5-ഡോർ ജിംനിക്ക് തുടിപ്പേകാൻ മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള ടർബോ പെട്രോൾ എഞ്ചിൻ

വാഹന പ്രേമികളെല്ലാം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളുടെ പട്ടികയിൽ മുൻപന്തിയിലാണ് മാരുതി സുസുക്കി ജിംനിയുടെ സ്ഥാനം. ഇന്നു വരും നാളെ വരും എന്ന കിംവദന്തികളും പ്രചരിക്കാൻ തുടങ്ങിയിട്ടും വർഷങ്ങളായി.

5-ഡോർ ജിംനിക്ക് തുടിപ്പേകാൻ മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള ടർബോ പെട്രോൾ എഞ്ചിൻ

ഈ വർഷം അവസാനമോ അടുത്ത വർഷത്തിന്റെ തുടക്കമോ സുസുക്കി ജിംനിയുടെ ലോംഗ് വീൽബേസ് പതിപ്പ് അവതരിപ്പിക്കുമെന്നാണ് കമ്പനി വൃത്തങ്ങളിൽ നിന്നും ഇപ്പോൾ ലഭിക്കുന്ന സൂചന. തുടർന്ന് എസ്‌യുവി 2022 ജൂലൈയിൽ വിപണിയിലുമെത്തും.

5-ഡോർ ജിംനിക്ക് തുടിപ്പേകാൻ മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള ടർബോ പെട്രോൾ എഞ്ചിൻ

ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനൊപ്പം പുതിയ ജിംനി ലോംഗ് വീൽബേസ് പതിപ്പ് അണിരത്തുമെന്നാണ് റിപ്പോർട്ട്. എസ്‌യുവിയുടെ ഭാരവും വലിപ്പവും വർധിച്ചതാണ് ഈ നീക്കത്തിന് പിന്നിലുള്ള പ്രധാന കാരണം.

MOST READ: ആഢംബര കാറുകളോട് കിടപിടിക്കുന്ന അകത്തളവുമായി കിയ സോനെറ്റ്; വീഡിയോ

5-ഡോർ ജിംനിക്ക് തുടിപ്പേകാൻ മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള ടർബോ പെട്രോൾ എഞ്ചിൻ

അഞ്ച് ഡോർ ജിംനിക്ക് മൈൽഡ്- ഹൈബ്രിഡ് സംവിധാനമുള്ള ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 1.5 ലിറ്റർ പെട്രോൾ എഞ്ചിനോടൊപ്പം ടർബോ-പെട്രോൾ ഓപ്ഷനും വാഹനത്തിന് ലഭ്യമാകുമെന്ന് സാരം.

5-ഡോർ ജിംനിക്ക് തുടിപ്പേകാൻ മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള ടർബോ പെട്രോൾ എഞ്ചിൻ

സുസുക്കി വിദേശത്ത് വാഗ്ദാനം ചെയ്യുന്ന 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിന്റെ രൂപത്തിലാണ് ഇത് കൂടുതലും വരുന്നത്. ഇത് ബ്രാൻഡിന്റെ മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം സ്റ്റാൻഡേർഡായി ചേർത്താണ് വരുന്നത്. പക്ഷേ ഇത് ഇന്ത്യയിൽ ഓപ്ഷണലാകാം.

MOST READ: ഇന്ത്യയിൽ ലഭ്യമായ ഏറ്റവും താങ്ങനാവുന്ന മൂന്ന് ക്രൂയിസർ മോട്ടോർസൈക്കിളുകൾ

5-ഡോർ ജിംനിക്ക് തുടിപ്പേകാൻ മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള ടർബോ പെട്രോൾ എഞ്ചിൻ

2018-ൽ വിദേശത്ത് സമാരംഭിച്ചതിനുശേഷം നാലാം തലമുറ ജിംനി വളരെയധികം ശ്രദ്ധയാണ് മറ്റ് വിപണികളിൽ നിന്നും പോലും സ്വന്തമാക്കിയത്. കയറ്റുമതിക്കായി ഇന്ത്യയിൽ ത്രീ-ഡോർ മോഡലിന്റെ ഉത്പാദനം ആരംഭിച്ചുകൊണ്ട് സുസുക്കിക്ക് വിതരണത്തെ പിന്തുണയ്‌ക്കേണ്ടിയും വന്നു.

5-ഡോർ ജിംനിക്ക് തുടിപ്പേകാൻ മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള ടർബോ പെട്രോൾ എഞ്ചിൻ

2020 ഓട്ടോ എക്‌സ്‌പോയിൽ മോഡലിനെ പ്രദർശിപ്പിച്ചിരുന്നെങ്കിലും ഇത് ഇവിടെ അവതരിപ്പിക്കുമോയെന്ന് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്തായലും അവതരിപ്പിച്ചാൽ സ്റ്റാൻഡേർഡ് ത്രീ-ഡോർ പതിപ്പിനേക്കാൾ 300 മില്ലിമീറ്റർ അധിക നീളവും 100 കിലോഗ്രാം അധിക ഭാരവുമുള്ള 5-ഡോർ പതിപ്പായിരിക്കും രാജ്യത്ത് എത്തുക.

MOST READ: കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

5-ഡോർ ജിംനിക്ക് തുടിപ്പേകാൻ മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള ടർബോ പെട്രോൾ എഞ്ചിൻ

സ്റ്റൈലിംഗിന്റെ കാര്യത്തിൽ എസ്‌യുവിക്ക് കുറച്ച് മാറ്റങ്ങൾ ലഭിക്കും. നിലവിലെ അഞ്ച്-സ്ലോട്ട് ലംബ സജ്ജീകരണത്തിന് പകരമായി ഒരൊറ്റ തിരശ്ചീന സ്ലാറ്റ് ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള 3-ഡോർ ജിംനിക്ക് സുസുക്കി ഒരു സൗമ്യമായ ഫെയ്‌സ്‌ലിഫ്റ്റും നൽകും.

5-ഡോർ ജിംനിക്ക് തുടിപ്പേകാൻ മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള ടർബോ പെട്രോൾ എഞ്ചിൻ

ഇന്ത്യയിൽ എത്തുമ്പോൾ ജിംനിയുടെ വില 10 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര ഥാർ, വരാനിരിക്കുന്ന ബിഎസ്-VI ഫോഴ്‌സ് ഗൂർഖ എന്നിവയുമായാകും മാരുതിയുടെ എസ്‍യുവി മാറ്റുരയ്ക്കുക.

Most Read Articles

Malayalam
English summary
New Maruti Suzuki 5-Door Jimny To Get A Mild-Hybrid Turbo-Petrol Engine. Read in Malayalam
Story first published: Tuesday, May 18, 2021, 12:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X