Just In
- 4 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 4 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 5 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 5 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
പിസി ജോർജിൻ്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാൽ കക്കൂസ് പോലും നാണിച്ച് പോകും: തുറന്നടിച്ച് നേതാക്കൾ
- Finance
ചൈനയിലെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ആധിപത്യമുറപ്പിക്കാൻ ബൈറ്റ് ഡാൻസ്: 13,000 ജീവനക്കാർക്ക് നിയമനം
- Movies
പുതിയ അതിഥിയെ സ്വാഗതം ചെയ്ത് ബിഗ് ബോസ് വീട്; വീണ്ടും ട്വിസ്റ്റുമായി മോഹന്‍ലാല്‍, സന്തോഷവും സങ്കടവും ഒരു ദിവസം
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കിടിലൻ മാറ്റങ്ങളോടെ അപ്രീലിയ RS660 റേസിംഗ് ട്രാക്കിലേക്ക്; ചിത്രങ്ങൾ കാണാം
ഈ വർഷം അല്ലെങ്കിൽ അടുത്ത വർഷം ഇന്ത്യയിൽ സാന്നിധ്യം അറിയിക്കാൻ തയാറെടുത്തിരിക്കുന്ന അപ്രീലിയ RS660 ജന്മനാടായ ഇറ്റലിയിലെ റേസിംഗ് ട്രാക്കിലേക്ക് ഇറങ്ങുകയാണ്.

RS660 ട്രോഫി മെയ് മുതൽ മിസാനോയിൽ ആരംഭിക്കുമെന്നാണ് ഇറ്റാലിയൻ ബ്രാൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മത്സരത്തിൽ പങ്കെടുക്കുന്നതിനായാണ് RS660 ട്രോഫിയോ ഒരു സൂപ്പർ കൂൾ ട്രാക്ക് ബൈക്കായി പരിണാമം ചെയ്‌തിരിക്കുന്നത്.

റേസ് റെഡി RS660 എന്നിവയുടെ സംയോജനമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഈ മോഡലിലേക്ക് പരിണമിക്കുന്നതിനായി നിരവധി അപ്‌ഗ്രേഡുകളാണ് അപ്രീലിയ നടപ്പിലാക്കിയിട്ടുള്ളത്.
MOST READ: വെബ്സെറ്റിൽ ഇടംപിടിച്ച് എക്‌സ്ട്രീം 160R 100 മില്യൺ എഡിഷൻ; വിപണിയിലേക്ക് ഉടൻ

പുതിയ SC പ്രോജക്റ്റ് എക്‌സ്‌ഹോസ്റ്റ്, സ്പ്രിന്റ് ഫിൽട്ടർ, പുതിയ ബ്രെംബോ ബ്രേക്കിംഗ് സിസ്റ്റം, പുതിയ സൂപ്പർകോർസ V3 SC1 ടയറുകൾ എന്നിവയുമായാണ് RS660 റേസിംഗ് ട്രാക്കിലേക്ക് എത്തുന്നത്.

ബൈക്കിനെ കുറച്ചുകൂടി ട്രാക്ക് ഫ്രണ്ട്‌ലി ആക്കുന്നതിന് ബ്രാൻഡ് ക്ലിപ്പ്-ഓൺ ഹാൻഡി ബാറുകൾ ചെറുതാക്കുകയും ഫുട്പെഗുകൾ ഉയർത്തുകയും ചെയ്തു. അതോടൊപ്പം ബൈക്കിന് പുതിയ ഫൈബർഗ്ലാസ് ബോഡി വർക്കുകളും ചില രസകരമായ ഗ്രാഫിക്സും അപ്രീലിയ കൂട്ടിച്ചേർത്തിരിക്കുന്നതും ശ്രദ്ധേയമാണ്.
MOST READ: എതിരാളികൾക്ക് ഇരട്ടി പ്രഹരം; CB350RS സ്‌ക്രാംബ്ലർ മോഡലും ഇന്ത്യയിൽ അവതരിപ്പിച്ച് ഹോണ്ട

ഈ വർഷം പകുതിയോടെ RS 660 സ്പോര്‍ട്സ് ബൈക്ക് അവതരിപ്പിക്കാനാണ് പിയാജിയോ പദ്ധതിയിട്ടിരിക്കുന്നത്. പോയ വർഷം നടന്ന ഒരു ഓണ്‍ലൈന്‍ പരിപാടിയിലാണ് ബ്രാൻഡിന്റെ ഇന്ത്യ ചെയര്‍മാനും എംഡിയുമായ ഡീഗോ ഗ്രാഫി ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്തായാലും RS660 ഒരു CBU യൂണിറ്റായി ആകും ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുക. അപ്രീലിയയുടെ തന്നെ RSV4 സ്പോർട്‌സിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് RS660 മോഡലിന്റെ ഡിസൈനും പൂർത്തിയാക്കിയിരിക്കുന്നത്.
MOST READ: KM 3000, KM 4000 ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ പുറത്തിറക്കി കബീറ

2018-ൽ നടന്ന EICMA മോട്ടോര്‍ ഷോയിലാണ് മോട്ടോർസൈക്കിളിന്റെ കണ്‍സെപ്റ്റ് പതിപ്പിനെ അപ്രീലിയ പരിചയപ്പെടുത്തുന്നത്. 660 സിസി എഞ്ചിനാകും RS660 സൂപ്പർ സ്പോർട്‌സ് ബൈക്കിന്റെ ഹൃദയം. ഇത് പരമാവധി 100 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

ബൈക്കിന്റെ മറ്റ് സവിശേഷതകളിൽ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഇരട്ട ബബിള്‍ വിന്‍ഡ്‌സ്‌ക്രീന്‍, റൈഡര്‍ സീറ്റിനായി ചുവന്ന നിറത്തിലുള്ള കവര്‍ എന്നിവയെല്ലാം ഉൾപ്പെടും. അതോടൊപ്പം കോര്‍ണറിംഗ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സമഗ്രമായ ഇലക്ട്രോണിക്ക് പാക്കേജും അപ്രീലിയ വാഗ്ദാനം ചെയ്യും.