ഓല ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡെലിവറി ഇനിയും വൈകിയേക്കും; കാരണം ഇതാണ്

ആഗോളതലത്തിൽ നേരിടുന്ന സെമികണ്ടക്‌ടർ ക്ഷാമത്തെ തുടർന്ന് S1, S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡെലിവറിയിൽ കാലതാമസം ഉണ്ടാകുമെന്ന് അറിയിച്ച് ഓല. രണ്ടാഴ്ച്ച മുതൽ ഒരു മാസം വരെയാണ് മോഡലുകളുടെ ഡെലിവറി വൈകുക.

ഓല ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡെലിവറി ഇനിയും വൈകും; കാരണം ഇതാണ്

ഈ മാസം അവസാനം ഉപഭോക്തൃ ഡെലിവറി ആരംഭിക്കാനാണ് ഓല ഇലക്‌ട്രിക് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇപ്പോൾ ഡിസംബർ പകുതിയോടെയോ അവസാനത്തോടെയോ മാത്രമേ കമ്പനിക്ക് ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഡെലിവറി ആരംഭിക്കൂ.

ഓല ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡെലിവറി ഇനിയും വൈകും; കാരണം ഇതാണ്

ഒക്ടോബർ 25 നും നവംബർ 25 നും ഇടയിൽ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആദ്യ ബാച്ച് ഡെലിവറി ഇപ്പോൾ ഡിസംബർ 15 നും ഡിസംബർ 30 നും ഇടയിൽ നടക്കാൻ സാധ്യതയുണ്ട്. ഇ-സ്‌കൂട്ടർ ബുക്ക് ചെയ്‌ത ഉപഭോക്താക്കൾക്ക് ഡെലിവറിയുടെ കാലതാമസം സംബന്ധിച്ച ഒരു മെയിൽ കമ്പനി അയച്ചതായും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്.

ഓല ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡെലിവറി ഇനിയും വൈകും; കാരണം ഇതാണ്

ഇത് മെയിലിൽ ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുകയും ഉപഭോക്താക്കൾക്ക് സ്കൂട്ടറുകൾ എത്രയും വേഗം ഡെലിവറി ചെയ്യുന്നതിനായി ഉത്പാദനം വർധിപ്പിക്കുമെന്നും ഓല ഇലക്‌ട്രിക് ഉറപ്പുനൽകുകയും ചെയ്‌തിട്ടുണ്ട്. വാഹനങ്ങൾ കൃത്യസമയത്ത് ഉപഭോക്താക്കൾക്ക് എത്തിക്കുമെന്ന വിശ്വാസത്തോടെ നവംബർ 10-ാം തീയതി S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായുള്ള അവസാന പേയ്‌മെന്റ് വിൻഡോ ഓല ഇലക്ട്രിക് തുറന്നിരുന്നു.

ഓല ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡെലിവറി ഇനിയും വൈകും; കാരണം ഇതാണ്

അതേ തീയതിയിൽ, ബെംഗളൂരു, ഡൽഹി, അഹമ്മദാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്കായി കമ്പനി ടെസ്റ്റ് റൈഡുകളും ആരംഭിച്ചിരുന്നു. നവംബർ 19 ന് മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, പൂനെ എന്നീ അഞ്ച് നഗരങ്ങളിൽ കൂടി കമ്പനി ടെസ്റ്റ് റൈഡുകൾക്ക് തുടക്കം കുറിച്ചിരുന്നു.

ഓല ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡെലിവറി ഇനിയും വൈകും; കാരണം ഇതാണ്

ഡിസംബർ പകുതിയോടെ 1,000 നഗരങ്ങളും പട്ടണങ്ങളിലും കൂടെ ടെസ്റ്റ് റൈഡുകൾ ആരംഭിക്കണമെന്നാണ് ഓലയുടെ തീരുമാനം. ഓല S1, S1 പ്രോ സ്‌കൂട്ടറുകള്‍ റിസര്‍വ് ചെയ്തവര്‍ക്ക് മാത്രമേ ടെസ്റ്റ് റൈഡുകള്‍ തുടക്കത്തില്‍ ലഭ്യമാകുകയുള്ളുവെന്നും കമ്പനി പ്രത്യേകം അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഇവി ടെസ്റ്റ് ഡ്രൈവ് പ്രോഗ്രാം എന്നാണ് ഇതിനെ വിളിക്കുന്നത്.

ഓല ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡെലിവറി ഇനിയും വൈകും; കാരണം ഇതാണ്

ടെസ്റ്റ് റൈഡ് ഇവന്റുകളോടുള്ള പ്രതികരണം വളരെ മികച്ചത് ആണെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. നവംബർ 19-ന് ചെന്നൈ, ഹൈദരാബാദ്, കൊച്ചി, മുംബൈ, പൂനെ എന്നീ അഞ്ച് നഗരങ്ങളെ കൂടി കമ്പനി ടെസ്റ്റ് ഡ്രൈവിൽ ചേർത്തിട്ടുണ്ട്. സൂറത്ത്, തിരുവനന്തപുരം, കോഴിക്കോട്, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളില്‍ നവംബര്‍ 27 മുതല്‍ ടെസ്റ്റ് റൈഡുകള്‍ അടുത്ത സെറ്റ് നഗരങ്ങളില്‍ ആരംഭിക്കും.

ഓല ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡെലിവറി ഇനിയും വൈകും; കാരണം ഇതാണ്

ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായുള്ള ബുക്കിംഗിന്റെ അടുത്ത തീയതി ഡിസംബറിൽ തുറക്കുമെന്നാണ് ബ്രാൻഡ് വ്യക്തമാക്കിയിരിക്കുന്നത്. ഡിസംബർ 16-ന് S1 മോഡലുകൾക്കായുള്ള ബുക്കിംഗും വീണ്ടും ആരംഭിക്കുമെന്നും ഓല സ്ഥിരീകരിച്ചിട്ടുണ്ട്.

ഓല ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡെലിവറി ഇനിയും വൈകും; കാരണം ഇതാണ്

ബുക്കിംഗ് മുതൽ വിൽപ്പനയും സർവീസും എല്ലാം ഓൺലൈനായി അവതരിപ്പിക്കുന്ന രാജ്യത്തെ ഏക വാഹന നിർമാണ കമ്പനി എന്ന നിലയിലാണ് ഓല ഇലക്‌ട്രിക് ശ്രദ്ധനേടിയിരിക്കുന്നത്. 2021 സെപ്റ്റംബറിൽ ആദ്യ വിൽപ്പന തുടങ്ങിയ ഓല ഇലക്ട്രിക് രണ്ട് ദിവസത്തിനുള്ളിൽ 1,100 കോടി രൂപയുടെ വിൽപ്പനയാണ് സ്വന്തം പേരിൽ കുറിച്ചത്.

ഓല ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡെലിവറി ഇനിയും വൈകും; കാരണം ഇതാണ്

വൻ ഹിറ്റായ ഓല S1 പതിപ്പിന് 99,999 രൂപയും, S1 പ്രോയുടെ വില 1,29,999 രൂപയുമായാണ് ഇന്ത്യയിലെ വില. എന്നാൽ രാജ്യത്തുടനീളമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ സംസ്ഥാന സബ്‌സിഡികളിലൂടെ ഡെലിവറി സമയത്ത് വിലകൾ ഇനിയും കുറയുമെന്നതും നേട്ടമാണ്. നിലവിൽ പെട്രോൾ വില 100 രൂപയ്ക്ക് മുകളിൽ സ്ഥിരമായി നിലനിൽക്കുന്നതിനാൽ പലരും ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങിയിട്ടുണ്ട്.

ഓല ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡെലിവറി ഇനിയും വൈകും; കാരണം ഇതാണ്

ഓല ഇലക്‌ട്രിക്കിന്റെ അടിസ്ഥാന മോഡലായ ഓല S1 വേരിയന്റിന് 2.98 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. പൂർണ ചാർജിൽ 90 കിലോമീറ്ററും പരമാവധി 121 കിലോമീറ്റർ വേഗതയുമാണ് വാഗ്‌ദാനം ചെയ്യുന്നത്. സ്റ്റാൻഡേർഡ്, സ്പോർട്ട് എന്നിങ്ങനെ രണ്ട് റൈഡ് മോഡുകളും സ്‌കൂട്ടറിൽ ഒരുക്കിയിട്ടുണ്ട്.

ഓല ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡെലിവറി ഇനിയും വൈകും; കാരണം ഇതാണ്

മറുവശത്ത് ഓല S1 പ്രോ പതിപ്പിന് 3.97 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. ഇത് പരമാവധി 115 കിലോമീറ്റർ വേഗതയും 181 കിലോമീറ്റർ വരെ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. സ്റ്റാൻഡേർഡ്, സ്പോർട്ട് എന്നിവയ്ക്ക് പുറമെ ഹൈപ്പർ എന്ന അധിക മോഡും പ്രോ വേരിയന്റിന്റെ പ്രത്യേകതയാണ്.

ഓല ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡെലിവറി ഇനിയും വൈകും; കാരണം ഇതാണ്

രണ്ട് മോഡലുകളിലും മിഡ്-ഷിപ്പ് മൗണ്ടഡ് 5.5 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ഈ മോട്ടോർ 8.5 കിലോവാട്ട് കരുത്തിൽ 58 Nm torque ഉത്പാദിപ്പിക്കുമെന്നാണ് ഓല അവകാശപ്പെടുന്നത്. ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വാങ്ങൽ അനുഭവം കൂടുതൽ എളുപ്പമാക്കാനായി ഫിനാൻസ്, ഇഎംഐ എന്നിവ നൽകുന്നതിനായി ഓല ഇലക്ട്രിക് നിരവധി ഫിനാൻസിംഗ് സ്ഥാപനങ്ങളുമായി പങ്കാളിത്തവും പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Ola electric postponed the deliveries of s1 and s1 pro scooters due to chip crisis details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X