അപ്പാച്ചെ ശ്രേണിയിലേക്ക് വീണ്ടുമൊരു കരുത്തൻ; പുതിയ RTR 165 RP എഡിഷൻ വിപണിയിലേക്ക്

ഏവർക്കും സുപരിചിതമായ മോഡലാണ് ടിവിഎസ് അപ്പാച്ചെ സീരീസുകൾ. എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കുകൾക്ക് പുതുമാനം സൃഷ്‌ടിച്ച മോഡൽ ഇന്ന് 160 സിസി മുതൽ 310 സിസി വരെ വ്യാപിച്ചു കിടക്കുകയാണ്.

അപ്പാച്ചെ ശ്രേണിയിലേക്ക് വീണ്ടുമൊരു കരുത്തൻ; പുതിയ RTR 165 RP എഡിഷൻ വിപണിയിലേക്ക്

ബജാജ് പൾസറുകൾക്ക് ശേഷം പെർഫോമൻസ് എന്താണെന്ന് എൻട്രി ലെവൽ ബൈക്കുകൾക്ക് കാട്ടികൊടുത്തതും ടിവിഎസ് അപ്പാച്ചെയാണ്. ദേ ഇപ്പോൾ കൂടുതൽ മികച്ച പെർഫോമൻസുള്ള ഒരു വേരിയന്റുമായി എത്തുകയാണ് കമ്പനി.

അപ്പാച്ചെ ശ്രേണിയിലേക്ക് വീണ്ടുമൊരു കരുത്തൻ; പുതിയ RTR 165 RP എഡിഷൻ വിപണിയിലേക്ക്

ടിവിഎസ് അപ്പാച്ചെ RTR 165 RP എന്ന പേരിൽ കമ്പനി ഒരു വ്യാപാരമുദ്ര ഫയൽ ചെയ്തതോടെയാണ് അപ്പാച്ചെ RTR 160 4V പതിപ്പിന്റെ ഒരു സ്‌പോർട്ടിയർ വേരിയന്റിലാണ് ടിവിഎസ് കൊണ്ടുവരുമെന്ന വാർത്തകൾ പ്രചരിച്ചത്.

ഇപ്പോൾ കമ്പനി പുതിയ ടീസർ വീഡിയോയിലൂടെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ടിവിഎസ്. 14 സെക്കൻഡ് ദൈർഘ്യമുള്ള ചെറിയ ടീസറിൽ വെളിപ്പെടുത്തിയ 'റേസ് പെർഫോമൻസ്' എന്നതിന്റെ ചുരുക്കെഴുത്താണ് RP എന്നത്. അപ്പാച്ചെ മോഡലുകളെ അടിസ്ഥാനമാക്കി ടിവിഎസ് RP പതിപ്പുകൾ അവതരിപ്പിക്കും.

അപ്പാച്ചെ ശ്രേണിയിലേക്ക് വീണ്ടുമൊരു കരുത്തൻ; പുതിയ RTR 165 RP എഡിഷൻ വിപണിയിലേക്ക്

അവയിൽ ആദ്യത്തേത് RTR 160 4V അടിസ്ഥാനമാക്കിയുള്ള അപ്പാച്ചെ RTR 165 RP ആയിരിക്കും. വരാനിരിക്കുന്ന മോട്ടോർസൈക്കിൾ "ദി പൈനാക്കിൾ ഓഫ് പെർഫോമൻസ്" എന്ന തലക്കെട്ടോടെയാണ് ടീസർ വീഡിയോ കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ഇതൊഴിച്ചാൽ ടീസർ കൂടുതലായൊന്നും തന്നെ വെളിപ്പെടുത്തുന്നില്ല.

അപ്പാച്ചെ ശ്രേണിയിലേക്ക് വീണ്ടുമൊരു കരുത്തൻ; പുതിയ RTR 165 RP എഡിഷൻ വിപണിയിലേക്ക്

അതിനാൽ RP സീരീസിലെ മോഡലുകൾ കൂടുതൽ പെർഫോമൻസ് അധിഷ്ഠിത മോട്ടോർസൈക്കിളുകളായിരിക്കും. നിലവിൽ അപ്പാച്ചെ RTR 160 4V മോഡലിന് തുടിപ്പേകുന്ന 159.7 സിസി, സിംഗിൾ-സിലിണ്ടർ, ഓയിൽ-കൂൾഡ് എഞ്ചിന്റെ റീബോർ ചെയ്‌ത എഞ്ചിൻ ടിവിഎസ് ഉപയോഗിച്ചേക്കാം.

അപ്പാച്ചെ ശ്രേണിയിലേക്ക് വീണ്ടുമൊരു കരുത്തൻ; പുതിയ RTR 165 RP എഡിഷൻ വിപണിയിലേക്ക്

ഈ വർഷം ആദ്യം അപ്പാച്ചെ RR310 സ്പോർട്‌സ് മോട്ടോർസൈക്കിളിനൊപ്പം വാഗ്ദാനം ചെയ്തതുപോലെ ചില പുതിയ കിറ്റുകളും അപ്പാച്ചെ RTR 165 RP വാഗ്ദാനം ചെയ്തേക്കാമെന്നാണ് നിഗമനം. ഈ കിറ്റുകൾ ഉടമകൾക്ക് അവരുടെ ആവശ്യാനുസരണം മോട്ടോർസൈക്കിളുകൾ ട്യൂൺ ചെയ്യാൻ അനുവദിക്കും എന്നതാണ് പ്രത്യേകത.

അപ്പാച്ചെ ശ്രേണിയിലേക്ക് വീണ്ടുമൊരു കരുത്തൻ; പുതിയ RTR 165 RP എഡിഷൻ വിപണിയിലേക്ക്

നിലവിലെ രൂപത്തിൽ ഈ ഫ്യുവൽ ഇഞ്ചക്‌റ്റഡ് എഞ്ചിൻ പരമാവധി 17.63 bhp കരുത്തിൽ 14.73 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. അതായത് സെഗ്‌മെന്റിലെ തന്നെ ഏറ്റവും പവർഫുൾ മോഡലാണിതെന്ന് സാരം. റീബോർ ചെയ്‌ത് എഞ്ചിൻ റീട്യൂൺ ചെയ്യുമ്പോൾ കുറച്ച് അധിക bhp പവറും ടോർഖും വാഗ്ദാനം ചെയ്‌‍തേക്കാം.

അപ്പാച്ചെ ശ്രേണിയിലേക്ക് വീണ്ടുമൊരു കരുത്തൻ; പുതിയ RTR 165 RP എഡിഷൻ വിപണിയിലേക്ക്

ഈ എഞ്ചിൻ അതേ 5 സ്പീഡ് ഗിയർബോക്‌സുമായി തന്നെയായിരിക്കും ജോടിയാക്കുക. എന്നിരുന്നാലും ഗിയർ അനുപാതത്തിൽ ചില മാറ്റങ്ങൾ ടിവിഎസ് വരുത്തിയേക്കാം. RTR 160 4V പതിപ്പിൽ നിന്ന് വേർതിരിച്ചറിയാനും സ്പോർട്ടിയായി കാണാനും അപ്പാച്ചെ RTR 165 RP വേരിയന്റിലേക്ക് കമ്പനി ചില സ്റ്റൈലിംഗ് പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കാം.

അപ്പാച്ചെ ശ്രേണിയിലേക്ക് വീണ്ടുമൊരു കരുത്തൻ; പുതിയ RTR 165 RP എഡിഷൻ വിപണിയിലേക്ക്

മോട്ടോർസൈക്കിളിന്റെ എർഗണോമിക്‌സ് കൂടുതൽ ആക്രമണാത്മക റൈഡിംഗ് പോസ്‌ചർ നൽകുന്നതിന് മാറ്റം വരുത്തും. ചെറുതായി പിൻ-സെറ്റ് ഫൂട്ട്‌പെഗുകൾക്കൊപ്പം താഴ്ന്ന സെറ്റ് ക്ലിപ്പ്-ഓൺ ഹാൻഡിൽബാറായിരിക്കും ഉൾപ്പെടുത്തുക. എർഗണോമിക്‌സ് മാത്രമല്ല, ബൈക്കിന്റെ ഹാർഡ്‌വെയർ കോൺഫിഗറേഷനുകളിലും ക്രമീകരണങ്ങൾ വരുത്തും.

അപ്പാച്ചെ ശ്രേണിയിലേക്ക് വീണ്ടുമൊരു കരുത്തൻ; പുതിയ RTR 165 RP എഡിഷൻ വിപണിയിലേക്ക്

മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഷോവയിൽ നിന്നുള്ള മോണോ-ഷോക്ക് യൂണിറ്റും പ്രീലോഡ് അഡ്ജസ്റ്റബിലിറ്റിയും അടങ്ങുന്ന ഒരു സസ്പെൻഷൻ സെറ്റപ്പും അപ്പാച്ചെ RTR 165 RP മോഡലിലേക്ക് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും ഉയർന്ന വേഗതയിൽ മികച്ച ഹാൻഡ്‌ലിങ്ങും സ്റ്റെബിലിറ്റിയും നൽകുന്നതിന് ഫ്രണ്ട്, റിയർ യൂണിറ്റുകളുടെ ഡാംപിംഗ് കർക്കശമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അപ്പാച്ചെ ശ്രേണിയിലേക്ക് വീണ്ടുമൊരു കരുത്തൻ; പുതിയ RTR 165 RP എഡിഷൻ വിപണിയിലേക്ക്

ശക്തമായ ബ്രേക്കിംഗ് സജ്ജീകരണം ടിവിഎസ് വാഗ്ദാനം ചെയ്യുമെന്നാണ് അനുമാനം. രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകൾ സ്റ്റാൻഡേർഡ് എബിഎസായി ഡ്യുവൽ-ചാനൽ എബിഎസ് നൽകും. ഫീച്ചറുകളുടെ കാര്യത്തിൽ RTR 160 4V പതിപ്പിൽ ലഭിക്കുന്ന എല്ലാ സവിശേഷതകളും ഉപകരണങ്ങളും RTR 165 RP എഡിഷനിൽ കമ്പനി വാഗ്‌ദാനം ചെയ്യുമെന്നാണ് സൂചന.

അപ്പാച്ചെ ശ്രേണിയിലേക്ക് വീണ്ടുമൊരു കരുത്തൻ; പുതിയ RTR 165 RP എഡിഷൻ വിപണിയിലേക്ക്

പൂർണ എൽഡി ഇല്യൂമിനേഷൻ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി ഡിആർഎല്ലുകൾ, ഗ്ലൈഡ് ത്രൂ ട്രാഫിക് (ജിടിടി) സാങ്കേതികവിദ്യ, വൺ-ടച്ച് സ്റ്റാർട്ട്, വേവ് ബൈറ്റ് ഇഗ്നിഷൻ കീ എന്നിവ ഇതിൽ ഉൾപ്പെടുന്നു. SmartXonnect എന്ന ബ്രാൻഡിന്റെ കണക്റ്റിവിറ്റി സൊല്യൂഷനും ടിവിഎസ് അപ്പാച്ചെ RTR 165 RP എഡിഷനിലുമുണ്ടാകും.

അപ്പാച്ചെ ശ്രേണിയിലേക്ക് വീണ്ടുമൊരു കരുത്തൻ; പുതിയ RTR 165 RP എഡിഷൻ വിപണിയിലേക്ക്

ഈ മാറ്റങ്ങളെല്ലാം വരുത്താൻ ടിവിഎസിന് കഴിഞ്ഞാൽ 160 സിസി നേക്കഡ് സെഗ്‌മെന്റിലെ ഏറ്റവും സ്‌പോർട്ടി മോട്ടോർസൈക്കിളായിരിക്കും ഇത്. യമഹ FZ-S, ഹീറോ എക്‌സ്ട്രീം 160R, ഹോണ്ട X-ബ്ലേഡ്, ബജാജ് പൾസർ NS160 എന്നിവ പോലെയുള്ള കരുത്തും ഫീച്ചർ കുറഞ്ഞതുമായ നേക്കഡ് മോഡലുകളെ അപേക്ഷിച്ച് അപ്പാച്ചെ RTR 165 RP വേരിയന്റിന് വിപണിയിൽ നേട്ടമുണ്ടാക്കാനായേക്കും.

Most Read Articles

Malayalam
English summary
New tvs apache rtr 165 race performance variant teased launch soon
Story first published: Wednesday, December 22, 2021, 13:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X