ഹോണ്ടയുടെ താങ്ങാനാവുന്ന അഡ്വഞ്ചർ ബൈക്ക് NX200; ഓഗസ്റ്റ് 19-ന് വിപണിയിലേക്ക്, ടീസർ കാണാം

അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾക്ക് പ്രിയം കൂടിവരുന്ന കാലത്ത് കൂടുതൽ താങ്ങാനാവുന്ന ഒരു മോഡലിനെ പരിചയപ്പെടുത്തി താരമാവാൻ ഒരുങ്ങുകയാണ് ജനപ്രിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട.

ഹോണ്ടയുടെ താങ്ങാനാവുന്ന അഡ്വഞ്ചർ ബൈക്ക് NX200; ഓഗസ്റ്റ് 19-ന് വിപണിയിലേക്ക്, ടീസർ കാണാം

എന്നാൽ ഇതിനായി ഒരുപാട് നാളൊന്നും കാത്തിരിക്കേണ്ടിയും വരില്ലെന്നതാണ് ശ്രദ്ധേയം. NX200 എന്നറിയപ്പെടുന്ന താങ്ങാനാവുന്ന അഡ്വഞ്ചർ ബൈക്ക് ഓഗസ്റ്റ് 19-ന് വിപണിയിലേക്ക് എത്തുമെന്ന സൂചനയുമായി ഹോണ്ട പുതിയൊരു ടീസർ വീഡിയോയും പങ്കുവെച്ചിരിക്കുകയാണ്.

ഹോർനെറ്റ് 2.0 കമ്യൂട്ടർ ബൈക്കിനെ അടിസ്ഥാനമാക്കിയുള്ള ഒരു അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളായിരിക്കും ഇതെന്നാണ് സൂചന. ഹോണ്ട ഔദ്യോഗികമായി ബൈക്കിന്റെ പേര് പുറത്തുവിട്ടിട്ടില്ലെങ്കിലും NX200 എന്ന പേര് കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഹോണ്ടയുടെ താങ്ങാനാവുന്ന അഡ്വഞ്ചർ ബൈക്ക് NX200; ഓഗസ്റ്റ് 19-ന് വിപണിയിലേക്ക്, ടീസർ കാണാം

ഹോർനെറ്റ് 2.0 മോഡലിന്റെ അതേ എഞ്ചിനും പ്ലാറ്റ്ഫോമിലുമാകും പുതിയ അഢ്വഞ്ചർ ബൈക്കിനെയും ജാപ്പനീസ് ബ്രാൻഡ് അവതരിപ്പിക്കുക. എന്നിരുന്നാലും ഹോണ്ടയുടെ പ്രീമിയം ബിഗ് വിംഗ് ഡീലർഷിപ്പുകളിലൂടെയാകും മോട്ടോർസൈക്കിളിനെ വിപണനം ചെയ്യുകയെന്നാണ് അഭ്യൂഹം.

ഹോണ്ടയുടെ താങ്ങാനാവുന്ന അഡ്വഞ്ചർ ബൈക്ക് NX200; ഓഗസ്റ്റ് 19-ന് വിപണിയിലേക്ക്, ടീസർ കാണാം

പുതിയ ഹോണ്ട ബൈക്ക് ഹോർനെറ്റ് 2.0 മോഡലിന്റെ അതേ 184.5 സിസി 2-വാൽവ്, എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 17.3 bhp കരുത്തിൽ 16.1 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഹോണ്ടയുടെ താങ്ങാനാവുന്ന അഡ്വഞ്ചർ ബൈക്ക് NX200; ഓഗസ്റ്റ് 19-ന് വിപണിയിലേക്ക്, ടീസർ കാണാം

അഞ്ചു സ്പീഡായിരിക്കും ഗിയർബോക്‌സും. ലോംഗ് ട്രാവൽ സസ്‌പെൻഷൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ഉയർന്ന സീറ്റ് ഉയരം, വൈഡ് ഹാൻഡിൽബാർ, എൽഇഡി ലൈറ്റിംഗ്, സിംഗിൾ ചാനൽ എബിഎസ്, സമ്പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ എന്നിവയെല്ലാം ബൈക്കിന്റെ സവിശേഷതകളിൽ ഉൾപ്പെട്ടേക്കാം.

ഹോണ്ടയുടെ താങ്ങാനാവുന്ന അഡ്വഞ്ചർ ബൈക്ക് NX200; ഓഗസ്റ്റ് 19-ന് വിപണിയിലേക്ക്, ടീസർ കാണാം

ഓഫ്-റോഡ് റൈഡിംഗിൽ കൂടുതൽ ഗ്രിപ്പിനായി നോബി ടയറുകളാകും NX200 അഡ്വഞ്ചറിന് ഹോണ്ട സമ്മാനിക്കുക. ഏറ്റവും പുതിയ ഹോണ്ട ബൈക്കിന്റെ വില 1.30 ലക്ഷം മുതൽ 1.80 ലക്ഷം വരെയായാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹോണ്ടയുടെ താങ്ങാനാവുന്ന അഡ്വഞ്ചർ ബൈക്ക് NX200; ഓഗസ്റ്റ് 19-ന് വിപണിയിലേക്ക്, ടീസർ കാണാം

എല്ലാ കണക്കുകളും നോക്കുമ്പോൾ ഹീറോ എക്‌സ്പൾസ് 200-ന് ഒത്ത എതിരാളിയായിരിക്കും ഹോണ്ട NX200 അഡ്വഞ്ചർ എന്ന് അനുമാനിക്കാം. ഒരു സബ് 200 സിസി മോഡലിൽ അൽപം താഴ്ന്ന പവർ കണക്കുകളാണെന്ന് തോന്നുമെങ്കിലും മികച്ച ടോർഖിനസും ട്രാക്റ്റബിലിറ്റിയും ഇതിനെ മികച്ചതും അനായാസവുമായ സിറ്റി ബൈക്ക് ആക്കും.

ഹോണ്ടയുടെ താങ്ങാനാവുന്ന അഡ്വഞ്ചർ ബൈക്ക് NX200; ഓഗസ്റ്റ് 19-ന് വിപണിയിലേക്ക്, ടീസർ കാണാം

ഭാരക്കുറവ് കണക്കിലെടുക്കുമ്പോൾ എക്‌സ്‌പൾസിനെ പോലെ ഓഫ്-റോഡിൽ അസാമാന്യമായ പെർഫോമൻസും ഹോണ്ട NX200 മോഡലിന് കാഴ്ച്ചവെക്കാനാകും. അടുത്തിടെ ഒരു പ്രീമിയം ADV മോട്ടോർസൈക്കിൾ പുറത്തിറക്കിയെങ്കിലും സാധാരണക്കാരിലേക്ക് എത്താൻ താങ്ങാനാവുന്ന അഡ്വഞ്ചർ മോഡൽ വേണമെന്ന തോന്നലാണ് പുതിയ NX200-ന് കാരണമാകുന്നത്.

Most Read Articles

Malayalam
English summary
Honda To Launch Affordable NX200 Adventure Bike On August 19. Read in Malayalam
Story first published: Monday, August 2, 2021, 17:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X