കൂടുതൽ മിടുക്കൻമാരായി, പുതിയ 2022 മോഡൽ 390, 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ അവതരിപ്പിച്ച് കെടിഎം

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിൽ രണ്ട് കിടിലൻ മോഡലുകളുമായി കളംനിറഞ്ഞവരാണ് ഓസ്‌ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം. ഇപ്പോൾ ഇറ്റലിയിലെ മിലാനിൽ നടന്നുകൊണ്ടിരിക്കുന്ന 2021 EICMA ഷോയിൽ അഡ്വഞ്ചർ 390, 250 പതിപ്പുകളെ പരിഷ്ക്കാരങ്ങളോടെ പരിചയപ്പെടുത്തിയിരിക്കുകയാണ് കമ്പനി.

കൂടുതൽ മിടുക്കൻമാരായി, പുതിയ 2022 മോഡൽ 390, 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ അവതരിപ്പിച്ച് കെടിഎം

ലോകം കൊവിഡ്-19 മഹാമാരിയുടെ പിടിയിലേക്ക് ആവുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് 2020 ജനുവരിയിൽ പുതിയ അഡ്വഞ്ചർ 390 മോട്ടോർസൈക്കിൾ പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പിന്നീട് 2020 നവംബറിൽ ഇന്ത്യയിലേക്ക് 250 അഡ്വഞ്ചർ മോട്ടോർസൈക്കിളിനെയും ബ്രാൻഡ് സമ്മാനിച്ചു.

കൂടുതൽ മിടുക്കൻമാരായി, പുതിയ 2022 മോഡൽ 390, 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ അവതരിപ്പിച്ച് കെടിഎം

ഈ രണ്ട് മോട്ടോർസൈക്കിളുകളും ഡ്യൂക്ക്, ആർസി മോഡലുകൾ പോലെ തന്നെ ബജാജ് ഓട്ടോയുടെ മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമുള്ള പ്ലാന്റിലാണ് നിർമിക്കപ്പെടുന്നത്. ഇവിടെ നിന്ന് ഈ മോട്ടോർസൈക്കിളുകൾ പ്രാദേശിക ആവശ്യങ്ങൾക്കായി മാത്രമല്ല, കയറ്റുമതി വിപണികൾക്കും കൂടി വേണ്ടിയാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.

കൂടുതൽ മിടുക്കൻമാരായി, പുതിയ 2022 മോഡൽ 390, 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ അവതരിപ്പിച്ച് കെടിഎം

കൊറോണ വൈറസിന്റെ അസ്തിത്വത്തിൽ കൂടുതൽ സമയവും ചെലവഴിച്ചിട്ടും രണ്ട് അഡ്വഞ്ചർ ബൈക്കുകൾക്കും ഒരു അപ്‌ഡേറ്റ് നൽകാൻ കെടിഎമ്മിന് കഴിഞ്ഞുവെന്നതാണ് ഇപ്പോഴത്തെ ഏറ്റവും ശ്രദ്ധേയമായ കാര്യം. വിപണിയിൽ എത്തിയ നാൾ മുതൽ കെടിഎം 390 എഡിവിയുടെ ഡിമാന്റ് വളരെ ഉയർന്നതാണ്.

കൂടുതൽ മിടുക്കൻമാരായി, പുതിയ 2022 മോഡൽ 390, 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ അവതരിപ്പിച്ച് കെടിഎം

മറ്റുള്ള മോട്ടോർസൈക്കിളുകളെ പോലെ തന്നെ കെടിഎമ്മും ഈ മോഡലിന്റെ ഡിമാൻഡ് നിറവേറ്റാൻ പാടുപെടുകയാണ്. പ്രധാനമായും പാർട്‌സുകളുടെ കുറവ് കാരണമാണ് കമ്പനി ഈ പ്രതിസന്ധി നേരിടുന്നത്. ആഗോള തലത്തിലുണ്ടായിരിക്കുന്ന പാർട്‌സ് ക്ഷാമം വരും മാസങ്ങളിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണഅ കെടിഎം തങ്ങളുടെ എഡിവി മോട്ടോർസൈക്കിളുകൾക്ക് ഒരു നവീകരണം നൽകിയിരിക്കുന്നത്.

കൂടുതൽ മിടുക്കൻമാരായി, പുതിയ 2022 മോഡൽ 390, 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ അവതരിപ്പിച്ച് കെടിഎം

1290 സൂപ്പർ അഡ്വഞ്ചർ എസ്, 1290 സൂപ്പർ അഡ്വഞ്ചർ ആർ, 390 അഡ്വഞ്ചർ, 250 അഡ്വഞ്ചർ എന്നിവയ്‌ക്കെല്ലാമാണ് കമ്പനി കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. സാഹസികതയുടെ കൂടുതൽ ഫ്രീ-റോമിംഗ് സ്പിരിറ്റോടെയാണ് 2022 അഡ്വഞ്ചർ 390 മോട്ടോർസൈക്കിൾ നിരത്തിലേക്ക് ഇപ്പോൾ എത്തുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

കൂടുതൽ മിടുക്കൻമാരായി, പുതിയ 2022 മോഡൽ 390, 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ അവതരിപ്പിച്ച് കെടിഎം

പുതിയ കളർ ഓപ്‌ഷനുകൾക്കൊപ്പം ഫ്രഷ് ലുക്ക് ലഭിക്കുന്നതിന് പുറമെ, അതിന്റെ ഇലക്ട്രോണിക് ഫീച്ചറുകളും കെടിഎം വർധിപ്പിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. 2022 അഡ്വഞ്ചർ 390 മോഡലിൽ ചേർത്ത ഫീച്ചറുകളിൽ സ്ട്രീറ്റ്, ഓഫ് റോഡ് എന്നിങ്ങനെ രണ്ട് പുതിയ ട്രാക്ഷൻ കൺട്രോൾ മോഡുകളാണ് ഉൾപ്പെടുന്നത്.

കൂടുതൽ മിടുക്കൻമാരായി, പുതിയ 2022 മോഡൽ 390, 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ അവതരിപ്പിച്ച് കെടിഎം

ഈ പുതിയ മോഡുകൾ റിയർ വീൽ സ്ലിപ്പിന്റെ അളവ് സ്വയമേവ ക്രമീകരിക്കും. തൽഫലമായി അയഞ്ഞതോ നനഞ്ഞതോ ആയ ഭൂപ്രദേശങ്ങളിൽ മികച്ച നിയന്ത്രണം നൽകാൻ ഇത് റൈഡറെ സഹായിക്കും. ഓഫ് റോഡിങ്ങിനിടെ ഒരു ചെറിയ സ്‌റ്റാൾ അല്ലെങ്കിൽ വീഴ്ച്ച സംഭവിച്ചാൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം റീസെറ്റ് ചെയ്യാറുണ്ടെന്ന് പല കെടിഎം 390 അഡ്വഞ്ചർ ഉടമകളും പരാതിപ്പെട്ടിരുന്നു.

കൂടുതൽ മിടുക്കൻമാരായി, പുതിയ 2022 മോഡൽ 390, 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ അവതരിപ്പിച്ച് കെടിഎം

പഴയ ക്രമീകരണങ്ങൾ വീണ്ടും ഡയൽ ചെയ്യേണ്ടിവരുന്നതിനാൽ ഇത് റൈഡർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നായിരുന്നു. പുതിയ പരിഷ്ക്കാരത്തിലൂടെ ഇതിനാണ് ഇപ്പോൾ പരിഹാരം കണ്ടെത്തിയിരിക്കുന്നത്. 2022 മോഡലിൽ റൈഡർമാരെ ഹ്രസ്വമായ സ്‌റ്റാൾ അല്ലെങ്കിൽ ഫാൾഡ് മോഡിൽ ഓഫ്‌റോഡ് ട്രാക്ഷൻ മോഡിൽ തുടരാൻ അനുവദിക്കുമെന്ന് കെടിഎം പറയുന്നു.

കൂടുതൽ മിടുക്കൻമാരായി, പുതിയ 2022 മോഡൽ 390, 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ അവതരിപ്പിച്ച് കെടിഎം

390 അഡ്വഞ്ചറിന് നൽകിയ മറ്റൊരു മാറ്റം അതിന്റെ അലോയ് വീലുകളിലാണ്. നിലവിലെ മോട്ടോർസൈക്കിളിൽ കാണുന്ന 12 സ്‌പോക്കുകൾക്ക് പകരം 10 സ്‌പോക്കുകളുമായാണ് പുതിയ 2022 മോഡലുകൾ വരുന്നത്.

കൂടുതൽ മിടുക്കൻമാരായി, പുതിയ 2022 മോഡൽ 390, 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ അവതരിപ്പിച്ച് കെടിഎം

ഇത് റിമ്മുകളുടെ കാഠിന്യവും പ്രതിരോധവും വർധിപ്പിക്കുകയും കഠിനമായ ഭൂപ്രദേശങ്ങളിൽ അവയെ കൂടുതൽ മോടിയുള്ളതാക്കുകയും ചെയ്യുന്നുവെന്ന് കെടിഎം പറയുന്നു. ഓറഞ്ച് ആക്‌സന്റുകളുള്ള ബ്ലാക്ക്, ബ്ലൂ ആക്‌സന്റുകളുള്ള ഓറഞ്ച് എന്നിവയാണ് ബൈക്കിലേക്ക് കൂട്ടിച്ചേർത്ത രണ്ട് പുതിയ കളർ ഓപ്ഷനുകൾ.

കൂടുതൽ മിടുക്കൻമാരായി, പുതിയ 2022 മോഡൽ 390, 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ അവതരിപ്പിച്ച് കെടിഎം

390 ADV പോലെ 250 അഡ്വഞ്ചർ മോട്ടോർസൈക്കിളും പുതിയ അലോയ് വീലുകളിലേക്ക് പരിഷ്ക്കരിച്ചിട്ടുണ്ട്. നിലവിലെ മോഡലിലുള്ള 12 സ്‌പോക്കുകൾക്ക് പകരം ഇപ്പോൾ 10 സ്‌പോക്കുകളാണ് മോഡലിന് ലഭിക്കുന്നത്. നിറങ്ങളും പുതുക്കിയിട്ടുണ്ട്. വൈറ്റ് ആക്‌സന്റുകൾ ഉള്ള ഓറഞ്ച്, വെറ്റ് ആക്‌സന്റുകളുള്ള ബ്ലൂ എന്നിവയാണ് ക്വാർട്ടർ ലിറ്റർ പതിപ്പിൽ ഇനി മുതൽ ലഭ്യമാവുക.

കൂടുതൽ മിടുക്കൻമാരായി, പുതിയ 2022 മോഡൽ 390, 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ അവതരിപ്പിച്ച് കെടിഎം

രണ്ട് മോട്ടോർസൈക്കിളുകളുടേയും എഞ്ചിൻ സവിശേഷതകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. 2022 കെടിഎം 390 അഡ്വഞ്ചറും 250 അഡ്വഞ്ചറും നിലവിലുള്ള അതേ എഞ്ചിനിലാണ് പ്രവർത്തിക്കുന്നത്. 43.5 bhp പവറിൽ 37 Nm torque നൽകുന്ന സിംഗിൾ സിലിണ്ടർ 373 സിസി മോട്ടോറാണ് 390 പതിപ്പിന് തുടിപ്പേകുന്നത്.

കൂടുതൽ മിടുക്കൻമാരായി, പുതിയ 2022 മോഡൽ 390, 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ അവതരിപ്പിച്ച് കെടിഎം

അതേസമയം മറുവശത്ത് 30 bhp കരുത്തിൽ 24 torque വികസിപ്പിക്കുന് 248 സിസി എഞ്ചിനാണ് 250 അഡ്വഞ്ചറിന്റെ ഹൃദയം. ക്വിക്ക് ഷിഫ്റ്ററും സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുമുള്ള ആറു സ്പീഡ് ഗിയർബോക്‌സുമായാണ് രണ്ട് എഞ്ചിനുകളും ജോടിയാക്കിയിരിക്കുന്നത്.

കൂടുതൽ മിടുക്കൻമാരായി, പുതിയ 2022 മോഡൽ 390, 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ അവതരിപ്പിച്ച് കെടിഎം

ഫീച്ചറുകളുടെ ശേഷിക്കുന്ന ലിസ്റ്റ് രണ്ട് മോട്ടോർസൈക്കിളുകൾക്കും മുമ്പത്തെ പോലെ തന്നെ തുടരുന്നു. എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽലൈറ്റ്, ബ്ലൂടൂത്ത് ശേഷിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ എബിഎസ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
Ktm unveiled the updated 2022 390 adventure and 250 adventure
Story first published: Thursday, December 2, 2021, 12:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X