'സ്‌പോർട്‌സ്റ്റർ എസ്' പുതിയ കസ്റ്റം മോട്ടോർസൈക്കിളിന് പേരിട്ട് ഹാർലി ഡേവിഡ്‌സൺ

മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഒരു കൺസെപ്റ്റ് പതിപ്പിൽ പരിചയപ്പെടുത്തിയ 1,250 സിസി ലിക്വിഡ്-കൂൾഡ് കസ്റ്റം മോട്ടോർസൈക്കിളിനെ വിപണിയിലേക്ക് എത്തിക്കുകയാണ് ഹാർലി-ഡേവിഡ്‌സൺ. 2021 ജൂലൈ 13 ന് എത്തുന്ന പുതുമോഡലിനെ ഏറെ പ്രതീക്ഷയോടെയാണ് വാഹന ലോകം കാത്തിരിക്കുന്നതും.

'സ്‌പോർട്‌സ്റ്റർ എസ്' പുതിയ കസ്റ്റം മോട്ടോർസൈക്കിളിന് പേരിട്ട് ഹാർലി ഡേവിഡ്‌സൺ

പുതിയ മോഡലിനെ ഹാർലി-ഡേവിഡ്‌സൺ സ്‌പോർട്‌സ്റ്റർ എസ് എന്നായിരിക്കും വിളിക്കുക. കൂടാതെ കമ്പനിയുടെ ദീർഘകാലമായി പ്രവർത്തിക്കുന്ന സ്‌പോർട്‌സ്റ്റർ ലൈനിന്റെ പിൻഗാമിയാകും പുഷ്റോഡ് എയർ-കൂൾഡ് ട്വിൻ എഞ്ചിനുള്ള ഈ ബൈക്ക്.

'സ്‌പോർട്‌സ്റ്റർ എസ്' പുതിയ കസ്റ്റം മോട്ടോർസൈക്കിളിന് പേരിട്ട് ഹാർലി ഡേവിഡ്‌സൺ

പുതിയ സ്‌പോർട്‌സ്റ്റർ എസിൽ ഹാർലി-ഡേവിഡ്‌സൺ പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിന്റെ 1,252 സിസി എഞ്ചിനിൽ നിന്ന് ഉരുത്തിരിഞ്ഞ ലിക്വിഡ്-കൂൾഡ്, DOHC ട്വിൻ എഞ്ചിനാകും അവതരിപ്പിക്കുക.

'സ്‌പോർട്‌സ്റ്റർ എസ്' പുതിയ കസ്റ്റം മോട്ടോർസൈക്കിളിന് പേരിട്ട് ഹാർലി ഡേവിഡ്‌സൺ

ടൈപ്പ്-അംഗീകാര രേഖകൾ അനുസരിച്ച് മോഡലിനെ ഔദ്യോഗികമായി RH1250S എന്ന് വിളിക്കുന്നു. ഇത് ഹാർലി-ഡേവിഡ്‌സൺ പാൻ അമേരിക്ക 1250 ന് അനുസൃതമായി 1,252 സിസി റെവല്യൂഷൻ മാക്സ് എഞ്ചിൻ പങ്കിടുന്നുവെന്നാണ് വ്യക്തമാക്കുന്നത്.

ഹാർലി-ഡേവിഡ്‌സൺ വർഷങ്ങൾക്ക് മുമ്പ് സ്‌പോർട്‌സ്റ്റർ എസ് മോഡലിനെ കൺസെപ്റ്റ് രൂപത്തിൽ പരിചയപ്പെടുത്തിയിരുന്നതിനാൽ പ്രീമിയം ക്രൂയിസർ ബൈക്കിന്റെ ഡിസൈൻ കൺസ്പെറ്റ് പതിപ്പിന് സമാനമായിരിക്കാം.

'സ്‌പോർട്‌സ്റ്റർ എസ്' പുതിയ കസ്റ്റം മോട്ടോർസൈക്കിളിന് പേരിട്ട് ഹാർലി ഡേവിഡ്‌സൺ

എഞ്ചിൻ പ്രധാനമായും പാൻ അമേരിക്കയിൽ ഉപയോഗിച്ച അതേ റെവലൂഷൻ മാക്സ് 1250 രൂപകൽപ്പനയായിരിക്കാം. പക്ഷേ സ്പോർട്സ്റ്റർ എസിനെ സംബന്ധിച്ചിടത്തോളം കരുത്ത് അൽപം കുറവായിരിക്കാം.

'സ്‌പോർട്‌സ്റ്റർ എസ്' പുതിയ കസ്റ്റം മോട്ടോർസൈക്കിളിന് പേരിട്ട് ഹാർലി ഡേവിഡ്‌സൺ

അതിനാൽ പാൻ അമേരിക്കയുടെ വേരിയബിൾ വാൽവ് ടൈമിംഗ് സിസ്റ്റം സ്‌പോർട്‌സ്റ്റർ എസിൽ കമ്പനി ഉപയോഗിക്കാൻ സാധ്യതയില്ല. പുതിയ മോഡൽ ഏകദേശം 6,000 rpm-ൽ 125 Nm torque ഉത്പാദപ്പിക്കാൻ പ്രാപ്‌തമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'സ്‌പോർട്‌സ്റ്റർ എസ്' പുതിയ കസ്റ്റം മോട്ടോർസൈക്കിളിന് പേരിട്ട് ഹാർലി ഡേവിഡ്‌സൺ

കുറഞ്ഞ പവറും ടോർഖും ആണെങ്കിലും മോഡലിനെ പൂർണമായും തള്ളക്കളയരുത്. ടൈപ്പ്-അംഗീകാര രേഖകൾ സ്‌പോർട്‌സ്റ്റർ എസിന്റെ പരമാവധി വേഗത 220 കിലോമീറ്ററാണെന്നും വെളിപ്പെടുത്തുന്നുണ്ട്.

'സ്‌പോർട്‌സ്റ്റർ എസ്' പുതിയ കസ്റ്റം മോട്ടോർസൈക്കിളിന് പേരിട്ട് ഹാർലി ഡേവിഡ്‌സൺ

എന്നാൽ ടോർഖ് നേരത്തെ കുതിച്ചുകയറുകയും പാൻ അമേരിക്കയേക്കാൾ സ്‌പോർട്‌സ്റ്റർ എസിന് ഭാരം കുറവാകുകയും ചെയ്‌താൽ ബൈക്ക് യഥാർഥത്തിൽ സിറ്റി റൈഡുകൾക്ക് വളരെ അനുയോജ്യമാകും. എന്തായാലും കൂടുതൽ വിശദാംശങ്ങൾ ജൂലൈ 13 ന് ഹാർലി പരിചയപ്പെടുത്തും വരെ കാത്തുനിൽക്കാം.

Most Read Articles

Malayalam
English summary
New Harley Davidson Bike Will Be Called Sportster S Launch On July 13th. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X