ജാവ പെറാക്കിനും വില കൂടി; ഇനി സ്വന്തമാക്കണേൽ മുടക്കേണ്ടത് 2.06 ലക്ഷം രൂപ

ബോബർ ശൈലിയിൽ ഒരുങ്ങിയ ജാവ പെറാക്കിന്റെ വില വർധിപ്പിച്ച് ക്ലാസിക് ലെജന്റ്സ്. ബ്രാൻഡിന്റെ മുഴുവൻ ശ്രേണിയിലും വില പരിഷ്ക്കരണം നടപ്പിലാക്കിയതിന്റെ ഭാഗമായാണ് ഈ തീരുമാനം.

ജാവ പെറാക്കിനും വില കൂടി; ഇനി സ്വന്തമാക്കണേൽ മുടക്കേണ്ടത് 2.06 ലക്ഷം രൂപ

മുമ്പത്തെ 1.97 ലക്ഷം വിലയുമായി താരതമ്യം ചെയ്യുമ്പോൾ ജാവ പെറാക്കിന് ഇനി മുതൽ 2.06 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയിൽ മുടക്കേണ്ടി വരിക. അതായത് ഏകദേശം 8,700 രൂപയുടെ കൂറ്റൻ വർധനവാണ് ബോബർ ബൈക്കിന് കമ്പനി ഉയർത്തിയിരിക്കുന്നത്.

ജാവ പെറാക്കിനും വില കൂടി; ഇനി സ്വന്തമാക്കണേൽ മുടക്കേണ്ടത് 2.06 ലക്ഷം രൂപ

ഇത്രയും വില വർധനവ് നടപ്പിലാക്കിയിട്ടും മോട്ടോർസൈക്കിളിലേക്ക് ഒരു നവീകരണങ്ങളും കൂട്ടിച്ചേർക്കലുകളും ഉണ്ടായിട്ടില്ല. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഒരേയൊരു ബോബർ-സ്റ്റൈലിംഗുള്ള മോഡലാണ് ജാവ പെറാക്ക്.

ജാവ പെറാക്കിനും വില കൂടി; ഇനി സ്വന്തമാക്കണേൽ മുടക്കേണ്ടത് 2.06 ലക്ഷം രൂപ

ഫാക്ടറി കസ്റ്റം മോഡലായ ബൈക്കിനെ 2019 നവംബറിലാണ് ജാവ ആദ്യമായി വിപണിയിൽ അവതരിപ്പിക്കുന്നത്. ഒരു താങ്ങാനാവുന്ന ബോബെറ്റ് മോട്ടോർസൈക്കിൾ തിരയുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജാവ പെറാക്കിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

ജാവ പെറാക്കിനും വില കൂടി; ഇനി സ്വന്തമാക്കണേൽ മുടക്കേണ്ടത് 2.06 ലക്ഷം രൂപ

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ജാവ മോട്ടോർസൈക്കിൾ കൂടിയാണിത്. 343 സിസി, സിംഗിൾ സിലിണ്ടർ DOHC എഞ്ചിനാണ് പെറാക്ക് ബോബറിന് തുടിപ്പേകുന്നത്. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ 30 bhp കരുത്തിൽ 31 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ജാവ പെറാക്കിനും വില കൂടി; ഇനി സ്വന്തമാക്കണേൽ മുടക്കേണ്ടത് 2.06 ലക്ഷം രൂപ

ജാവ ക്ലാസിക്കും ജാവ 42 മോഡലും നിർമിച്ചിരിക്കുന്ന അതേ ഡബിൾ ക്രാഡിൽ ചാസിയിലാണ് പെറാക്ക് ബോബർ സ്റ്റൈൽ മോട്ടോർസൈക്കിളും ഒരുക്കിയിരിക്കുന്നത്. 179 കിലോഗ്രാം ഭാരമുള്ള പെറാക്കിൽ 14 ലിറ്റർ ഫ്യുവൽ ടാങ്കാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

ജാവ പെറാക്കിനും വില കൂടി; ഇനി സ്വന്തമാക്കണേൽ മുടക്കേണ്ടത് 2.06 ലക്ഷം രൂപ

സിംഗിൾ സീറ്റ് സജ്ജീകരണം, ടിയർ-ഡ്രോപ്പ് ഫ്യുവൽ ടാങ്ക്, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, ഫ്ലേഡ് മഡ്‌ഗാർഡുകൾ തുടങ്ങിയവയാണ് ജാവ പെറാക്കിന്റെ ഡിസൈൻ സവിശേഷതകൾ.

ജാവ പെറാക്കിനും വില കൂടി; ഇനി സ്വന്തമാക്കണേൽ മുടക്കേണ്ടത് 2.06 ലക്ഷം രൂപ

ഗോൾഡൻ ഹൈലൈറ്റുകളുള്ള ഒറ്റ ബ്ലാക്ക് കളർ ഓപ്ഷനിലാണ് ബൈക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. 18 ഇഞ്ച് ഫ്രണ്ട് വീലും 17 ഇഞ്ച് റിയർ വീലിലും യഥാക്രമം 100/90, 140/70 സെക്ഷൻ ടയറുകളാണ് ജാവ പെറാക്ക് ബോബറിന് സമ്മാനിച്ചിരിക്കുന്നത്.

ജാവ പെറാക്കിനും വില കൂടി; ഇനി സ്വന്തമാക്കണേൽ മുടക്കേണ്ടത് 2.06 ലക്ഷം രൂപ

ബൈക്കിന്റെ സസ്പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കുമാണ് ജാവ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി മുന്നിൽ 280 mm ഡിസ്കും പിന്നിൽ 240 mm ഡിസ്ക്കുമാണ് സജ്ജീകരിച്ചിരിക്കുന്നത്. സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസ് സ്റ്റാൻഡേർഡായി ലഭ്യമാണ്.

Most Read Articles

Malayalam
English summary
Jawa Perak Bobber-Style Motorcycle Price Hiked By Rs 8700. Read in Malayalam
Story first published: Thursday, July 15, 2021, 11:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X