S1 ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഡെലിവറി തീയതി വെളിപ്പെടുത്തി ഓല; അടുത്ത ബുക്കിംഗ് ഡിസംബർ 16-ന്

ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്ത് കോളിളക്കം സൃഷ്‌ടിച്ചവരാണ് ഓല. ബുക്കിംഗ് മുതൽ വിൽപ്പനയും സർവീസും എല്ലാം ഓൺലൈനായി അവതരിപ്പിക്കുന്ന രാജ്യത്തെ ഏക വാഹന നിർമാണ കമ്പനിയും ഓല ഇലക്‌ട്രിക്കാണ്.

S1 ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഡെലിവറി തീയതി വെളിപ്പെടുത്തി ഓല; അടുത്ത ബുക്കിംഗ് ഡിസംബർ 16-ന്

2021 സെപ്റ്റംബറിൽ ആദ്യ വിൽപ്പന തുടങ്ങിയ ഓല ഇലക്ട്രിക് രണ്ട് ദിവസത്തിനുള്ളിൽ 1,100 കോടി രൂപയുടെ വിൽപ്പനയാണ് കമ്പനി നേടിയെടുത്തത്. ചില നഗരങ്ങളിൽ സ്കൂട്ടറുകളുടെ ടെസ്റ്റ് ഡ്രൈവുകളും ബ്രാൻഡ് ആരംഭിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ, ഈ മാസം സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിക്കുമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഓല.

S1 ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഡെലിവറി തീയതി വെളിപ്പെടുത്തി ഓല; അടുത്ത ബുക്കിംഗ് ഡിസംബർ 16-ന്

ചിലർക്ക് ഡിസംബറിലും ചിലർക്ക് ജനുവരിയിലും മറ്റുള്ളവർക്ക് ഫെബ്രുവരിയിലും സ്‌കൂട്ടർ ഡെലിവറി ചെയ്യുമെന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം. സെപ്റ്റംബർ 15, 16 തീയതികളിൽ വിൽപ്പന ആരംഭിച്ചപ്പോൾ തന്നെ ഡെലിവറി വിൻഡോകൾ ഉപഭോക്താക്കളെ അറിയിച്ചിരുന്നുവെന്ന് ഒല ഇലക്ട്രിക് ചീഫ് മാർക്കറ്റിംഗ് ഓഫീസർ വരുൺ ദുബെ പറഞ്ഞു.

S1 ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഡെലിവറി തീയതി വെളിപ്പെടുത്തി ഓല; അടുത്ത ബുക്കിംഗ് ഡിസംബർ 16-ന്

2021 ജൂലൈയിൽ കമ്പനി ഓൺലൈൻ ബുക്കിംഗുകൾ ആരംഭിച്ചപ്പോൾ ഓല സ്കൂട്ടർ റിസർവ് ചെയ്ത ഉപഭോക്താക്കൾക്ക് മുൻഗണന നൽകികൊണ്ടായിരിക്കും ഡെലിവറി പൂർത്തിയാക്കുക. ചിലർക്ക് നവംബറിൽ, ചിലർക്ക് ഡിസംബറിൽ, ചിലർക്ക് ജനുവരിയിൽ, മറ്റുള്ളവർക്ക് ഫെബ്രുവരിയിൽ സ്കൂട്ടറുകൾ ലഭിക്കും.

S1 ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഡെലിവറി തീയതി വെളിപ്പെടുത്തി ഓല; അടുത്ത ബുക്കിംഗ് ഡിസംബർ 16-ന്

ബുക്കിംഗിന്റെ അടുത്ത തീയതി ഡിസംബറിൽ തുറക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഡിസംബർ 16-ന് S1 മോഡലുകൾക്കായുള്ള ബുക്കിംഗും വീണ്ടും തുറക്കുമെന്നും ഓല ഇലക്‌ട്രിക് അറിയിച്ചിട്ടുണ്ട്.

S1 ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഡെലിവറി തീയതി വെളിപ്പെടുത്തി ഓല; അടുത്ത ബുക്കിംഗ് ഡിസംബർ 16-ന്

1000 രൂപ കൊടുത്ത് സ്കൂട്ടർ ബുക്ക് ചെയ്‌ത ആളുകൾക്ക് 500 രൂപ നേരത്തെ അധിക തുക അടച്ച് സ്കൂട്ടറുകൾ ബുക്ക് ചെയ്യാം. അധിക തുക നൽകാൻ തീരുമാനിക്കുന്നതിന് മുമ്പ് അവർക്ക് സ്കൂട്ടറുകളുടെ ടെസ്റ്റ് ഡ്രൈവ് നടത്താനും കഴിയും. നിലവിൽ S1, S1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് സ്‌കൂട്ടറുകൾ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

S1 ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഡെലിവറി തീയതി വെളിപ്പെടുത്തി ഓല; അടുത്ത ബുക്കിംഗ് ഡിസംബർ 16-ന്

ആദ്യത്തെ ഓല S1 പതിപ്പിന് 99,999 രൂപയും, S1 പ്രോയുടെ വില 1,29,999 രൂപയുമായാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ രാജ്യത്തുടനീളമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ സംസ്ഥാന സബ്‌സിഡികളെ ആശ്രയിച്ച് ഡെലിവറി സമയത്ത് വിലകൾ ഇനിയും കുറയുമെന്നതാണ് മറ്റൊരു പ്രത്യേകത.

S1 ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഡെലിവറി തീയതി വെളിപ്പെടുത്തി ഓല; അടുത്ത ബുക്കിംഗ് ഡിസംബർ 16-ന്

മറ്റ് വാഹന നിർമാതാക്കൾ പിന്തുടരുന്ന പരമ്പരാഗത മാതൃകയല്ല ഓല പിന്തുടരുന്നത്. ഡീലർഷിപ്പുകളോ സർവീസ് കേന്ദ്രങ്ങളോ കമ്പനിക്കില്ല. ഒരു വ്യക്തിക്ക് സ്കൂട്ടർ ഓൺലൈനായി ബുക്ക് ചെയ്യാനും പണമടയ്ക്കാനും കഴിയും. തുടർന്ന് സ്കൂട്ടർ ഡോർ ഡെലിവറി ചെയ്യപ്പെടുകയാണ് ചെയ്യുന്നത്.

S1 ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഡെലിവറി തീയതി വെളിപ്പെടുത്തി ഓല; അടുത്ത ബുക്കിംഗ് ഡിസംബർ 16-ന്

ഒരു വ്യക്തി ഓല ഇലക്‌ട്രിക് സ്‌കൂട്ടർ ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ടെസ്റ്റ് ഡ്രൈവിനായി വരെ സ്കൂട്ടർ വീട്ടിലെത്തിക്കും. സ്കൂട്ടറിന് സർവീസ് ആവശ്യമുണ്ടെങ്കിൽപ്പോലും വ്യക്തിക്ക് ഓൺലൈനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. തുടർന്ന് സർവീസ് സാങ്കേതിക വിദഗ്ധൻ ഉപഭോക്താവിന്റെ വീട്ടിലെത്തുകയും സ്കൂട്ടർ അവിടെ നിന്ന് സർവീസ് ചെയ്യുകയും ചെയ്യും.

S1 ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഡെലിവറി തീയതി വെളിപ്പെടുത്തി ഓല; അടുത്ത ബുക്കിംഗ് ഡിസംബർ 16-ന്

S1, S1 പ്രോ എന്നിവ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂട്ടിച്ചേർത്ത വാഹനമാണ് അതിനാൽ തന്നെ പീരിയോഡിക്കൽ സർവീസിൽ നിന്നും ഉപഭോക്താക്കൾക്ക് മോചനവും ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. ഇത്തരം നൂതനമായ സംവിധാനങ്ങളെ ഇന്ത്യ അതിവേഗം സ്വീകരിച്ചു എന്നതിനുള്ള തെളിവാണ് ഓല ഇലക്‌ട്രിക്കിന്റെ വിജയവും.

S1 ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഡെലിവറി തീയതി വെളിപ്പെടുത്തി ഓല; അടുത്ത ബുക്കിംഗ് ഡിസംബർ 16-ന്

ഓല ഇലക്‌ട്രിക്കിന്റെ അടിസ്ഥാന മോഡലായ ഓല S1 വേരിയന്റ് പൂർണ ചാർജിൽ 90 കിലോമീറ്ററും പരമാവധി 121 കിലോമീറ്റർ വേഗതയുമാണ് വാഗ്‌ദാനം ചെയ്യുന്നത്. ബേസ് മോഡലായ S1 പതിപ്പിന് 2.98 kWh ബാറ്ററി പായ്ക്കാണ് കരുത്ത് നൽകുന്നത്.

S1 ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഡെലിവറി തീയതി വെളിപ്പെടുത്തി ഓല; അടുത്ത ബുക്കിംഗ് ഡിസംബർ 16-ന്

ഓല S1 സ്റ്റാൻഡേർഡ്, സ്പോർട്ട് എന്നിങ്ങനെ രണ്ട് റൈഡ് മോഡുകൾ വാഗ്ദാനം ചെയ്യുമ്പോൾ പ്രീമിയം മോഡലാണെന്ന ഓർമ വരാനായി ഇവയ്ക്ക് പുറമെ ഹൈപ്പർ എന്ന അധിക മോഡും ഓല S1 പ്രോ അണിനിരത്തിയിട്ടുണ്ട്.

S1 ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഡെലിവറി തീയതി വെളിപ്പെടുത്തി ഓല; അടുത്ത ബുക്കിംഗ് ഡിസംബർ 16-ന്

എന്നാൽ ടോപ്പ് വേരിയന്റായ S1 പ്രോ പതിപ്പിന് 3.97 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഹൃദയം. രണ്ട് മോഡലുകളിലും മിഡ്-ഷിപ്പ് മൗണ്ടഡ് 5.5 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് പ്രവർത്തിക്കുന്നത്. ഇത് 8.5 കിലോവാട്ട് കരുത്തിൽ 58 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണെന്നതും ശ്രദ്ധേയമായ കാര്യങ്ങളാണ്. ഇത് പരമാവധി 115 കിലോമീറ്റർ വേഗതയും 181 കിലോമീറ്റർ വരെ റേഞ്ചും വാഗ്ദാനം ചെയ്യുന്നു.

S1 ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഡെലിവറി തീയതി വെളിപ്പെടുത്തി ഓല; അടുത്ത ബുക്കിംഗ് ഡിസംബർ 16-ന്

നെതർലൻഡ്‌സിലെ ആംസ്റ്റർഡാമിലുള്ള എറ്റേർഗോ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളെ ഏറ്റെടുത്താണ് ഇരുചക്ര വാഹന നിർമാണ രംഗത്തേക്ക് ഓല കടന്നുവന്നത്. തുടർന്ന് ഓഗസ്റ്റ് 15 നാണ് ഒരു ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ ഓല ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. വാങ്ങൽ കൂടുതൽ എളുപ്പമാക്കാനായി ഫിനാൻസ്, ഇഎംഐ എന്നിവ വാഗ്ദാനം ചെയ്യുന്നതിനായി ഓല ഇലക്ട്രിക് നിരവധി ഫിനാൻസിംഗ് സ്ഥാപനങ്ങളുമായി പങ്കാളിത്തത്തിലും ഏർപ്പെട്ടിട്ടുണ്ട്.

Most Read Articles

Malayalam
English summary
Ola electric scooter bookings to reopen from december 16 company revealed new delivery timeline
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X