പ്ലഷർ പ്ലസ്, മാസ്‌ട്രോ എഡ്‌ജ് മോഡലുകൾക്ക് പുതിയ എക്‌സ്ടെക് വേരിയന്റ് ഒരുങ്ങി; ടീസർ കാണാം

ഉത്സവ സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി പുത്തൻ പുതുതന്ത്രവുമായി കളംപിടിക്കാൻ ഒരുങ്ങുകയാണ് ഹീറോ മോട്ടോകോർപ്. നിലവിലുള്ള ജനപ്രിയ മോഡലുകളുടെ മിനുക്കിയ വേരിയന്റുകളുമായി എത്തി കളംനിറയുകയാണ് ബ്രാൻഡിന്റെ പദ്ധതി.

പ്ലഷർ പ്ലസ്, മാസ്‌ട്രോ എഡ്‌ജ് മോഡലുകൾക്ക് പുതിയ എക്‌സ്ടെക് വേരിയന്റ് ഒരുങ്ങി; ടീസർ കാണാം

പുതുക്കിയ ഉൽപ്പന്ന നിരയെ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും കമ്പനി പൂർത്തിയാക്കിയതായാണ് സൂചന. ഇതിൽ എക്‌സ്‌പൾസ് 200 4V, പ്ലഷർ പ്ലസ് എക്‌സ്ടെക്, എക്‌സ്ട്രീം 200 4V തുടങ്ങിയ മോഡലുകളാകും ഉൾപ്പെടുക.

സ്ത്രീകൾക്കിടയിലെ ഇഷ്‌ട സ്‌കൂട്ടറായ പ്ലഷർ പ്ലസ് ആയിരിക്കും ഈ ശ്രേണിയിൽ ആദ്യം അണിനിരക്കുകയെന്നാണ് സൂചന. എക്‌സ്‌പൾസ് 200 4V മോഡലിന്റെ ടീസർ വീഡിയോ പങ്കുവെച്ച ഹീറോ എക്‌സ്ടെക് സംംവിധാനവുമായി എത്തുന്ന പ്ലഷറിന്റെയും പുതിയ മാസ്‌ട്രോ എഡ്‌ജിന്റെയും ടീസറും പുറത്തുവിട്ടിരിക്കുകയാണിപ്പോൾ.

പ്ലഷർ പ്ലസ്, മാസ്‌ട്രോ എഡ്‌ജ് മോഡലുകൾക്ക് പുതിയ എക്‌സ്ടെക് വേരിയന്റ് ഒരുങ്ങി; ടീസർ കാണാം

നേരത്തെ 125 ശ്രേണിയിലെ ബ്രാന്‍ഡിന്റെ ജനപ്രീയ മോഡലായ ഗ്ലാമറിനും, എക്‌സ്‌ടെക് എന്നൊരു വേരിയന്റിനെ ഹീറോ പരിചയപ്പെടുത്തിയിരുന്നു. ഇതേ മാതൃകയിലാകും പ്ലെഷര്‍ പ്ലസ് എക്‌സ്‌ടെക്കിനെയും കമ്പനി വിപണിയില്‍ എത്തിക്കുക.

പ്ലഷർ പ്ലസ്, മാസ്‌ട്രോ എഡ്‌ജ് മോഡലുകൾക്ക് പുതിയ എക്‌സ്ടെക് വേരിയന്റ് ഒരുങ്ങി; ടീസർ കാണാം

ഇതിനുപുറമെ ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന കമ്പനിയായ മാസ്‌ട്രോ എഡ്‌ജ് 125-ന്റെ പരിഷ്ക്കരിച്ച പതിപ്പ് പുറത്തിറക്കാനും പദ്ധതിയിടുന്നുണ്ട്. ഈ സ്‌കൂട്ടറിലേക്കും എക്‌സ്‌ടെക് സാങ്കേതികവിദ്യ സ്റ്റാൻഡേർഡായാകും എത്തുന്നത്.

പ്ലഷർ പ്ലസ്, മാസ്‌ട്രോ എഡ്‌ജ് മോഡലുകൾക്ക് പുതിയ എക്‌സ്ടെക് വേരിയന്റ് ഒരുങ്ങി; ടീസർ കാണാം

നിലവിൽ 4,999 രൂപയ്ക്ക് ഡെസ്റ്റിനി 125, പ്ലെഷർ പ്ലസ്, പ്ലെഷർ പ്ലസ് പ്ലാറ്റിനം എഡിഷൻ, എക്സ്പൾസ് 200, എക്‌സ്ട്രീം 160R എന്നീ മോഡലുകളിൽ ഹീറോ ഒരു ഔദ്യോഗിക ആക്‌സസറിയായി ഹീറോ കണക്റ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സുഖസൗകര്യങ്ങൾ ഒരു ഓപ്‌ഷണൽ കിറ്റായി മാസ്‌ട്രോ എഡ്ജ് ലൈനപ്പിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

പ്ലഷർ പ്ലസ്, മാസ്‌ട്രോ എഡ്‌ജ് മോഡലുകൾക്ക് പുതിയ എക്‌സ്ടെക് വേരിയന്റ് ഒരുങ്ങി; ടീസർ കാണാം

വാഹനത്തിന്റെ അവസാന ലൊക്കേഷൻ, ഓൺബോർഡ് നാവിഗേഷൻ, ട്രിപ്പ് അനാലിസിസ്, ടോപ്പിൾ അലർട്ട്, ലൈവ് ട്രാക്കിംഗ്, സ്പീഡ് അലർട്ട്, ജിയോ-ഫെൻസിംഗ് തുടങ്ങി നിരവധി സ്മാർട്ട് ഫീച്ചറുകളാണ് ഹീറോ കണക്റ്റ് വാഗ്ദാനം ചെയ്യുന്നത്. ഈ പുതിയ ഇന്റർനെറ്റ് കണക്റ്റഡ് സവിശേഷതകൾ ഉടമകൾക്ക് അവരുടെ വാഹനം ട്രാക്കുചെയ്യാൻ സഹായിക്കും.

പ്ലഷർ പ്ലസ്, മാസ്‌ട്രോ എഡ്‌ജ് മോഡലുകൾക്ക് പുതിയ എക്‌സ്ടെക് വേരിയന്റ് ഒരുങ്ങി; ടീസർ കാണാം

അതിന്റെ ഫലമായി ഉടമസ്ഥാവകാശ അനുഭവം എളുപ്പമാകും. പ്ലഷർ പ്ലസിന്റെ പുതിയ പതിപ്പിന് ദൃശ്യപരമായ മാറ്റങ്ങളൊന്നും ഉണ്ടായേക്കില്ല. മാത്രമല്ല എഞ്ചിനും അതേപടി നിലനിൽക്കും. ഒരു പുതിയ പ്രിസ്മാറ്റിക് യെല്ലോ കളർ ഓപ്ഷൻ മോഡലിലേക്ക് എത്തും. കൂടുതൽ മനോഹരമാക്കുന്നതിനായി പാനലുകളിലും ഫ്രണ്ട് ആപ്രോണിലും കറുത്ത നിറത്തിലുള്ള ഷേഡുകളും ഇടംപിടിക്കും.

പ്ലഷർ പ്ലസ്, മാസ്‌ട്രോ എഡ്‌ജ് മോഡലുകൾക്ക് പുതിയ എക്‌സ്ടെക് വേരിയന്റ് ഒരുങ്ങി; ടീസർ കാണാം

നിലവിലുള്ള അതേ 110.9 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് OHC ഫോര്‍-സ്‌ട്രോക്ക് ഫ്യുവല്‍-ഇന്‍ജക്റ്റഡ് എഞ്ചിൻ തന്നെയാകും പ്ലഷർ പ്ലസ് എക്‌സ്ടെക്കിന് തുടിപ്പേകുക. സിവിടി ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ യൂണിറ്റ് 7,000 rpm-ല്‍ 8 bhp പവറും 5,500 rpm-ല്‍ 8.70 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

പ്ലഷർ പ്ലസ്, മാസ്‌ട്രോ എഡ്‌ജ് മോഡലുകൾക്ക് പുതിയ എക്‌സ്ടെക് വേരിയന്റ് ഒരുങ്ങി; ടീസർ കാണാം

വരാനിരിക്കുന്ന ഹീറോ പ്ലെഷര്‍ പ്ലസ് എക്‌സ്‌ടെക്കിന് എല്‍ഇഡി ഹെഡ്‌ലാമ്പും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഉള്‍പ്പെടെ നിരവധി പുതിയ സവിശേഷതകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടാതെ പുതിയ വേരിയന്റിൽ ചില പുതിയ കളര്‍ ഓപ്ഷനുകളും പ്രീമിയം ലുക്കിനായി മറ്റ് നവീകരണങ്ങളും ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.

പ്ലഷർ പ്ലസ്, മാസ്‌ട്രോ എഡ്‌ജ് മോഡലുകൾക്ക് പുതിയ എക്‌സ്ടെക് വേരിയന്റ് ഒരുങ്ങി; ടീസർ കാണാം

അളവുകളുടെ കാര്യത്തിൽ മാസ്‌ട്രോ എഡ്‌ജ് 125 പതിപ്പിന് 1,843 മില്ലീമീറ്റർ നീളവും 718 മില്ലീമീറ്റർ വീതിയും 1,139 മില്ലീമീറ്റർ ഉയരവുമാണുള്ളത്. അതേസമയം സ്കൂട്ടറിന്റെ വീൽബേസ് 1,261 മില്ലീമീറ്ററും ഗ്രൗണ്ട് ക്ലിയറൻസ് 155 മില്ലീമീറ്ററുമാണ്. 111 കിലോഗ്രാം ഭാരവും 5 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയും മാസ്‌ട്രോയുടെ മറ്റ് പ്രത്യേകതകളാണ്.

പ്ലഷർ പ്ലസ്, മാസ്‌ട്രോ എഡ്‌ജ് മോഡലുകൾക്ക് പുതിയ എക്‌സ്ടെക് വേരിയന്റ് ഒരുങ്ങി; ടീസർ കാണാം

മാസ്‌ട്രോ എഡ്ജിന് ധാരാളം കളർ ഓപ്ഷനുകളും ഹീറോ വാഗ്ദാനം ചെയ്യുന്നുണ്ട്. അവയിൽ ചിലത് ഫങ്കി ഡെക്കലുകളും ബോഡി ഗ്രാഫിക്സുകളാലും നിറഞ്ഞതാണ്. സ്പെസിഫിക്കേഷനുകളിലേക്ക് വരുമ്പോൾ 124.6 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് യൂണിറ്റ് 7,000 rpm-ൽ 9 bhp കരുത്തും 5,500 rpm-ൽ 10.4 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

പ്ലഷർ പ്ലസ്, മാസ്‌ട്രോ എഡ്‌ജ് മോഡലുകൾക്ക് പുതിയ എക്‌സ്ടെക് വേരിയന്റ് ഒരുങ്ങി; ടീസർ കാണാം

സിവിടി ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളിലും പിന്നിൽ മോണോ ഷോക്കുമാണ് സ്‌കൂട്ടറിന്റെ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. ബ്രേക്കിംഗിനായി ഫ്രണ്ട് ഡിസ്കിന്റെ ഓപ്‌ഷനോടെ സ്റ്റാൻഡേർഡായി രണ്ട് അറ്റത്തും ഡ്രം ബ്രേക്കുകളാണ് ഹീറോ അവതരിപ്പിക്കുന്നത്.

പ്ലഷർ പ്ലസ്, മാസ്‌ട്രോ എഡ്‌ജ് മോഡലുകൾക്ക് പുതിയ എക്‌സ്ടെക് വേരിയന്റ് ഒരുങ്ങി; ടീസർ കാണാം

ഇതോടൊപ്പം ബ്രേക്കിംഗ് സിസ്റ്റത്തിൽ ഹീറോയുടെ സംയോജിത ബ്രേക്കിംഗ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നുവെന്നതും മേൻമയാണ്. അത് പ്രധാനമായും ഒരു സിബിഎസ് യൂണിറ്റാണ്. പൂർണ എൽഇഡി ഹെഡ്‌ലാമ്പ്, ഓപ്ഷണൽ യുഎസ്ബി ചാർജർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിക്ക് അനുയോജ്യമായ ഒരു പൂർണ ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് കൺസോൾ എന്നിവയാണ് മാസ്‌ട്രോ എഡ്‌ജിലെ മറ്റ് സവിശേഷതകൾ.

Most Read Articles

Malayalam
English summary
New hero pleasure plus xtec and maestro edge teased officially
Story first published: Tuesday, October 5, 2021, 11:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X