KLX450R ഡേർട്ട് ബൈക്കിന്റെ 2022 മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ച് കവസാക്കി

KLX450R ഡേർട്ട് ബൈക്കിന്റെ 2022 മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ച് ജാപ്പനീസ് പ്രീമിയം മോട്ടോർസൈക്കിൾ കമ്പനിയായ കവസാക്കി. പുതിയ ഓഫ്-റോഡ് മോട്ടോർസൈക്കിളിന് 8.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

KLX450R ഡേർട്ട് ബൈക്കിന്റെ 2022 മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ച് കവസാക്കി

അതായത് മുൻഗാമിയേക്കാൾ 50,000 രൂപ കൂടുതലാണ് 2022 മോഡൽ KLX450R ഡേർട്ട് ബൈക്കിനെന്ന് സാരം. പുതിയ KLX450R അതിന്റെ മുൻഗാമിയെപ്പോലെ ഡേർട്ട്ബൈക്ക് കംപ്ലീറ്റ്ലി ബിൽറ്റ് അപ് യൂണിറ്റുകളായാണ് CBU ഇന്ത്യയിൽ എത്തുക. ഇക്കാരണത്താലാണ് മോട്ടോർസൈക്കിളിന് ഇത്രയും ഉയർന്ന തുക മുടക്കേണ്ടി വരുന്നത്.

KLX450R ഡേർട്ട് ബൈക്കിന്റെ 2022 മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ച് കവസാക്കി

ബൈക്കിന്റെ 2022 പതിപ്പ് പുതിയ ലൈം ഗ്രീൻ കളർ ഓപ്ഷനിൽ ഒരു പുതിയ സെറ്റ് ഡീക്കലുകൾ ഉൾക്കൊണ്ടാണ് നിരത്തിലെത്തുന്നത്. പുതിയ ബൈക്കിന്റെ ഡെലിവറികൾ അടുത്ത വർഷം ആദ്യ മാസത്തിൽ ആരംഭിക്കും. മുമ്പത്തേക്കാൾ മികച്ച ലോ-എൻഡ് ടോർഖിനായി കവസാക്കി എഞ്ചിൻ പരിഷ്ക്കരിച്ചിട്ടുണ്ട്.

KLX450R ഡേർട്ട് ബൈക്കിന്റെ 2022 മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ച് കവസാക്കി

ഇത് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത് എളുപ്പമാക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. മാത്രമല്ല, കൂടുതൽ ദുരുപയോഗം നേരിടുന്നതിനും പരുക്കൻ ഭൂപ്രദേശങ്ങൾ കൈകാര്യം ചെയ്യുന്നതിനുമായി സസ്പെൻഷൻ സജ്ജീകരണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ കവസാക്കി KLX450R മോഡലിന്റെ ഹൃദയഭാഗത്ത് അതേ 449 സിസി സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെയാണ് സ്ഥാനംപിടിച്ചിരിക്കുന്നത്.

KLX450R ഡേർട്ട് ബൈക്കിന്റെ 2022 മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ച് കവസാക്കി

ഈ യൂണിറ്റ് ഇപ്പോൾ മികച്ച ലോ-എൻഡ് ടോർഖ് നൽകുകയും അതേ 5 സ്പീഡ് ഗിയർബോക്സിനൊപ്പം തുടരുകയും ചെയ്യുന്നു. ഇന്ത്യക്കായുള്ള മോട്ടോർസൈക്കിളിന്റെ പവർ കണക്കുകൾ കവസാക്കി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ ബിഗ്-ബോർ 4-സ്ട്രോക്ക്, ലിക്വിഡ്-കൂൾഡ്, 449 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ 8500 rpm-ൽ 56.4 bhp പവറും 7500 rpm-ൽ 50 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

KLX450R ഡേർട്ട് ബൈക്കിന്റെ 2022 മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ച് കവസാക്കി

ഈ എഞ്ചിൻ ഒരു ഭാരം കുറഞ്ഞ പെരിമീറ്റർ ഫ്രെയിമിനുള്ളിലാണ് കവസാക്കി സ്ഥാപിച്ചിരിക്കുന്നത്. സസ്‌പെൻഷൻ ചുമതലകൾ നിർവഹിക്കുന്നത് മുൻവശത്ത് ലോംഗ് ട്രാവൽ അപ്‌സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കും ആണ്. ബ്രേക്കിംഗിനായി കവസാക്കി KLX450R രണ്ടറ്റത്തും പെറ്റൽ-ടൈപ്പ് ഡിസ്ക് ബ്രേക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

KLX450R ഡേർട്ട് ബൈക്കിന്റെ 2022 മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ച് കവസാക്കി

ബൈക്കിന് സ്റ്റാൻഡേർഡായി റെന്തൽ അലുമിനിയം ഹാൻഡിൽബാറും ഒരു ചെറിയ ഡിജിറ്റൽ കൺസോളും ലഭിക്കുന്നു. സ്പീഡോമീറ്റർ, ഡ്യുവൽ ട്രിപ്പ്മീറ്ററുകൾ, ഓഡോമീറ്റർ, ക്ലോക്ക് എന്നിവ പ്രദർശിപ്പിക്കുന്ന ഓൾ-ഡിജിറ്റൽ കോംപാക്റ്റ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണിത്. മികച്ച ദൃശ്യപരതയ്ക്കായി എൽഇഡി റിയർ ലൈറ്റിംഗും മോഡലിൽ ഉണ്ട്.

KLX450R ഡേർട്ട് ബൈക്കിന്റെ 2022 മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ച് കവസാക്കി

ഇലക്ട്രിക്, കിക്ക് സ്റ്റാർട്ടർ എന്നീ സംവിധാനങ്ങളും ജാപ്പനീസ് ബ്രാൻഡിന്റെ 2022 മോഡൽ KLX450R ഡേർട്ട് ബൈക്കിൽ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. ഓഫ് റോഡ് മോട്ടോർസൈക്കിളിന് 315 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്. 935 മില്ലീമീറ്റർ സീറ്റ് ഉയരമാണ് മോഡലിന്റെ മറ്റൊരു പ്രത്യേകത. 8 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയും കവസാക്കി സമ്മാനിച്ചിട്ടുണ്ട്.

KLX450R ഡേർട്ട് ബൈക്കിന്റെ 2022 മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ച് കവസാക്കി

അതേസമയം, 2022 അവസാനത്തിന് മുമ്പ് മൂന്ന് പുതിയ ഇലക്ട്രിക്, ഹൈബ്രിഡ് ബൈക്കുകൾ വിപണിയിൽ അവതരിപ്പിക്കുമെന്നും കവസാക്കി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ഒക്ടോബറിൽ കമ്പനി നടത്തിയ പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് ഇത് വരുന്നത്.

KLX450R ഡേർട്ട് ബൈക്കിന്റെ 2022 മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ച് കവസാക്കി

2035 ഓടെ തങ്ങളുടെ ശ്രേണിയുടെ ഭൂരിഭാഗവും ഇലക്ട്രിക്, ഹൈബ്രിഡ് മോഡലുകളാക്കി മാറ്റാൻ പദ്ധതിയിടുന്നതായാണ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കൾ അവകാശപ്പെടുന്നത്. 2021 ഇന്ത്യ ബൈക്ക് വീക്കില്‍ Z650RS റെട്രോ മോഡലിനെയും കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki announced the launch of the 2022 model klx450r dirt bike in india
Story first published: Saturday, December 18, 2021, 11:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X