പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി ഓല; ഗ്ലോബല്‍ സെയില്‍സ് ആന്റ് ഡിസ്ട്രിബ്യൂഷന്റെ തലവനായി YS കിം

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഓല. പരീക്ഷണയോട്ടം നടത്തുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി ഓല; ഗ്ലോബല്‍ സെയില്‍സ് ആന്റ് ഡിസ്ട്രിബ്യൂഷന്റെ തലവനായി YS കിം

2021-ന്റെ പകുതിയോടെ സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് കമ്പനി നടത്തികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെയും അന്താരാഷ്ട്ര വിപണികളുടെയും മേല്‍നോട്ടം വഹിക്കുന്ന ഗ്ലോബല്‍ സെയില്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ മേധാവിയായി യോങ്സുങ് കിമ്മിനെ നിയമിച്ചതായി ഓല ഇലക്ട്രിക് പ്രഖ്യാപിച്ചു.

പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി ഓല; ഗ്ലോബല്‍ സെയില്‍സ് ആന്റ് ഡിസ്ട്രിബ്യൂഷന്റെ തലവനായി YS കിം

ഹ്യുണ്ടായി മോട്ടോര്‍, കിയ എന്നിവരോടൊപ്പം 35 വര്‍ഷമായി കിം വാഹന വ്യവസായ രംഗത്ത് സജീവമാണ്. വടക്കേ അമേരിക്ക, യൂറോപ്പ്, യുകെ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ആസിയാന്‍, ഏഷ്യ പസഫിക്, ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള ആഗോള ഓട്ടോമോട്ടീവ് വില്‍പ്പന അനുഭവം യോങ്സംഗ് കൊണ്ടുവരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

MOST READ: മാഗ്നൈറ്റിന് വീണ്ടും ചെലവേറും; 33,000 രൂപ വില വർധനയുമായി നിസാൻ

പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി ഓല; ഗ്ലോബല്‍ സെയില്‍സ് ആന്റ് ഡിസ്ട്രിബ്യൂഷന്റെ തലവനായി YS കിം

ഇന്ത്യ ഉള്‍പ്പടെ ബ്രാന്‍ഡിന്റെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍, യൂറോപ്പ്, യുകെ, ലാറ്റിന്‍ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്റ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവടങ്ങളിലും വില്‍പ്പനയ്ക്ക് എത്തും.

പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി ഓല; ഗ്ലോബല്‍ സെയില്‍സ് ആന്റ് ഡിസ്ട്രിബ്യൂഷന്റെ തലവനായി YS കിം

''ഈ പുതിയ നിയമനത്തിലൂടെ ഞാനും ഇന്ത്യയിലേക്ക് മടങ്ങി, അവിടെ ഞാന്‍ ഹ്യുണ്ടായി മോട്ടോര്‍സിന്റെയും കിയയുടെയും സെയില്‍സ് ടീമുകളില്‍ വര്‍ഷങ്ങളോളം ചെലവഴിച്ചിരുന്നുവെന്ന് ഈ പുതിയ അംഗികാരത്തെ കുറിച്ച് സംസാരിച്ച YS കിം പറഞ്ഞു.

MOST READ: 2021 കോഡിയാക്കിന്റെ ടീസര്‍ ചിത്രവുമായി സ്‌കോഡ; പുതിയ വിവരങ്ങള്‍ ഇങ്ങനെ

പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി ഓല; ഗ്ലോബല്‍ സെയില്‍സ് ആന്റ് ഡിസ്ട്രിബ്യൂഷന്റെ തലവനായി YS കിം

അതിനാല്‍ ഇത് എനിക്ക് ഇരട്ടി സംതൃപ്തി നല്‍കുന്നു. ഒപ്പം, ഇന്ത്യയെ ലോക ഇവി ഭൂപടത്തില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രവര്‍ത്തിക്കാനുള്ള മികച്ച അവസരവുമാണിതെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി ഓല; ഗ്ലോബല്‍ സെയില്‍സ് ആന്റ് ഡിസ്ട്രിബ്യൂഷന്റെ തലവനായി YS കിം

ഓലയുടെ വരാനിരിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹനം പൂര്‍ണ്ണമായും രാജ്യത്ത് തന്നെ നിര്‍മ്മിക്കും, ഇതില്‍ മോട്ടോര്‍, ബാറ്ററി, വാഹന കമ്പ്യൂട്ടര്‍ തുടങ്ങിയ ഘടകങ്ങള്‍ ഉള്‍പ്പെടുന്നു.

MOST READ: ഒന്നും രണ്ടുമല്ല, ഒമ്പത് ലക്ഷം യൂണിറ്റ് വിൽപ്പനയും താണ്ടി ബലേനോയുടെ കുതിപ്പ്

പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി ഓല; ഗ്ലോബല്‍ സെയില്‍സ് ആന്റ് ഡിസ്ട്രിബ്യൂഷന്റെ തലവനായി YS കിം

പ്രകടനത്തിലും ശ്രേണിയിലും തീര്‍ച്ചയായും ഇത് മികച്ച മോഡലായിരിക്കുമെന്നും, വളരെ ആക്രമണാത്മകമായി വില നിശ്ചയിക്കുമെന്നും ഓല ഇതിനകം പറഞ്ഞിട്ടുണ്ട്. സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നതിനായി, ഓല ഫ്യൂച്ചര്‍ ഫാക്ടറി നിര്‍മ്മിക്കുന്ന ഘട്ടത്തിലാണ്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നുവെന്നും കമ്പനി അറിയിച്ചു.

പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി ഓല; ഗ്ലോബല്‍ സെയില്‍സ് ആന്റ് ഡിസ്ട്രിബ്യൂഷന്റെ തലവനായി YS കിം

ആദ്യ ഘട്ടം ഈ വേനല്‍ക്കാലത്ത് പ്രവര്‍ത്തനക്ഷമമാകുമെന്നും അടുത്ത വര്‍ഷം മുഴുവന്‍ ഫാക്ടറി തയ്യാറാകുമെന്നും പ്രതീക്ഷിക്കുന്നു. 500 ഏക്കറിലധികം നിര്‍മ്മിച്ച 10 മില്യണ്‍ വാര്‍ഷിക ശേഷിയുള്ള ഓല ഫ്യൂച്ചര്‍ ഫാക്ടറി ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ഫാക്ടറിയാകും.

MOST READ: തെന്നിന്ത്യൻ സൂപ്പർ താരം രശ്മിക മന്ദാനയുടെ ആഢംബര കാർ ശേഖരം

പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി ഓല; ഗ്ലോബല്‍ സെയില്‍സ് ആന്റ് ഡിസ്ട്രിബ്യൂഷന്റെ തലവനായി YS കിം

ഓരോ 2 സെക്കന്‍ഡിലും പൂര്‍ണ്ണ ശേഷിയില്‍ ഒരു വാഹനം ഉത്പാദിപ്പിക്കും. ഓലയുടെ പ്രൊപ്രൈറ്ററി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് നല്‍കുന്ന 3,000-ത്തിലധികം റോബോട്ടുകളുള്ള ലോകത്തെ ഏറ്റവും നൂതനമായ സ്ഥലമാണിത്.

Most Read Articles

Malayalam
English summary
Ola Electric Appointed YS Kim To Head Global Sales & Distribution, Here Is All Details. Read in Malayalam.
Story first published: Wednesday, April 7, 2021, 15:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X