഷം, ഹൈനസ് CB350 മോഡലിന്റെ ആനിവേഴ്‌സറി എഡിഷനുമായി ഹോണ്ട

അതേ 349 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിൻ തന്നെയാണ് ഹോണ്ട ഹൈനസ് CB350 മോഡലിന് തുടിപ്പേകുന്നത്. ഇത് 5,500 rpm-ൽ പരമാവധി 20.8 bhp കരുത്തും 3,000 rpm-ൽ 30 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

വാർഷകാഘോഷം, ഹൈനസ് CB350 മോഡലിന്റെ ആനിവേഴ്‌സറി എഡിഷനുമായി ഹോണ്ട

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 5 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഹോണ്ട സെലക്ടബിള്‍ ടോർഖ് കണ്‍ട്രോളും (ട്രാക്ഷന്‍ കണ്‍ട്രോള്‍) ബൈക്കില്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. DLX, DLX പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിയി വിപണിയിൽ എത്തുന്ന ഹോണ്ട ഹൈനസിന്റെ റെട്രോ രൂപഭംഗി തന്നെയാണ് പ്രധാന ആകർഷണങ്ങളിൽ ഒന്ന്.

വാർഷകാഘോഷം, ഹൈനസ് CB350 മോഡലിന്റെ ആനിവേഴ്‌സറി എഡിഷനുമായി ഹോണ്ട

ഇതിനൊപ്പം ചെറിയ ഡിസ്പ്ലേയുള്ള അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഈ ഡിസ്‌പ്ലേ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, മെസേജ്, കോൾ അലേർട്ടുകൾ, വോയ്‌സ് കൺട്രോൾ ടെക് എന്നിവയുൾപ്പെടെയുള്ള ആധുനിക സവിശേഷതകളും മോട്ടോർസൈക്കിളിൽ ഒരുക്കാനും ബ്രാൻഡ് തയാറായി.

വാർഷകാഘോഷം, ഹൈനസ് CB350 മോഡലിന്റെ ആനിവേഴ്‌സറി എഡിഷനുമായി ഹോണ്ട

സസ്പെൻഷൻ സജ്ജീകരണത്തിനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഹൈഡ്രോളിക് ഷോക്കുമാണ് ഹോണ്ട ഹൈനസ് CB350 നിരത്തിലെത്തുന്നത്. എന്തായാലും പുതിയ വേരിയന്റ് കൂടി എത്തിയതോടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Honda introduced the hness cb350 anniversary edition in india
Story first published: Saturday, December 4, 2021, 19:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X