കൊവിഡ്-19; വാറണ്ടിയും സൗജന്യ സര്‍വ്വീസ് കാലയളവും നീട്ടിനല്‍കുമെന്ന് കെടിഎമ്മും ഹസ്ഖ്‌വര്‍ണയും

വാഹനങ്ങള്‍ക്ക് വാറണ്ടിയും സൗജന്യ സര്‍വ്വീസ് കാലാവധിയും നീട്ടുന്നതായി കെടിഎമ്മും ഹസ്ഖ്‌വര്‍ണയും അറിയിച്ചു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണ് രണ്ട് ബ്രാന്‍ഡുകളും ഈ തീരുമാനമെടുത്തത്.

കൊവിഡ്-19; വാറണ്ടിയും സൗജന്യ സര്‍വ്വീസ് കാലയളവും നീട്ടിനല്‍കുമെന്ന് കെടിഎമ്മും ഹസ്ഖ്‌വര്‍ണയും

2021 മെയ് 31 നകം കാലഹരണപ്പെടുന്ന ഏതൊരു വാറണ്ടിയും സൗജന്യ സര്‍വ്വീസ് കാലയളവും 2021 ജൂലൈ 31 ലേക്ക് നീട്ടി നല്‍കുമെന്നാണ് ഇരുനിര്‍മാതാക്കളും അറിയിച്ചിരിക്കുന്നത്.

കൊവിഡ്-19; വാറണ്ടിയും സൗജന്യ സര്‍വ്വീസ് കാലയളവും നീട്ടിനല്‍കുമെന്ന് കെടിഎമ്മും ഹസ്ഖ്‌വര്‍ണയും

പുതിയ സംരംഭത്തിലൂടെ, ഈ പരീക്ഷണ സമയങ്ങളില്‍ രണ്ട് ബ്രാന്‍ഡുകളില്‍ നിന്നുമുള്ള ഉപഭോക്താക്കള്‍ക്ക് മതിയായ സംരക്ഷണം നല്‍കുകയാണ് ലക്ഷ്യമിടുന്നത്. കൊവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

MOST READ: 5-ഡോർ ജിംനിക്ക് തുടിപ്പേകാൻ മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള ടർബോ പെട്രോൾ എഞ്ചിൻ

കൊവിഡ്-19; വാറണ്ടിയും സൗജന്യ സര്‍വ്വീസ് കാലയളവും നീട്ടിനല്‍കുമെന്ന് കെടിഎമ്മും ഹസ്ഖ്‌വര്‍ണയും

കൊവിഡ് പ്രതിദിനം വര്‍ധിക്കുന്നതിന്റെ ഭാഗമായി ഭൂരിപക്ഷം സംസ്ഥാനങ്ങളും നഗരങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തങ്ങളുടെ ജീവനക്കാരെ സംരക്ഷിക്കുന്നതിന്, നിര്‍മാണശാലകള്‍, കോര്‍പ്പറേറ്റ് ഓഫീസുകള്‍, ഷോറൂമുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവയിലുടനീളമുള്ള പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ വാഹന നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു.

കൊവിഡ്-19; വാറണ്ടിയും സൗജന്യ സര്‍വ്വീസ് കാലയളവും നീട്ടിനല്‍കുമെന്ന് കെടിഎമ്മും ഹസ്ഖ്‌വര്‍ണയും

തല്‍ഫലമായി, പ്രാദേശിക ലോക്ക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന സേവന കേന്ദ്രങ്ങള്‍ അടയ്ക്കും. ഈ സമയത്ത്, കാലഹരണപ്പെടുന്ന അറ്റകുറ്റപ്പണി പാക്കേജുകളുള്ള ഉപഭോക്താക്കളുടെ വാഹനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയില്ല.

MOST READ: കൂടുതൽ അണിയിച്ചൊരുക്കാം, MU-X എസ്‌യുവിക്കായി പുതിയ ആക്‌സ‌സറികളുമായി ഇസൂസു

കൊവിഡ്-19; വാറണ്ടിയും സൗജന്യ സര്‍വ്വീസ് കാലയളവും നീട്ടിനല്‍കുമെന്ന് കെടിഎമ്മും ഹസ്ഖ്‌വര്‍ണയും

ഈ പാക്കേജുകളില്‍ പ്രഖ്യാപിച്ച വിപുലീകരണം ഉപഭോക്താക്കളെ അവരുടെ പ്രശ്‌നങ്ങള്‍ ക്രമീകരിക്കാനും അവരുടെ വാഹന വാങ്ങലിനും മൂല്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

കൊവിഡ്-19; വാറണ്ടിയും സൗജന്യ സര്‍വ്വീസ് കാലയളവും നീട്ടിനല്‍കുമെന്ന് കെടിഎമ്മും ഹസ്ഖ്‌വര്‍ണയും

ഇതിനുപുറമെ, എല്ലാ പ്രോ എക്‌സ്പീരിയന്‍സ് റൈഡുകളും നിര്‍ത്തിവച്ചിരിക്കുകയാണെന്നും കെടിഎം അറിയിച്ചു. പ്രോ എക്‌സ്പീരിയന്‍സ് പ്രോഗ്രാം മൂന്ന് പ്രധാന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

MOST READ: ഉപഭോക്താക്കൾക്ക് പിന്തുണയുമായി ഹീറോ, വാറണ്ടിയും സൗജന്യ സർവീസ് കാലയളവും നീട്ടി

കൊവിഡ്-19; വാറണ്ടിയും സൗജന്യ സര്‍വ്വീസ് കാലയളവും നീട്ടിനല്‍കുമെന്ന് കെടിഎമ്മും ഹസ്ഖ്‌വര്‍ണയും

കെടിഎം അഡ്വഞ്ചര്‍ ടൂര്‍സ്, കെടിഎം റൈഡുകള്‍, കെടിഎം ട്രാക്ക് ഡേ. റോഡുകളില്‍ ചെലവഴിച്ച ദിവസങ്ങളുടെ എണ്ണം അനുസരിച്ച് ഈ റൈഡുകളെല്ലാം ഒരു ഫീസ് ഈടാക്കുന്നു. ഈ എക്‌സ്പീരിയന്‍സ് റൈഡുകള്‍ക്കായി പുതിയതായി സൈന്‍ അപ്പ് ചെയ്ത ഉപഭോക്താക്കള്‍ക്ക് കുറച്ച് സമയം കാത്തിരിക്കേണ്ടിവരുമെന്നും കമ്പനി അറിയിച്ചു.

കൊവിഡ്-19; വാറണ്ടിയും സൗജന്യ സര്‍വ്വീസ് കാലയളവും നീട്ടിനല്‍കുമെന്ന് കെടിഎമ്മും ഹസ്ഖ്‌വര്‍ണയും

രാജ്യത്ത് വൈറസ് വ്യാപനം കുറയുമ്പോള്‍ ഈ റൈഡുകള്‍ പഴയ രീതിയില്‍ നടത്തുമെന്നും കമ്പനി അറിയിച്ചു. എന്നിരുന്നാലും, ഇപ്പോള്‍, കെടിഎം ഉപഭോക്താക്കളോട് 'പാര്‍ക്ക് യുവര്‍ കെടിഎം' എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM & Husqvarna Extends Warranty And Free Service, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X