450 റാലി ഫാക്ടറി റെപ്ലിക്ക ലിമിറ്റഡ് എഡിഷൻ ബൈക്കുമായി കെടിഎം

വളരെ പ്രത്യേകതകൾ നിറഞ്ഞ 450 റാലി ഫാക്ടറി റെപ്ലിക്ക എന്നൊരു ലിമിറ്റഡ് എഡിഷൻ ബൈക്കുമായി എത്തിയിരിക്കുകയാണ് ഓസ്ട്രിയൻ സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ കെടിഎം.

450 റാലി ഫാക്ടറി റെപ്ലിക്ക ലിമിറ്റഡ് എഡിഷൻ ബൈക്കുമായി കെടിഎം

ഈ മോഡലിന്റെ വെറും 80 യൂണിറ്റുകൾ മാത്രമാകും ബ്രാൻഡ് ലോകമെമ്പാടുമായി വിൽക്കുകയുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്. ഡാകർ പോലുള്ള പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ബൈക്കാണ് 2022 450 റാലി ഫാക്ടറി റെപ്ലിക്ക.

450 റാലി ഫാക്ടറി റെപ്ലിക്ക ലിമിറ്റഡ് എഡിഷൻ ബൈക്കുമായി കെടിഎം

റെഡ് ബുൾ റേസിംഗ് ടീമിന്റെ സഹായം സ്വീകരിച്ചാണ് ഓസ്ട്രിയൻ ബ്രാൻഡ് ഈ റാലി മോട്ടോർസൈക്കിൾ വികസിപ്പിച്ചിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ടോബി പ്രൈസ് പോലുള്ള റൈഡർമാരിൽ നിന്നുള്ള ധാരാളം ഫീഡ്‌ബാക്കുകൾ ഈ ബൈക്കിലേക്ക് പ്രയോഗിച്ചിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

450 റാലി ഫാക്ടറി റെപ്ലിക്ക ലിമിറ്റഡ് എഡിഷൻ ബൈക്കുമായി കെടിഎം

2022 റാലി ഫാക്ടറി റെപ്ലിക്ക രൂപകൽപ്പന ചെയ്തിരിക്കുന്നത് മരുഭൂമിയിലെ മൺകൂനകൾ മുതൽ പാറക്കെട്ടുകൾ വരെയുള്ള ഏറ്റവും തീവ്രമായ സാഹചര്യങ്ങൾ വരെ എളുപ്പത്തിൽ താണ്ടുന്നതിനായാണ്.

450 റാലി ഫാക്ടറി റെപ്ലിക്ക ലിമിറ്റഡ് എഡിഷൻ ബൈക്കുമായി കെടിഎം

ഇലക്ട്രോണിക് ഇഞ്ചക്ഷൻ യൂണിറ്റുള്ള 450 സിസി SOHC സിംഗിൾ-ഷാഫ്റ്റാണ് എഞ്ചിൻ. റേസിംഗ് ട്രാക്കുകളിൽ വിജയിച്ച അനുഭവത്തിൽ നിന്നുമാണ് കെടിഎം എഞ്ചിൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

450 റാലി ഫാക്ടറി റെപ്ലിക്ക ലിമിറ്റഡ് എഡിഷൻ ബൈക്കുമായി കെടിഎം

റെഡ് ബുൾ കെടിഎം ഫാക്ടറി റേസിംഗ് മെഷീനുകളിൽ കാണുന്ന PANKL റേസിംഗ് സിസ്റ്റംസ് ഗിയർബോക്സ് ഈ മോഡൽ നിലനിർത്തുന്നു. മൾട്ടി-സ്റ്റേജ് ക്രോസ് കൺട്രി റേസിംഗിനായി ഈ ബൈക്ക് രൂപകൽപ്പന ചെയ്തിട്ടുണ്ട്.

450 റാലി ഫാക്ടറി റെപ്ലിക്ക ലിമിറ്റഡ് എഡിഷൻ ബൈക്കുമായി കെടിഎം

നൂതന കോൺ വാൽവ് സാങ്കേതികവിദ്യ, പൂർണമായും ക്രമീകരിക്കാവുന്ന WP XACT PRO ഷോക്ക് അബ്സോർബർ, ഉയർന്ന നിലവാരമുള്ള അക്രാപ്‌വിക് എക്‌സ്‌ഹോസ്റ്റ് എന്നിവ ഉൾക്കൊള്ളുന്ന WP XACT PRO കാർട്രിഡ്ജ് ഫ്രണ്ട് ഫോർക്കാണ് 450 റാലി ഫാക്ടറി റെപ്ലിക്കയിൽ ഉൾപ്പെടുന്നത്.

450 റാലി ഫാക്ടറി റെപ്ലിക്ക ലിമിറ്റഡ് എഡിഷൻ ബൈക്കുമായി കെടിഎം

2021 സെപ്റ്റംബർ മുതലെ ബൈക്ക് നിർമിക്കുകയുള്ളൂ. 25,900 യൂറോയാണ് പുതിയ 450 റാലി ഫാക്ടറി റെപ്ലിക്കയുടെ വില. അതായത് ഏകദേശം 23 ലക്ഷം രൂപ. ഇതിൽ വാറ്റ്, രജിസ്ട്രേഷൻ ചെലവുകൾ ഒഴിവാക്കപ്പെടും.

450 റാലി ഫാക്ടറി റെപ്ലിക്ക ലിമിറ്റഡ് എഡിഷൻ ബൈക്കുമായി കെടിഎം

പരിമിതമായ റൈഡർമാർക്ക് അടുത്ത ഡാകറിൽ അധിക ചെലവിൽ കമ്പനി സേവനവും പിന്തുണാ പാക്കേജുകളും നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ബൈക്ക് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്താനും സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM 450 Rally Factory Replica Limited-Edition Model Unveiled. Read in Malayalam
Story first published: Thursday, June 24, 2021, 12:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X