Just In
- 47 min ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 1 hr ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 1 hr ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 2 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- News
മഹാരാഷ്ട്രയിൽ ബുധനാഴ്ച രാത്രി മുതൽ നിരോധനാജ്ഞ; കടുത്ത നിയന്ത്രണങ്ങൾ
- Movies
ഫിറോസും ഭാര്യ സജ്നയും ഇപ്പോള്‍ കളിക്കുന്ന കളി വെറും ചീപ്പ് ഷോയാണ്;രമ്യ പണിക്കര്‍ക്ക് പിന്തുണയുമായി ഒമര്‍ ലുലു
- Sports
IPL 2021: വെടിക്കെട്ടിന് അപ്പുറത്തുള്ള തകര്‍ത്തടിക്കല്‍, 4 മത്സരങ്ങളില്‍ പിറന്നത് 67 സിക്സറുകള്‍
- Finance
തിരിച്ചുവരവിന്റെ പാതയിൽ സമ്പദ്വ്യവസ്ഥ; രാജ്യത്തെ 59 ശതമാനം കമ്പനികളും ശമ്പള വർധനവിന് ഒരുങ്ങുന്നു
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കെടിഎം ഹസ്ഖ്‌വർണ മോഡൽ നിരയിലുടനീളം വീണ്ടും വിലവർധന
കെടിഎമ്മും ഹസ്ഖ്‌വർണയും തങ്ങളുടെ മോഡലുകളുടെ വില കഴിഞ്ഞ മാസമാണ് അവസാനമായി ഉയർത്തിയത്, ഇപ്പോൾ കമ്പനി ഒരു മാസത്തിനുശേഷം വീണ്ടും വില വർധിപ്പിച്ചിരിക്കുകയാണ്.

കെടിഎം, ഹസ്ഖ്‌വർണ്ണ മോട്ടോർസൈക്കിളുകളുടെ വില മോഡലനുസരിച്ച് 1400 രൂപ മുതൽ 4500 രൂപ വരെയാണ് ഉയർത്തിയിരിക്കുന്നത്. കെടിഎം 390, ഹസ്ഖ്‌വർണ്ണ 250 മോഡലുകൾക്ക് ഉൾപ്പെടെ ഈ വിലക്കയറ്റം ബാധകമാണ്.

കഴിഞ്ഞ തവണ എല്ലാ മോഡലുകളുടെയും വില വർധിപ്പിച്ചിരുന്നില്ല. എന്നാൽ ഇത്തവണ ഇരു കമ്പനികളും തങ്ങളുടെ എല്ലാ മോഡലുകളുടെയും വില വർധിപ്പിച്ചു.
MOST READ: ബേസ് മോഡലിനൊഴികെ ആമുഖവിലയിൽ മാറ്റമില്ലാതെ നിസാൻ മാഗ്നൈറ്റ്

KTM Prices | |||
Model | New Price | Old Price | Difference |
125 Duke | Rs1,51,507 | Rs1,50,010 | Rs1,497 |
200 Duke | Rs1,81,536 | Rs1,78,960 | Rs2,576 |
250 Duke | Rs2,17,402 | Rs2,14,210 | Rs3,192 |
390 Duke | Rs2,70,554 | Rs2,66,620 | Rs3,934 |
RC 125 | Rs1,62,566 | Rs1,61,100 | Rs1,466 |
RC 200 | Rs2,04,096 | Rs2,01,075 | Rs3,021 |
RC 390 | Rs2,60,723 | Rs2,56,920 | Rs3,803 |
250 Adventure | Rs2,51,923 | Rs2,48,256 | Rs3,667 |
390 Adventure | Rs3,10,365 | Rs3,05,880 | Rs4,485 |
Husqvarna Price | |||
Model | New Price | Old Price | Difference |
Svartpilen 250 | Rs1,89,568 | Rs1,86,750 | Rs2,818 |
Vitpilen 250 | Rs1,89,952 | Rs1,87,136 | Rs2,816 |
കെടിഎം ഡ്യൂക്ക് 125 -ന്റെ വില 1497 രൂപ വർധിപ്പിച്ചു, ഇപ്പോൾ ഈ മോഡൽ 1,51,507 രൂപയ്ക്കാണ് ലഭ്യമാകുന്നത്.

അതേസമയം, ഡ്യൂക്ക് 200 -ന്റെ വില 2576 രൂപയും ഡ്യൂക്ക് 250 -ക്ക് 3192 രൂപയും ഡ്യൂക്ക് 390 -ക്ക് 3934 രൂപയും വർധിപ്പിച്ചു. ഇപ്പോൾ ഡ്യൂക്ക് 390 -ക്ക് 2.70 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.
MOST READ: മികച്ച ഫിനാൻസ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് കര്‍ണാടക ബാങ്കുമായി സഹകരിച്ച് ടാറ്റ മോട്ടോർസ്

കെടിഎം RC 125 -ന്റെ വില 1466 രൂപയും RC 200 -ന്റെ വില 3021 രൂപയും RC 390 -യുടെ വില 3803 രൂപയും ഉയർത്തി. അഡ്വഞ്ചർ 250 -യുടെ വില 3667 രൂപയും, അഡ്വഞ്ചർ 390 -ക്ക് 4485 രൂപയും നിഡർമ്മാതാക്കൾ വില വർധിപ്പിച്ചു.

ഇപ്പോൾ കെടിഎം അഡ്വഞ്ചർ 390 -യുടെ വില 3.10 ലക്ഷം രൂപയാണ്. ഇതിനാണ് ഏറ്റവും ഉയർന്ന വിലവർധനവ് ലഭിച്ചത്.
അതേസമയം, സ്വാർട്ട്‌പിലൻ 250 -ക്ക് വില 2818 രൂപയും വിറ്റ്പിലൻ 250 -യുടെ വില 2816 രൂപ വർധിപ്പിച്ചു.
MOST READ: കാത്തിരിപ്പിന് വിരാമം; 2021 ഹെക്ടറിന്റെ ഔദ്യോഗിക ലോഞ്ച് തീയതി വെളിപ്പെടുത്തി എംജി

കഴിഞ്ഞ മാസം പുതിയ കെടിഎം ഡ്യൂക്ക് 125 പുറത്തിറക്കി, ഈ പുതിയ വർഷത്തിൽ പുതിയ RC 200 കൊണ്ടുവരാൻ കമ്പനി ഒരുങ്ങുകയാണ്.

ഇന്ത്യയിലെ 500 സിസി വിഭാഗത്തിലേക്കും ചുവടുവെക്കാൻ കെടിഎം തയ്യാറെടുക്കുന്നു. 500 സിസി ട്വിൻ സിലിണ്ടർ മോട്ടോർസൈക്കിളാണ് നിർമ്മാതാക്കൾ ഒരുക്കുന്നത്. ഇതിന് 890 സിസി ബൈക്ക് പോലെ കോൺഫിഗറേഷൻ ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു.
MOST READ: 'ടാറ്റ സഫാരി' എസ്‌യുവികളുടെ അവസാന വാക്ക്; ട്രിബ്യൂട്ട് വീഡിയോ കാണാം

ഇതിനുപുറമെ പൂനെയിലെ ബജാജിന്റെ പ്ലാന്റിൽ ഈ ബൈക്കിനെക്കുറിച്ചുള്ള ഗവേഷണവും വികസനവും നടത്തുമെന്നും കമ്പനി അറിയിച്ചു.